താൾ:Malayalam New Testament complete Gundert 1868.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MATTHEW. XXVI.

ആയതു ശിഷ്യർ കണ്ടിട്ട്: ഈ അഴിച്ചൽ എന്തിന്നു? ൮ ഈ തൈലം ഏറിയ വിലെക്കു വിറ്റു ൯ ദരിദ്രൎക്കു കൊടുപ്പാൻ സംഗതിയായല്ലൊ! എന്നു ചൊല്ലി, മുഷിഞ്ഞിരുന്നു. ൧൦ ആയ്ത് യേശു അറിഞ്ഞ് അവരോടു പറഞ്ഞിതു: സ്ത്രീക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു? ൧൧ അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ! എങ്ങിനെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു; ഞാൻ എല്ലായ്പൊഴും അല്ല താനും. ൧൨ ഇവളൊ, ഈ തൈലം എന്റെ ദേഹത്തിന്മേൽ ആക്കിയത് എന്നെ കുഴിച്ചിടുവാൻ ചെയ്തത്. ൧൩ ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: ഈ സുവിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും, അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മക്കായി പറയപ്പെടും.

൧൪ അന്നു പന്തിരുവരിൽ ഒരുത്തനായ ഈഷ്കൎയ്യൊതാ യൂദാ എന്നുള്ളവൻ മഹാപുരോഹിതരെ ചെന്നു കണ്ടു: ൧൫ എനിക്ക് എന്തു തരുവാൻ മനസ്സായിരിക്കുന്നു? എന്നാൽ അവനെ നിങ്ങൾക്കു കാണിച്ചു തരാം എന്നു പറഞ്ഞു; അവന് അവർ മുപ്പതു ശെക്കൽ തൂക്കിക്കൊടുത്തു. ൧൬ അവനും അന്നുമുതൽ അവനെ കാണിച്ചു കൊടുപ്പാൻ തക്കം അന്വെഷിക്കയും ചെയ്തു.

൧൭ പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു: നിണക്കു ഞങ്ങൾ പെസഹ ഭക്ഷിപ്പാൻ എവിടെ ഒരുക്കേണ്ടത്? എന്നു പറഞ്ഞു. ൧൮ അവനൊ: നിങ്ങൾ നഗരത്തിൽ ഇന്നവനെ ചെന്നു കണ്ടു പറവിൻ, എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യന്മാരുമായി നിന്നോടു പെസഹ കഴിക്കുന്നു എന്നു ഗുരു പറയുന്നു. ൧൯ എന്നാറെ, യേശു നിയോഗിച്ച പ്രകാരം ശിഷ്യന്മാർ ചെയ്തു. ൨൦ പെസഹയെ ഒരുക്കി, സന്ധ്യയാറെ, അവൻ പന്തിരുവരോടും കൂടെ ചാരിക്കൊണ്ടു അവർ ഭക്ഷിക്കുമ്പോൾ: ൨൧ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചു കൊടുക്കും എന്നു പറഞ്ഞു. ൨൨ അവർ അത്യന്തം ദുഃഖിച്ചു: കൎത്താവെ, ഞാനല്ലല്ലൊ! എന്നു ഓരോരുത്തർ പറഞ്ഞു തുടങ്ങി. ൨൩ അവനും ഉത്തരം പറഞ്ഞിതു: എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കിയവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും. ൨൪ തന്നെ കുറിച്ച് എഴുതി കിടക്കുന്ന പ്രകാരം മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനൊ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ avanu

൬൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/78&oldid=164161" എന്ന താളിൽനിന്ന് ശേഖരിച്ചത്