നിങ്ങൾ വിശുദ്ധ നടപ്പുകളിലും ഭക്തികളിലും എത്ര മുതിൎന്നിരിക്കേണ്ടു.൧൨ വാനങ്ങൾ ചുട്ടഴിഞ്ഞ് ആദിഭൂതങ്ങൾ വെന്തുരുകുന്ന ദേവദിവസത്തിന്റെ വരവിനെ പാൎത്തും ഉഴറിച്ചും കൊണ്ടു തന്നെ.൧൩ അവന്റെ വാഗ്ദത്തപ്രകാരമൊ നീതി വസിക്കുന്ന പുതുവാനങ്ങളും പുതു ഭൂമിയും നാം പാൎത്തിരിക്കുന്നു.
൧൪ അതുകൊണ്ടു പ്രിയമുള്ളവരെ, നിങ്ങൾ ഇവറ്റെ കാത്തിരിക്കെ സമാധാനത്തിന്നായി അവന്മുമ്പിൽ കറയും കളങ്കവും ഇല്ലാതെ കാണപ്പെടുവാൻ ശ്രമിച്ചുകൊണ്ടു,൧൫ നമ്മുടെ കൎത്താവിന്റെ ദീൎഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ; അപ്രകാരം നമ്മുടെ പ്രിയസഹോദരനായ പൌലും തനിക്കു നല്കപ്പെട്ട ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും.൧൬ പിന്നെ ഇവറ്റെകൊണ്ടു ചൊല്ലുന്ന സകല ലേഖനങ്ങളും എഴുതിയല്ലോ അവറ്റിൽ അറിവാൻ പ്രയാസം ഉള്ളവ ചിലതുണ്ടു; ആയവ ശീലിക്കാത്തവരും ഊന്നിനില്ലാത്തവരും ശേഷം തിരുവെഴുത്തുകളെ എന്ന പോലെ തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.൧൭ ആകയാൽ പ്രിയമുള്ളവരെ, മുൻബോധം ഉണ്ടായിട്ടു നിങ്ങൾ അധൎമ്മികളുടെ ഭ്രമത്താൽ കൂട വലിക്കപ്പെട്ടിട്ട് ഊന്നിനില്പതില്നിന്നു പിഴുകി പോകാതിരിപ്പാൻ കാത്തുകൊണ്ടു, ൧൮ കരുണയിലും നമ്മുടെ കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തന്റെ അറിവിലും വളൎന്നു വരുവിൻ; അവന്ന് ഇപ്പോഴും യുഗാന്തദിവസത്തിലേക്കും തേജസ്സ് ഉണ്ടാവൂതാക.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |