താൾ:Malayalam New Testament complete Gundert 1868.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE GOSPEL OF MATTHEW. XXVI.

എങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു നീങ്ങിപ്പോക! എങ്കിലും ഞാൻ ഇഛ്ശിക്കും പോലെ അല്ല; നീ (ഇഛ്ശിക്കും പോലെ) അത്രെ എന്നു പ്രാൎത്ഥിച്ചു പോന്നു. ൪൦ പിന്നെ ശിഷ്യരടുക്കെ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പേത്രനോട് പറയുന്നു: ഇങ്ങിനെയൊ? എന്നോടു കൂടെ ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? ൪൧ പരീക്ഷയിൽ അകപ്പെടായ് വാൻ ഉണൎന്നും പ്രാൎത്ഥിച്ചും കൊൾവിൻ! ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം; ജഡം ബലഹീനമത്രെ. ൪൨ പിന്നെയും രണ്ടാമതു പോയി; എൻ പിതാവെ! ഇതു ഞാൻ കുടിക്കാതെ നീങ്ങി കൂടാ എങ്കിൽ നിന്റെ ഇഷ്ടം നാടെക്കണം എന്നു പ്രാൎത്ഥിച്ചു. അനന്തരം വന്ന് അവർ കണ്ണുകൾക്കു ഭാരം ഏറുകയാൽ, പിന്നെയും ഉറങ്ങുന്നതു കണ്ടു; ൪൪ അവരെ വിട്ടു, മൂന്നാമതും ചെന്നു, ആ വചനത്താൽ തന്നെ പ്രാൎത്ഥിച്ചു. ൪൫ പിന്നെയും തന്റെ ശിഷ്യരുടെ അടുക്കെ വന്നു പറയുന്നു: ശേഷത്തേക്ക് ഇനി, ഉറങ്ങി ആശ്വസിച്ചു കൊൾവിൻ ഇതാ നാഴിക അടുത്തു. മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുകയും ചെയ്യുന്നു. ൪൬ ഏഴുനീല്പിൻ നാം പോക! കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവൻ അണഞ്ഞുവന്നു.

൪൭ എന്ന് അവ്ൻ പറയുമ്പോൾ തന്നെ കണ്ടാലും പന്തിരുവരിൽ ഒരുത്തനായ യൂദാവും, മഹാപുരോഹിതർ, ജനത്തിൻ മൂപ്പർ ഇവർ അയച്ച വലിയ കൂട്ടവും വാളുവടികളുമായി ഒന്നിച്ചു വന്നു. ൪൮ അവനെ കാണിച്ചു കൊടുക്കുന്നവൻ: ഞാൻ അവനെ ചുംബിച്ചാൽ അവൻ തന്നെ ആകുന്നു. ആയവനെ പിടിച്ചു കൊൾവിൻഎന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. ൪൯ പിന്നെ ക്ഷണത്തിൽ യേശുവിന്നു നേരിട്ടു വന്നു: റബ്ബീ, വാഴുക! എന്നു പറഞ്ഞു, അവനെ ചുംബിച്ചു കളഞ്ഞു. ൫൦ അവനോടു യേശു: തോഴ! നീ വന്ന കാൎ‌യ്യം (നടത്തുക) എന്നു പറഞ്ഞപ്പോൾ, അവർ അടുത്തു. യേശുവിന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു. ൫൧ ഉടനെ യേശുവോടു കൂടിയവരിൽ ഒരുവൻ ഇതാ കൈ നീട്ടി. തന്റെ വാളൂരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാത് അറുത്തു. ൫൨ അപ്പോൾ യേശു അവനോട് പറഞ്ഞു: നിന്റെ വാൾ അതിന്റെ സ്തലത്തേക്ക് തിരിച്ചിടുക; ൫൩ വാൾ എടുക്കുന്നവർ ഒക്കയും വാളാൽ നശിച്ചു പോകും സത്യം. അല്ല, ഞാൻ തല്ക്ഷണം എന്റെ അഛ്ശനോടു പന്ത്രണ്ടു

൭൦


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/80&oldid=164164" എന്ന താളിൽനിന്ന് ശേഖരിച്ചത്