താൾ:Malayalam New Testament complete Gundert 1868.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മത്തായി.൨൭.അ. അപ്പോൾ ദണ്ഡവിധി ഉണ്ടായത് അവനെ കാണിച്ചു കൊ ൩ ടുത്ത യൂദാ കണ്ടു, അനുതപിച്ച്, ആ മുപ്പതു ശേഖലിനെ മഹാ പുരോഹിതൎക്കും മൂപ്പന്മാൎക്കും മടക്കി: ഞാൻ കുറ്റമില്ലാത്ത രക്ത ൪ ത്തെ ഏല്പിച്ചു കൊടുക്കയാൽ, പിഴെച്ചു എന്നു പറഞ്ഞു; അതു ഞങ്ങൾക്കു എന്തു? നീ തന്നെ നോക്കു! എന്ന് അവർ പറഞ്ഞാ റെ, അവൻ ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു ൫ വാങ്ങിപ്പോയി, കെട്ടിഞ്ഞാന്നു മരിച്ചു. മഹാപുരോഹിതൻ പണ ൬ ങ്ങളെ എടുത്ത് : ഇത് രക്തവില ആകയാൽ (കൊൎബ്ബാൻ എന്ന) കാഴ്ചഭണ്ഡാരത്തിൽ ഇടുന്നത് വിഹിതമല്ല എന്നു പറഞ്ഞു. പി ൭ ന്നെ കൂടി നിരൂപിച്ചു, അവ കൊണ്ട് പരദേശികളുടം ശ്മശാന ത്തിന്നായി കുശവന്റെ നിലത്തെ കൊണ്ടു. ആകയാൽ ആ ൮ നിലത്തുനിന്ന് ഇന്നേവരെ, രക്തനിലം എന്ന പേർ ഉണ്ടായ ത്; പ്രവാചകനായ യിറമിയ്യാവെ കൊണ്ടു മൊഴിഞ്ഞതിന്ന് അ ന്നു നിവൃത്തി വന്നു. കൎത്താവ് എന്നോട് അരുളിച്ചയ്ക പ്ര ൯ കാരം ഇസ്രയേൽ പുത്രരിൽ ചിലർ മതിച്ചൊരു മാനയോഗ്യ ന്റെ വിലയായി മുപ്പതു ശേഖലിനെ അവർ എടുത്തു. കുശവ ൧൦ നിലത്തിന്നായി കൊടുത്തു കളഞ്ഞു എന്നത്രെ (ജക.൧൧,൧൩)

    യേശു നാടുവാഴിയുടെ മുമ്പിൽ നില്ക്കുമ്പോൾ: നീ യഹൂദരുടെ       ൧൧

രാജാവൊ? എന്നു നാടുവാഴി ചോദിച്ചു : നീ പറയുന്നുവല്ലൊ! എന്നു യേശൂ അവനോട് പറഞ്ഞു. മഹാപുരോഹിതരും മൂപ്പ ൧൨ രും കുററം ചുമത്തുമ്പോഴൊ അവൻ ഉത്തരം ഒന്നും ചൊല്ലാതിരു ന്നു. അപ്പോൾ പിലാതൻ അവനോട് പറയുന്നു: നിന്റെ നേ ൧൩ രെ എത്ര സാക്ഷ്യം ചൊല്ലുന്നുഎന്നു കേൾക്കുന്നില്ലയൊ? അവ ൧൪ നൊ ഒരു മൊഴിക്കും ഉത്തരം ചൊല്ലായ്കയാൽ, നാടുവാഴി അത്യ ന്തം ആശ്ചൎ‌യ്യപ്പെട്ടു. ഉത്സവംതോറും പുരുഷാരത്തിന്നുതെളിഞ്ഞ ൧൫ ഒരു ചങ്ങലക്കാരനെ വിട്ടുകൊടുക്കുന്നതു, നാടുവാഴിക്കു മൎ‌യ്യാദ തന്നെ. അന്നു(യേശു) ബറബ്ബാ എന്നു ചൊല്ക്കൊണ്ട ഒരു ച ൧൬ ങ്ങലക്കാരൻ അവൎക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ജനങ്ങൾ ൧൭ കൂടി വന്നപ്പോൾ, പിലാതൻ അവരോടു: ബറബ്ബാ എന്നവ നോ ക്രിസ്തൻ എന്നുള്ള യേശുവൊ ആരെ നിങ്ങൾക്ക് വിട്ടു ത രേണ്ടത്? എന്നു പറഞ്ഞു. അസൂയകൊണ്ട് അവനെഏല്പിച്ച ൧൮ ത് തനിക്ക് ബോധിക്കയാൽ അത്രെ. പിന്നെന്യായാസനത്തിൽ ൧൯ ഇരുന്നപ്പോൾ, അവന്റെ ഭാൎ‌യ്യ ആളയച്ചു: നീയും ആ നീതി മാനുമായി ഇടപ്പെടരുതെ! അവൻ നിമിത്തം ഞാൻ ഇന്നു

                              ൭൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/93&oldid=164178" എന്ന താളിൽനിന്ന് ശേഖരിച്ചത്