താൾ:Malayalam New Testament complete Gundert 1868.pdf/585

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨. പേത്രൻ ൨. അ.

രിക്ക (നല്ലൂ). പ്രവാചകം ആകട്ടെ ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ സാധിച്ചിട്ടില്ല; വിശുദ്ധാത്മാവിനാൽ വഹിക്കപ്പെട്ടത്രെ, വിശുദ്ധരായ ദേവമനുഷ്യർ ചൊല്ലിയതുള്ളൂ.

൨. അദ്ധ്യായം.

സഭയിലെ കള്ള ഉപദേഷ്ടാക്കളുടെ വൎണ്ണനം.

അത്രയല്ല, കള്ള പ്രവാചകരും ജനത്തിൽ ഉണ്ടായിരുന്നു; അപ്രകാരം നിങ്ങളിലും കള്ള ഉപദേഷ്ടാക്കന്മാർ ഉണ്ടായി, നാശമുള്ള മതഭേദങ്ങളെ നുഴയിച്ച് തങ്ങളെ വിലെക്ക് വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞും കൊണ്ടു. തങ്ങൾക്ക് തന്നെ വിരഞ്ഞ നാശത്തെ വരുത്തും. ഇങ്ങിനെ സത്യത്തിന്റെ വഴിക്കു ദൂഷണം വരുവാൻ ഹേതുവാകുന്നവരുടെ കാമഭോഗങ്ങളെ പലരും പിന്തുടൎന്നു; ലോഭത്തിൽ ചിത്രവാക്കുകളെ കൊണ്ടു, നിങ്ങളെ വാണിഭം ആക്കും; ആയവൎക്കു പണ്ടുതന്നെ ന്യായവിധി താമസിയാതെയും നാശം നിദ്രകൊള്ളാതെയും ഇരിക്കുന്നു. എങ്ങിനെ എന്നാൽ പിഴെച്ച ദൂതരെ ദൈവം ആദരിയാതെ അന്ധകാരത്തിൻ ചങ്ങലകളാൽ നരകത്തിൽ ആക്കി; ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും, പഴയ ലോകത്തെയും ആദരിയാതെ, അഭക്തരുടെ ഉലകിൽ ജലപ്രളയം വരുത്തിക്കൊണ്ടു, നീതി ഘോഷകനായ നോഹെ എഴുവരോടെ പാലിക്കയും. സദോംഘമോറ പട്ടണങ്ങളെ ഭസ്മീകരിച്ചു. (നില) മറിവിനാൽ ശിക്ഷിച്ചും കൊണ്ടു, ഭാവിയിലെ ഭക്തിഹീനൎക്കു ദൃഷ്ടാന്തമാക്കി വെക്കുകയും ആ അധൎമ്മികളിൽ വസിക്കുമ്പോൾ, നാൾതോറും അക്രമക്രിയകളെ കണ്ടും കേട്ടും കൊണ്ടു, നീതിയുള്ള ദേഹിയിൽ പീഡനിറെച്ചു. കാമഭോഗങ്ങളിലുള്ള അവരുടെ നടപ്പിനാൽ വലഞ്ഞു പോയ നീതിമാനായ ലോകത്തെ ഉദ്ധരിക്കയും ചെയ്തിരിക്കെ, കൎത്താവ് ഭക്തരെ പരീക്ഷയിൽനിന്ന് ഉദ്ധരിപ്പാനും അനീതിക്കാരെ ന്യായവിധിനാളിലെ ദണ്ഡത്തിന്നു കാപ്പാനും അറിഞ്ഞിരിക്കുന്നു (സ്പഷ്ടം); വിശേഷാൽ മാലിന്യം മോഹിച്ചു, ജഡത്തിൻ പിന്നാലെ നടന്നും കൎത്തൃത്വത്തെ നിന്ദിച്ചും പോകുന്നവരെ തന്നെ. ആ ധാൎഷ്ട്യമുള്ള തന്റേടക്കാർ തേജസ്സുകളെ ദുഷിപ്പാൻ അഞ്ചുന്നില്ല. ഊക്കിലും ശക്തിയിലും ഏറെ വിശേഷമുള്ള ദൂതന്മാർ അവരിൽ ദൂഷണമുള്ള വിധിയെ (കൎത്താ

൫൫൭
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/585&oldid=164064" എന്ന താളിൽനിന്ന് ശേഖരിച്ചത്