താൾ:Malayalam New Testament complete Gundert 1868.pdf/580

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. PETER IV. V

പൂണ്ടു ചമവിൻ; സകലത്തിന്നു മുമ്പെ തമ്മിൽ തമ്മിൽ ഉറ്റ സ്നേഹമുള്ളവരായിരിപ്പി; സ്നേഹമാകട്ടെ പാപങ്ങളുടെ സമൂഹത്തെ മറെക്കുന്നു; (സുഭ. ൧൦, ൧൨). പിറുപിറുപ്പു കൂടാതെ, അന്യോന്യം അതിഥിസല്ക്കാരം ആചരിപ്പിൻ. ഓരോരുത്തൻ വരം പ്രാപിച്ച പ്രകാരമെ നാനാവിധമുള്ള ദേവകൃപയുടെ നല്ല വീട്ടുവിചാരകരായിട്ട് അതിനെ തങ്ങളിൽ ശുശ്രൂഷിച്ചു നടത്തുവിൻ. ഒരുത്തൻ ചൊല്ലിക്കൊണ്ടാൽ ദൈവത്തിന്റെ അരുളപ്പാടുകൾ എന്നു (വെച്ചിട്ടു) ആക; ഒരുത്തൻ ശുശ്രൂഷിച്ചാൽ ദൈവം എത്തിക്കുന്ന പ്രാപ്തിയാൽ ആകുംപോലെ എല്ലാറ്റിലും ദൈവം യേശുക്രിസ്തന്മൂലം മഹത്വപ്പെടുവാനായിട്ടത്രെ; ആയവന്നു യുഗാദി യുഗങ്ങളിലും തേജസ്സും ബലവും ഉണ്ടാവൂതാക ആമെൻ.

പ്രിയമുള്ളവരെ, നിങ്ങൾക്ക് പരീക്ഷെക്കായി അകപ്പെടുന്ന ഉലത്തീയിൽ അപൂൎവ്വമായതൊന്നു സംഭവിച്ചു എന്ന് അതിശയിച്ചു പോകരുത്. ക്രിസ്തന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകും തോറും അവന്റെ തേജസ് വെളിവാകുമ്പോൾ ഉല്ലസിച്ചാനന്ദിപ്പാനായി (ഇന്നും) സന്തോഷിച്ചു കൊൾക വേണ്ടു; നിങ്ങൾ ക്രിസ്തന്നാമത്തിൽ നിന്ദിക്കപ്പെട്ടാൽ ധന്യരത്രെ. തേജസ്സിന്റെയും (ശക്തിയുടെയും) ആത്മാവായ ദൈവാത്മാവ് നിങ്ങളുടെ മേൽ ആവസിക്കയാൽ തന്നെ അത് അവരിൽ ഭൂഷണപ്പെട്ടും നിങ്ങളിൽ മഹത്വപ്പെട്ടും വരുന്നു. നിങ്ങൾ ആരും കുലപാതകനൊ, കള്ളനൊ, ദുഷ്‌പ്രവൃത്തിക്കാരനൊ ആയിട്ടു കഷ്ടപ്പെടരുതെ; പരകാൎയ്യാന്വേഷിയായുമരുതു. ക്രിസ്ത്യാനനായിട്ടു എന്നു വരികിലൊ ലജ്ജയരുത്; ഈ കാൎയ്യം ചൊല്ലി. ദൈവത്തെ മത്വീകരിച്ചു കൊൾക. കാരണം ന്യായവിധി ദൈവഗൃഹത്തിൽ(നിന്ന്) ആരംഭിപ്പാൻ സമയമായി. അതു മുമ്പെ നമ്മിൽ എന്നു വന്നാൽ ദേവസുവിശേഷത്തെ അനുസരിക്കാത്തവരുടെ ഒടുവ് എന്തു? പിന്നെ നീതിമാൻ ദുഃഖെന രക്ഷപ്പെടുന്നു എങ്കിൽ അഭക്തനും പാപിയും എവിടെ കാണപ്പെടും? (സുഭ. ൧൧, ൩൧). അതുകൊണ്ടു ദേവേഷ്ടപ്രകാരം കഷ്ടപ്പെടുന്നവരും ഗുണങ്ങൽ ചെയ്തു നടന്നു, തങ്ങളുടെ ദേഹികളെ വിശ്വസ്തനായി സ്രഷ്ടാവിൽ എന്നു വെച്ചു ഭരമേല്പിപ്പൂതാക.

൫൫൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/580&oldid=164059" എന്ന താളിൽനിന്ന് ശേഖരിച്ചത്