താൾ:Malayalam New Testament complete Gundert 1868.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മത്തായി.൨൭.അ ആയ്തു രൂചി നോക്കിയാറെ, കുടിപ്പാൻ മനസ്സില്ലാഞ്ഞു. പി ൩൫ ന്നെ അവനെ ക്രൂശിൽ തറെച്ച ശേഷം അവന്റെ വസ്ത്ര ങ്ങളെ ചീട്ടിട്ടു തങ്ങളിൽ പകുതി ചെയ്തു, [എന്റെ വസ്ത്രങ്ങളെ തങ്ങളിൽ പകുത്തു, എൻ പുതെപ്പിന്മേൽ ചീട്ടിട്ടുകളഞ്ഞു(സങ്കീ. ൨൨,൧൯.) എന്നു പ്രവാചകൻ മൊഴിഞ്ഞതിന്നു നിവൃത്തി വ രുത്തി] അവിടെ ഇരുന്നു കൊണ്ട് അവനെ കാത്തു. അവ ൩൬ ന്റെ തലെക്കു മീതെ: ഇവൻ യഹൂദരുടെ രാജാവായ യേശൂ ൩൭ എന്ന് അവന്റെ സംഗതിയെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. രണ്ടു കള്ളന്മാരും ഒരുത്തൻ വലത്തും ഒരുത്തൻ ഇടത്തും അവ ൩൮ നോടു കൂടെ ക്രൂശിക്കപ്പെടുകയും ചെയ്തു.

 പിന്നെ കടന്നു പോകുന്നവർ തലകളെ കുലുക്കി, അവനെ    ൩൯

ദൂഷിച്ചു പറഞ്ഞിതു: ഹൊ മന്ദിരത്തെ അഴിച്ചു മൂന്നു നാളു കൊ ൪൦ ണ്ടു പണിയുന്നവനെ! നിന്നെ തന്നെ രക്ഷിക്ക! നീ ദൈവ പുത്രൻ എങ്കിൽ ക്രൂശിൽനിന്ന് ഇറങ്ങിവാ! എന്നതിന്ന് ഒത്ത ൪൧ വണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരുമായി പ രിഹസിച്ചു പറഞ്ഞിതു: ഇവൻ മററവരെ രക്ഷിച്ചു, തന്നെ ൪൨ ത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ ഇസ്രയേൽ രാജാ വെങ്കിൽ ഇപ്പോൾ ക്രൂശിൽ നിന്ന് ഇറങ്ങിവരട്ടെ! എന്നാൽ ൪൩ നാം അവനിൽ വിശ്വസിക്കും; ഞാൻ ദേവപുത്രൻ എന്നു ചൊല്ലിക്കൊണ്ട് (സങ്കീ.൨൨,൯) അവൻ ദദൈവത്തിൽ ആ ശ്രയിച്ചുവല്ലൊ; ആയവൻ ഇവനെ ഇച്ഛിക്കുന്നു എങ്കിൽ ഇപ്പോൾ ഉദ്ധരിക്കട്ടെ! അപ്രകാരം തന്നെ അവനോടു കൂടെ ൪൪ ക്രൂശിക്കപ്പെട്ട കള്ളന്മാരും അവനെ പഴിച്ചു പറഞ്ഞു. ആറാം ൪൫ മണി മുതൽ ഒമ്പതാമത് വരെയും ആ ദേശത്തിൽ എങ്ങും ഇ രുട്ടുണ്ടായി. ഏകദേശം ഒമ്പതാം മണിക്കു യേശൂ: ഏലീ, ഏലീ, ൪൬ ലമാ ശബക്താനി! എന്നു മഹാശബ്ദത്തോടെ വിളിച്ചു; അതു (സങ്കീ.൨൨,൨)എൻ ദൈവമെ!എൻ ദൈവമെ! നീ എന്നെ കൈവിട്ടത് എന്ത് എന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ൪൭ ചിലർ കേട്ടിട്ട്: ഇവൻ എലീയാവെ വിളിക്കുന്നു എന്നു പറ ഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഒരു സ്പൊങ്ങ് എടുത്തു, കാടി ൪൮ കൊണ്ടു നിറെച്ചു ഓടമേലാക്കി അവനെ കുടിപ്പിച്ചു. ശേഷി ൪൯ ച്ചവർ വിടൂ, എലീയാ അവനെ രക്ഷിപ്പാൻ വരുന്നുവൊ? എന്നു നാം നോക്കട്ടെ! എന്നു പറഞ്ഞു. യേശു പിന്നെയും മ ൫൦ ഹാശബ്ദത്തോടെ കൂക്കി, ആത്മാവെ വിടുകയും ചെയ്തു.

              ൭൫
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/85&oldid=164169" എന്ന താളിൽനിന്ന് ശേഖരിച്ചത്