താൾ:Malayalam New Testament complete Gundert 1868.pdf/576

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

I. Peter II. അടക്കം അല്ലൊ. അതുകൊണ്ടു വിശ്വസിക്കുന്ന നിങ്ങൾക്ക് ആ മാനം ഉണ്ട്, അനുസരിക്കാത്തവൎക്കൊ വീടുപണിയുന്നവർ ആകാ എന്നു തള്ളിയ ആ കല്ലുതന്നെ കോണിൻ തലയായി. ഇടറുന്ന കല്ലും വിരുദ്ധ പാറയും ആയിരുന്നു. (സങ്കീ. ) അവർ വചനത്തെ അനുസരിയായ്ക്കയാൽ ഇടറുന്നു; ആയതിന് അവർ വെക്കപ്പെട്ടും ഇരിക്കുന്നു. നിങ്ങളൊ അന്ധകാരത്തിൽനിന്നു തൻറെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻറെ സലഗുണങ്ങളെ വൎണ്ണിപ്പാന്തക്കവണ്ണം തെരിഞ്ഞെടുത്തൊരു ജാതിയും രാജകീയപുരോഹിതകുലവും വിശുദ്ധവംശവും പ്രത്യേകം സന്പാദിച്ച പ്രജയും ആകുന്നു. പണ്ടു പ്രജയല്ല. ഇപ്പോൾ ദേവപ്രജ, മുന്പിൽ കനിവു ലഭിക്കാത്തവർ ഇപ്പോൾ കനിവു ലഭിച്ചവർ തന്നെ ( ) പ്രിയമുള്ളവരെ, ഞാൻ നിങ്ങളെ പരദേശികളും പരമവാസികളും എന്നു വെച്ചു പ്രബോധിപ്പിക്കുന്നതുഃ ദേഹിയോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു. ജാതികളുടെ ഇടയിൽ നിങ്ങളുടെ നല്ല നടപ്പിനെ കാട്ടേണം അവർ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിച്ചു പറയുന്ന അവസ്ഥക്കു നല്ല ക്രിയകളെ കണ്ടു കാൎ‌യ്യസൂക്ഷ്മം അറിഞ്ഞു. ദൎശനദിവസത്തിൽ ദൈവത്തെ മഹത്വീകരിപ്പാനായിട്ടു തന്നെ. എങ്കിലൊ മാനുഷസുഷ്ടിക്ക് ഒക്കെക്കും കൎത്താവിന്നിമിത്തമായി കീഴടങ്ങുവിൻ ശ്രേഷ്"ാധികാരി എന്നു വെച്ചു രാജാവിന്നും ആയവൻ ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സൽപ്രവൃത്തിക്കാരുടെ മാനത്തിനും അയച്ചിട്ടുള്ളവർ എന്നിട്ടു നാടുവാഴികൾക്കും. (മറ്റും) സ്വതന്ത്രരായും സ്വാതന്ത്ൎ‌യ്യത്തെ വേണ്ടാതനത്തിന്നു പുതെപ്പാക്കാതെ, ദേവദാസരായിട്ടു തന്നെ (കീഴടങ്ങുവിൻ) ബുദ്ധിയില്ലാത്ത മനുഷ്യരുടെ അജ്ഞാനത്തെ ഗുണം ചെയ്തുകൊണ്ടു മിണ്ടാതെ ആക്കിവെക്കുക തന്നെ ദേവേഷ്ടം അല്ലൊ ആകുന്നു. എല്ലാവരെയും ബഹുമാനിപ്പിൻ, സഹോദരതയെ സ്നേഹിപ്പിൻ ദൈവത്തെ ഭയപ്പെടുവിൻ, രാജാവെ മാനിപ്പിൻ. വ

വേലക്കാരെ സകലഭയത്തോടും യജമാനന്മാൎക്കു കീഴടങ്ങി ഇരിപ്പിൻ; നല്ലവരിലും ശാന്തന്മാരിലും മാത്രമല്ല, മൂൎഖന്മാരിലും അതുപോലെ തന്നെ കാരണം ഒരുത്തൻ ദൈവം അറിയുന്നു എന്നു വെച്ചു ദുഃഖങ്ങളെ സഹിച്ചു പാൎത്ത അപന്യായമായി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/576&oldid=164054" എന്ന താളിൽനിന്ന് ശേഖരിച്ചത്