താൾ:Malayalam New Testament complete Gundert 1868.pdf/653

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വെളിപ്പാടു ൨൨ അ.

കടക്കയും ചെയക്ക. ൧ ൫ നായ്ക്കളും ഒടിക്കാരും പുലയാടികളും കലപാതകകരും ബിംബാരാധികളും ഭോഷ്ക്കിനെ കൂറുള്ളവനും ചെയ്യുന്നവനു ഒക്കയും പുറത്തു തന്നെ. ൧൬ യേശു എന്ന ഞാൻ സഭകളായ നിങ്ങൾക്ക് ഇവ സാക്ഷിപ്പെടുത്തുവാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവിദിന്റെ വേ(ൎത്തളി)രും വംശവും ആയവൻ ശുഭ്രമായ ഉദയ നക്ഷത്രം തന്നെ. ൧൭ ആത്മാവും കാന്തയും (യേശുവെ) വരിക എന്നു പറയുന്നു കേൾക്കുന്നവനും വരിക എന്നു പറവൂതാക ; ദാഹിക്കുന്നവൻ വരികയും ഇഛ്ശിക്കുന്നവൻ ജീവനീരെ സൌജന്യമായി വാങ്ങുകയും ചെയ്ക്ക.

൧൮ ഈ പുസ്തകത്തിലെ പ്രവചനവാക്കുകളെ കേൾക്കുന്ന ഏവനോടും ഞാൻ (ആണയിട്ടു) സാക്ഷി ചൊല്ലുന്നിതു : അവറ്റോട് ആരാനും കൂട്ടിവെച്ചാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്മേൽ കൂട്ടി വെക്കും. ൧൯ ഈ പുസ്തകത്തിലെ പ്രവചനവാക്കുകളിൽനിന്ന് ആരാനും അപഹരിച്ചാൽ ഈ പുസ്തകത്തിൽ എഴുതിയ ജീവ വൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശത്തെ അപഹരിക്കുയും ചെയ്യും ൨൦ ഇവറ്റ സാക്ഷിപെടുത്തുന്നവൻ പറയുന്നു: അതെ ഞാൻ വേഗം വരുന്നു, എന്നാൽ ആമെൻ കൎത്താവായ യേശുവെ വരേണമെ.

(നമ്മുടെ) കൎത്താവാകുന്ന യേശുക്രിസ്തന്റെ കരുണ എല്ലാവരോടും കൂട (ഇരിക്ക) ആമെൻ.

൬൧൩Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Irvin calicut എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/653&oldid=164140" എന്ന താളിൽനിന്ന് ശേഖരിച്ചത്