താൾ:Malayalam New Testament complete Gundert 1868.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATHEW. XXI.

പറഞ്ഞു. ൨൯ എനിക്ക് മനസ്സില്ല! എന്ന് അവൻ ഉത്തരം പറഞ്ഞാറെയും, പിന്നേതിൽ അനുതാപപ്പെട്ടു ചെന്നു; ൩൦ രണ്ടാമനെ ചെന്നു കണ്ടു, അപ്രകാരം തന്നെ പറഞ്ഞപ്പോൾ: ഞാൻ (പോകാം) കൎത്താവെ! എന്ന് അവൻ ഉത്തരം ചൊല്ലി, പോകാതെ നിന്നു. ൩൧ ഈ ഇരുവരിൽ ഏവൻ അപ്പന്റെ ഇഷ്ടം ചെയ്തു? എന്നാറെ, അവർ ഒന്നാമൻ എന്നു പറഞ്ഞു; യേശു അവരോടു ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പെ തന്നെ ദേവരാജ്യത്തിൽ ചെല്ലും; ൩൨ എങ്ങിനെ എന്നാൽ യോഹനാൻ നീതിയുടെ വഴിയിൽ നിങ്ങളുടെ അടുക്കെ വന്നു, നിങ്ങൾ അവനെ വിശ്വസിച്ചതും ഇല്ല; ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു താനും; ആയതു നിങ്ങൾ കണ്ടിട്ടും അവനെ വിശ്വസിക്കത്തക്കവണ്ണം പിന്നേതിൽ അനുതപിച്ചതും ഇല്ല.

൩൩ മറ്റൊർ ഉപമയെ കേൾവിൻ! ഒരു വീടുടയവൻ ഉണ്ടായിരുന്നു; അവൻ വള്ളിപ്പറമ്പു നട്ട്, അതിന്നു വേലി കെട്ടി, അതിൽ ചക്കു കുഴിച്ചു നാട്ടി, ഗോപുരവും പണിചെയ്തു (യശ.൫,൧) കുടിയാന്മാൎക്കു പാട്ടത്തിന്നു കൊടുത്തു, പരദേശത്തു പോയി. ൩൪ ഫലങ്ങളുടെ കാലം സമീപിച്ചപ്പോൾ- അവൻ തന്റെ അനുഭവം വാങ്ങേണ്ടതിന്നു സ്വദാസന്മാരെ കുടിയാരടുക്കെ പറഞ്ഞയച്ചു. ൩൫ കുടിയാരോ അവന്റെ ദാസരെ പിടിച്ചു, ഒരുവനെ തല്ലി, മറെറവനെ കൊന്നു, മററൊരുവനെ കല്ലെറിഞ്ഞു കളഞ്ഞു. ൩൬ പിന്നെയും മുമ്പിലേത്തവരേക്കാൾ അധികം ദാസന്മാരെ അയച്ചു; അവരിലും അപ്രകാരം തന്നെ ചെയ്തു. ൩൭ ഒടുക്കം എന്റെ മകനെ അവർ ശങ്കിക്കും എന്നു ചൊല്ലി, സ്വപുത്രനെ അവരുടെ അടുക്കെ അയച്ചു. ൩൮ പുത്രനെ കണ്ടാറെ, കുടിയാന്മാർ; ഇവൻ അവകാശി തന്നെ; വരുവിൻ! നാം അവനെ കൊന്നു, അവന്റെ അവകാശത്തെ അടക്കിക്കൊൾക! എന്നു തങ്ങളിൽ പറഞ്ഞു: ൩൯ അവനെ പിടിച്ചു, പറമ്പിൽനിന്നുതള്ളി, കൊന്നുകളഞ്ഞു. ൪൦ എന്നാൽ പറമ്പിനുടയവൻ വരുമ്പോൾ, ആ കുടിയാരിൽ എന്തു ചെയ്യും? ൪൧ എന്നാറെ അവർ, ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു, പറമ്പിനെ തല്കാലത്തു ഫലങ്ങളെ ഒപ്പിച്ചു കൊടുക്കുന്ന, വേറെ കുടിയാന്മാരിൽ (ഏല്പിച്ചു) കൊടുക്കും എന്ന് അവനോട് പറഞ്ഞു.

൪൨ യേശു അവരോട് പറയുന്നിതു: (സങ്കീ. ൧൧൮, ൨൨) വീടു പണിയുന്നവർ ആകാ എന്നു തള്ളിയോരു കല്ലു തന്നെ

൫൪


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/64&oldid=164125" എന്ന താളിൽനിന്ന് ശേഖരിച്ചത്