താൾ:Malayalam New Testament complete Gundert 1868.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മത്തായി.൨൬.അ.

ലെഗ്യാൻ ദൂതരിലും അധികം എനിക്കു നിറുത്തേണ്ടതിന്ന് അപേക്ഷിച്ചു കൂടാ എന്നു തോന്നുന്നുവോ? ൫൪ എന്നാൽ തിരുവെഴുത്തുകൾക്ക് എങ്ങിനെ നിവൃത്തിവരും? ഇപ്രകാരം സംഭവിക്കേണ്ടുന്നതുണ്ടല്ലൊ! ൫൫ ആ നാഴികയിൽ തന്നെ യേശു കൂട്ടങ്ങളെ നോക്കി: ഒരു കള്ളനെക്കൊള്ള എന്ന പോലെ നിങ്ങൾ എന്നെ പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടു; ഞാൻ ദിവസേന ദേവാലയത്തിൽ ഉപദേശിച്ചും കൊണ്ടു, നിങ്ങളോടു കൂടെ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചതും ഇല്ല. ൫൬ ഇത് ഒക്കെയും പ്രവാചകരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നത്രെ സംഭവിച്ചത് എന്നു പറഞ്ഞു; അപ്പോൾ, എല്ലാ ശിഷ്യരും അവനെ വിട്ടു, മണ്ടിപ്പോയി.

൫൭ യേശുവെ പിടിച്ചവരൊ ശാസ്ത്രികളും മൂപ്പന്മാരും കൂടി വന്ന മഹാപുരോഹിതനായ കയഫാവിൻ ഇടത്തിൽ അവരെ കൊണ്ടു പോയി. ൫൮ പിന്നെ പേത്രൻ ദൂരത്തുനിന്നു, മഹാപുരോഹിതന്റെ നടുമുറ്റത്തോളം പിഞ്ചെന്നു, അകത്തു കടന്നു, അവസാനത്തെ കാണ്മാൻ ഭൃത്യന്മാരോടു കൂടി ഇരുന്നുകൊണ്ടു. ൫൯ മഹാപുരോഹിതരും (മൂപ്പരുമായി സുനെദ്രിയം ഒക്കെയും യേശുവെ മരിപ്പിക്കേണ്ടതിന്ന്, അവന്റെ നേരെ കള്ളസാക്ഷ്യം അന്വെഷിച്ചു പോന്നു, കണ്ടിട്ടില്ല താനും. ൬൦ കള്ളസാക്ഷികൾ പലരും എത്തിവന്നപ്പോഴും കണ്ടതും ഇല്ല; ഒടുക്കം രണ്ടു കള്ളസാക്ഷികൾ വന്നു പറഞ്ഞിതു: ൬൧ എനിക്ക് ദേവമന്ദിരത്തെ അഴിച്ചു മൂന്നു ദിവസംകൊണ്ടു കെട്ടുവാൻ കഴിയും എന്ന് ഇവൻ പറഞ്ഞു. എന്നിട്ടു മഹാപുരോഹിതൻ എഴുനീറ്റു, അവനോട്: ൬൨ നീ ഒരുത്തരവും പറയുന്നില്ലയൊ? ഇവൻ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു പറഞ്ഞാറെ, യേശു മിണ്ടാതെ നിന്നു, ൬൩ മഹാപുരോഹിതൻ അവനോട് ഉത്തരം ചൊല്ലിയതു: നീ ദേവപുത്രനായ മശീഹ തന്നെയോ? എന്നു ഞങ്ങളോടു പറയേണ്ടതിന്നു, ഞാൻ ജീവനുള്ളദൈവത്താണ നിന്നോട് ചോദിക്കുന്നു. അവനോട് യേശു: ൬൪ നീ പറഞ്ഞുവല്ലൊ! ശേഷം ഞാൻ നിങ്ങളോട് ചൊല്ലുന്നിതു: ഇതു മുതൽ മനുഷ്യ പുത്രൻ (സൎവ്വ) ശക്തിയുടെ വലഭാഗത്തിരിക്കുന്നതും വാനത്തിൽ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും (൨൪, ൩൦) എന്നു പറഞ്ഞു. ൬൫ ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങളേ കീറി ഇവൻ ദേവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെ

൭൧






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/81&oldid=164165" എന്ന താളിൽനിന്ന് ശേഖരിച്ചത്