താൾ:Malayalam New Testament complete Gundert 1868.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി.൨൪.അ. ന്നവർ അനുഗ്രഹിക്കപ്പെട്ടവൻ, എന്നു (൨൧,൯) നിങ്ങൾ പറവോളത്തേക്ക് നിങ്ങൾ ഇനിമേൽ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു.

               ൨൯.അദ്ധ്യായം.
യുഗാവസാനത്തിന്നു മുമ്പെ നടക്കേണ്ടുന്നവയും, (൩൫) യരുശലേമിൽ ന്യായവി

(൨൯)യേശുവിൻ വരവും അറിയിച്ചതു, (൩൨) ഉണൎവ്വാൻ പ്രബോധ നം [മാ.൨൩.ലൂ.൨൧], (൪൫) വിശ്വസ്തദാസന്റെ ഉപമ.

പിന്നെ യേശു പുറപ്പെട്ട് ആലയത്തിൽനിന്നു യാത്രയാകു     ൧

മ്പോൾ, അവന്റെ ശിഷ്യന്മാർ അവന് ആലയനിൎമ്മാണങ്ങ ളെ കാണിക്കേണ്ടതിന്നു സമീപിച്ചു വന്നു. അവരോടു യേശു: ൨ ഇവ എല്ലാം കാണുന്നില്ലയൊ? ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ഇവിടെ കല്ലു കല്ലിന്മേൽ ഇടിയാതെ വിടപ്പെടു കയില്ല എന്നു പറഞ്ഞു. പിന്നെ അവൻ ഒലീവിമലമേൽ ഇ ൩ രിക്കുമ്പോൾ, അവന്റെ ശിഷ്യന്മാർ പ്രത്യേകം അവനോട് അണഞ്ഞു: ഇത് എപ്പോൾ ഉണ്ടാകും എന്നു, നിന്റെ വരവി ന്നും യുഗസമാപ്തിക്കും അടയാളം എന്തെന്നു ഞങ്ങളോട് പറ ക; എന്നു ചൊല്ലിയതിന്നു, യേശു ഉത്തരം പറഞ്ഞിതു: ആരും ൪ നിങ്ങളെ തെററിക്കാതിരിപ്പാൻ നോക്കവിൻ! എങ്ങിനെ എ ൫ ന്നാൽ, ഞാൻ ക്രിസ്തൻ എന്നു ചൊല്ലി, അനേകർ എന്റ നാ മം എടുത്തിട്ടു വന്നു, പലരേയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങ ൬ ളേയും യുദ്ധശ്രുതികളേയും കേൾപാനും ഉണ്ടു; കലങ്ങാതിരിപ്പാൻ നോക്കുവിൻ! (അത്) ഒക്കെയും ഉണ്ടാകേണ്ടത് സത്യം; അവസാ നം ഉടനെ ഇല്ല താനും. വംശം വംശത്തിന്നും രാജ്യം രാജ്യത്തി ന്നും എതിരേ എഴുനീല്ക്കും, ക്ഷാമങ്ങളും മഹാവ്യാധികളും ഭൂകമ്പ ങ്ങളും അവിടവിടെ ഉണ്ടാകും. എങ്കിലും ഇവ ഒക്കെയും ഈറ്റു ൮ നോവുകളുടെ ആരംഭമത്രെ. അപ്പോൾ അവൻ നിങ്ങളെ ഉപ ൯ ദ്രവത്തിൽ ഏല്പിക്കയും കൊല്ലുകയും ചെയ്യും; നിങ്ങൾ എൻ നാ മം നിമിത്തം എല്ലാവംശങ്ങളാലും പകെക്കപ്പെട്ടവരാകും. പല ൧൦ രും അപ്പൊൾ ഇടൎച്ച തോന്നീട്ട് അന്യോന്യം ഏല്പിച്ചും തങ്ങ ളിൽ പകെച്ചും പോകും. കള്ളപ്രവാചകർ പലരും ഉദിച്ച് അ ൧൧ നേകരെ തെററിക്കും; അധൎമ്മം പെരുകിയതുകൊണ്ടു, അനേക ൧൨ രുടെ സ്നേഹം തണുത്തു പോകും. അവസാനം വരെ സഹിച്ചു ൧൩ നിന്നവൻ രക്ഷിക്കപ്പെടും താനും. ഈ രാജ്യസുവിശേഷമൊ ൧൪

                ൬൧
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/71&oldid=164154" എന്ന താളിൽനിന്ന് ശേഖരിച്ചത്