താൾ:Malayalam New Testament complete Gundert 1868.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മത്തായി. ൨൬. അ.

കൊള്ളാമായിരുന്നു. ൨൫ എന്നാറെ, അവനെ കാണിച്ചു കൊടുക്കുന്ന യൂദാ: റബ്ബീ, ഞാനല്ലല്ലൊ! എന്നുത്തരം ചൊല്ലിയത്തിന്നു: നീ പറഞ്ഞുവല്ലൊ! എന്നു പറയുന്നു.

൨൬ അവർ ഭക്ഷിക്കുമ്പോൾ, യേശു അപ്പത്തെ എടുത്ത്, അനുഗ്രഹം ചൊല്ലി, നുറുക്കി, ശിഷ്യൎക്കു കൊടുത്തു, പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ! ഇത് എന്റെ ശരീരം ആകുന്നു. ൨൭ പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി, അവൎക്കു കൊടുത്തു, പറഞ്ഞിതു: എല്ലാവരും ഇതിൽ കുടിപ്പിൻ! ൨൮ കാരണം ഇതു പുതുനിയമത്തിന്റെ രക്തമായി അനേകൎക്കു വേണ്ടി, പാപമോചനത്തിന്നായി ഒഴിക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ൨൯ ഞാനൊ നിങ്ങളോട് പറയുന്നിതു: എന്റെ പിതാവിൻ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾ വരെ, ഞാൻ മുന്തിരിവള്ളിയുടെ അനുഭവത്തിൽ നിന്ന് ഇനി കുടിക്കയില്ല.

൩൦ പിന്നെ (സങ്കീ. ൧൧൫, ൧൧൮.) സ്തോത്രം പാടിയ ശേഷം ഒലീവ് മലെക്കു പുറപ്പെട്ടു പോയി. ൩൧ അപ്പോൾ, യേശു അവരോടു പറഞ്ഞു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറി പോകും; (ജക. ൧൩, ൭.) ഞാൻ ഇടയനെ വെട്ടും, കൂട്ടത്തിലെ ആടുകൾ ചിതറി പോകയുമാം എന്ന് എഴുതിക്കിടക്കുന്നുവല്ലൊ. ൩൨ ഞാൻ ഉണൎന്നു വന്ന ശേഷമൊ നിങ്ങൾക്ക് മുമ്പേ ഗലീലെക്കു ചെല്ലും. ൩൩ എന്നതിന്നു പേത്രൻ ഉത്തരം പറഞ്ഞിതു: എല്ലാവരും നിങ്കൽ ഇടറിപോയാൽ, ഞാൻ ഒരുനാളും ഇടറുകയില്ല. ൩൪ യേശു അവനോട്: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഈ രാത്രിയിൽ കോഴി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു പറഞ്ഞു. ൩൫ അവനോട് പേത്രൻ പറയുന്നു: നിന്നോടു കൂടെ മരിക്കേണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല; ഇതിന്നൊത്തവണ്ണം എല്ലാ ശിഷ്യരും പറഞ്ഞു.

൩൬ അപ്പോൾ, യേശു അവരുമായി ഗഥശമന (എണ്ണച്ചക്ക്) എന്നുള്ള പറമ്പിൽ വന്നു ശിഷ്യരോടു: ഞാൻ പോയി, അവിടെ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. ൩൭ പേത്രനേയും ജബദിപുത്രർ ഇരുവരെയും കൂട്ടിക്കൊണ്ടു ദുഃഖിച്ചും വലഞ്ഞും പോവാൻ തുടങ്ങിയാറെ: ൩൮ എന്റെ ദേഹി മരണത്തോളം അതിദുഃഖപ്പെട്ടിരിക്കുന്നു; ഇവിടെ പാൎത്ത് എന്നോടു കൂടെ ഉണൎന്നിരിപ്പിൻ! എന്ന് അവരോടു പറഞ്ഞു. ൩൯ അല്പം മുന്നോട്ടു ചെന്നു, മുഖം കവിണ്ണുവീണു: എൻപിതാവെ! കഴിയുന്നു

൬൯


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/79&oldid=164162" എന്ന താളിൽനിന്ന് ശേഖരിച്ചത്