താൾ:Malayalam New Testament complete Gundert 1868.pdf/592

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
I. JOHN II. III.


വസിക്കുക, ആദിമുതൽ കേട്ടതു നിങ്ങളിൽ വസിച്ചാൽ നിങ്ങളും പുത്രനിലും പിതാവിലും വസിക്കും.൨൫ നിത്യജീവൻ എന്നുള്ളതു അവൻ നമുക്കു പറഞ്ഞു തന്ന വാശത്തം ആകുന്നു.൨൬ നിങ്ങളെ തെറ്റിക്കുന്നവരെ കുറിച്ചു ഞാൻ ഇവ നിങ്ങൾക്ക് എഴുതി.൨൭ പിന്നെ അവനിൽനിന്നു പ്രാപിച്ച അഭിഷേകം നിങ്ങളിൽ തന്നെ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ഓർ ആവശ്യവും ഇല്ല; ആ അഭിഷേകം തന്നെ നിങ്ങളെ സകലത്തെയും കുറിച്ചുപദേശിക്കയും കളവല്ല, സത്യം ആകയും ചെയ്യുംപ്രകാരമത്രേ; അതു നിങ്ങളെ ഉപദേശിച്ചതുപോലെ തന്നെ അവനിൽ വസിപ്പിൻ.൨൮ ഇനിയും പൈതങ്ങളെ, അവൻ പ്രത്യക്ഷനാകുമ്പോൾ, നാം അവങ്കൽനിന്ന് നാണിച്ചുപോകാതെ, അവന്റെ വരവിൻ പ്രാഗത്ഭ്യം പൂണ്ടിരിപ്പാൻ തന്നെ അവനിൽ വസിപ്പിൻ.

൬. അദ്ധ്യായം.
നീതിമാന്റെ മക്കളായവർ, (൪) നീതിയെ പിന്തുടൎന്നും, (൧൧) ദ്വേഷിക്കപ്പെട്ടിട്ടും സ്നേഹിച്ചും പോന്നു, (൧൯) പ്രാഗത്ഭ്യം ലഭിക്കുന്നവർ.


൨൯ വൻ നീതിമാൻ എന്നു തിരിയുന്നു എങ്കിൽ, നീതിയെ ചെയ്യുന്നവൻ ഒക്കയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നു.൩,൧ കാണ്മിൻ! നാം ദേവമക്കൾ എന്നു വിളിക്കപ്പെടേണ്ടതിന്നു പിതാവ് നമുക്കു എത്ര വലിയ സ്നേഹത്തെ നല്കി, നാം ആകയും ചെയ്യുന്നു; ആയതുകൊണ്ടു ലോകം നമ്മെ അറിയുന്നില്ല; അത് അവനെയും അറിയാതെ ഇരുന്നുവല്ലൊ.൨ പ്രിയമുള്ളവരെ, നാം ഇപ്പോൾ ദേവമക്കൾ ആകുന്നു; ഇന്നത് ആകും എന്ന് ഇതുവരെ പ്രസിദ്ധമായതും ഇല്ല; പ്രസിദ്ധമായാലൊ, നാം അവനെ ഉള്ളവണ്ണം കാണ്മതിനാൽ അവനോടു സദൃശരാകും എന്നു അറിയുന്നു.൩ അവനിൽ ഈ പ്രത്യാശ ഉള്ളവനെല്ലാം ആയവൻ നിൎമ്മലൻ ആകുമ്പോലെ തന്നെയും നിൎമ്മലീകരിക്കുന്നു.൪ പാപം ചെയ്യുന്നവൻ എല്ലാ അധൎമ്മത്തെയും ചെയ്യുന്നു.൫ പാപം അധൎമ്മം തന്നെ; പാപങ്ങളെ എഴുത്തുകൊൾവാൻ അവൻ പ്രത്യക്ഷമായി എന്നും പാപം അവനിൽ ഇല്ല എന്നു നിങ്ങൾ അറിയുന്നു.൬ അവനിൽ വസിക്കുന്നവൻ എല്ലാം പാപം ചെയ്യുന്നില്ല, പാപം ചെയ്യുന്നവൻ എല്ലാം അവനെ കണ്ടതും ഇല്ല; അവനെ അറിഞ്ഞ

൫൬൪































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/592&oldid=164072" എന്ന താളിൽനിന്ന് ശേഖരിച്ചത്