വിനെ നിങ്ങളുടെ അടുക്കൽ ചെർക്കണ്ടാ എന്ന പറഞ്ഞതിന്റെ ശെഷം ആ രാജാവ രാജാളിപക്ഷിയെക്കണ്ട ംരം പ്രാവൊളം മാംസം എന്റെ ദെഹത്തിൽനിന്ന ഞാനറുത്ത തരാം ംരം പ്രാവിനെ വിടെണം എന്ന പറഞ്ഞു. ആ വാക്കു കെട്ട ംരം പ്രാവൊളം ഉള്ള മാംസം ത്രാസ കൊണ്ട തൂക്കി നിർത്തി തരിൻ എന്ന അപെക്ഷിച്ചു. ആ രാജാവ നല്ലതെന്ന പറഞ്ഞ ത്രാസ വരുത്തി അതിന്റെ ഒരു പടിയിൽ പ്രാവിനെയിട്ട മറ്റതിൽ തന്റെ മാംസം അറുത്ത വെച്ചപ്പൊൾ എത്രതന്നെ മാംസം അവൻ വെച്ചാലും അത പ്രാവിന്ന ശരിയായി തൂങ്ങായ്ക കൊണ്ട രാജാവ താൻ തന്നെ ഒരു പടിയിൽ കുത്തിരുന്നു അതിന്റെ ശെഷം ത്രാസ ശരിയായി തൂങ്ങി. അപ്പൊൾ അഗ്നിയും ദെവെന്ദ്രനും രാജാവിന്റെ ഗുണഗണങ്ങളിൽ സന്തൊഷിച്ച താന്താങ്ങളുടെ സാക്ഷാലുള്ള സ്വരൂപങ്ങളെ വഹിച്ച എതിരെ വന്ന നിന്ന രാജാവിനെ ശ്ലാഘിച്ച അവൻ അപെക്ഷിച്ച വരങ്ങളെ നൽകി തങ്ങളുടെ ലൊകങ്ങളിലെക്കു പൊയി. അതുകൊണ്ടു യൊഗ്യന്മാരെ തങ്ങളെ വിശ്വസിക്കുന്നവരെ രക്ഷിപ്പാൻ വെണ്ടി തങ്ങളുടെ പ്രാണനെപ്പൊലും ലക്ഷ്യമാക്കുകയില്ല,
താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/105
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
93