62 രണ്ടാംപാഠപുസ്തകം. ഉപ്പ് നമുക്ക് എങ്ങിനെ കിട്ടുന്നു ? അതു് അളങ്ങളിൽ തനിയേ വിളഞ്ഞുണ്ടാകുന്നു. ഉപ്പ് വിളയുന്ന നിലങ്ങൾക്കു് അളം എന്നു പേർ പറയും. നമ്മുടെ രാജ്യത്തിൽ വാരിയൂർ, രാജാക്കമംഗലം, താമരക്കുളം എന്ന സ്ഥലങ്ങളിൽ ഉപ്പള ങ്ങൾ ഉണ്ടു്. അളങ്ങളിൽ ഉപ്പ് വിളയുന്നതെങ്ങനെ എന്നു നോക്കാം. സമുദ്രതീരത്തിനു് അടുത്ത് ഉറപ്പുള്ള ഭൂമിയെ ഏകദേശം ഇരുപതടി നീളവും വീതിയും ഉള്ള പാത്തികളായ് തിരിച്ചു ഈ തടങ്ങളിൽ കളിമൺ നിരത്തി ചവിട്ടി ഉറപ്പിച്ച് സമു ദ്രത്തിലുള്ള ഉപ്പുവെള്ളം കയറി കെട്ടി നിറുത്തിയാൽ കുറേ ദിവസം കഴിയുമ്പോൾ വെള്ളം വറ്റി പാത്തികളിൽ ഉപ്പ് ഉറയും. ഈ ഉപ്പ് വാരി ശേഖരിച്ച് പല സ്ഥലങ്ങളിലേയ്ക്കും അയക്കുന്നു. നാം കടയിൽനിന്ന് വാങ്ങുന്ന ഉപ്പും ഇത് തന്നെ. ഈ ഉപ്പിൽ അഴുക്ക് ധാരാളം ഉണ്ടായിരിക്കും. അത് ശുദ്ധി ചെയ്യുന്നതിനു് വെള്ളത്തിൽ കലക്കി വെള്ളം തെളിയി ക്കുക. തെളിഞ്ഞ വെള്ളം ഊറി എടുക്കുക. ശേഷിച്ചതിൽ കുറേക്കൂടി വെള്ളം ഒഴിച്ച് കലക്കി തെളിയിച്ച് അതും മുമ്പ് ഊറി എടുത്തതിൽ ചേക്കുക. ഇങ്ങനെ ഉപ്പെല്ലാം എടു ത്താൽ പിന്നെ ആ വെള്ളം ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് അടുപ്പത്തു് വെയ്ക്കുക. വെള്ളം വറ്റിയാൽ നല്ല വെളുത്ത ഉപ്പ് അടിയിൽ ഉറഞ്ഞു കിടക്കും. കട മുമ്പ് കടയിൽ വാങ്ങിയ ഉപ്പും ഈ ഉപ്പും കൂടി ഒന്നിച്ചു വച്ചു നോക്കിയാൽ പല വ്യത്യാസങ്ങളും കാണും. യിൽനിന്നു വാങ്ങുന്ന ഉപ്പ് മുനകൾ ഉള്ളതായും മാദ്രവമി ല്ലാത്തതായും ഇരിക്കും. ഓരോതരിക്കും ഓരോ വിധം രൂപ വം കാണും. എന്നാൽ അഴുക്ക് കളഞ്ഞ് കാച്ചിയ ഉപ്പു നല്ല വെളുത്ത മണൽപോലെ ഇരിക്കുന്നു.
താൾ:Malayalam Randam Padapusthakam 1926.pdf/64
ദൃശ്യരൂപം