താൾ:Malayalam New Testament complete Gundert 1868.pdf/572

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


james V. ൧൫ അവന്മേൽ പ്രാൎത്ഥിക്കും. എന്നാൽ വിശ്വാസപ്രാൎത്ഥന വലഞ്ഞവനെ രക്ഷിക്കും, കൎത്താവ് അവനെ എഴുനീല്പിക്കയും ചെയ്യും, അവൻ പാപങ്ങൾ ചെയ്തവൻ ആകിലും അവനോടു ക്ഷമിക്കപ്പെടും. എന്നാൽ നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് പിഴകളെ തമ്മിൽ തമ്മിൽ ഏറ്റു പറഞ്ഞു, അന്യോന്യം പകൎന്നു പ്രാൎത്ഥിപ്പിൻ ! നീതിനാന്റെ ചൈതന്യമുള്ള പ്രാൎത്ഥന വളരെ ഫലിക്കുന്നു. എലിയാ നമുക്കു സമഭാവമുള്ള മനുഷ്യനായിരുന്നു, മഴ പെയ്യാതെ ഇരിക്കേണ്ടതിന്നു അവൻപ്രാൎത്ഥനയിൽ അപേക്ഷിച്ചു, മൂന്നു സംവത്സരവും ആരു മാസവും ദേശത്തിൽ പെയ്തതുഇല്ലയ പിന്നെ പ്രാൎത്ഥിച്ചപ്പോൾ ആകാശം മഴ തന്നു,ഭൂമി തന്റെ ഫലത്തെ മുളപ്പിക്കയും ചെയ്തു. സഹോദരന്മാരെ ! നിങ്ങളിൽ ഒരുത്തൻ സത്യത്തെവിട്ടു. ഭ്രമിക്കയും ആയവനെഒരുവൻ വഴിക്കലാക്കുകയും ചെയ്താൽ പാപിയെ മാൎഗ്ഗഭ്രമണത്തിൽനിന്നു തിരിക്കുന്നവൻ ഒരു ദേഹിയെ മരണത്തിൽനിന്നു രക്ഷിക്കയും പാപസംഖ്യയെ മറെക്കയും ചെയ്യുംഎന്ന് അവൻ അറിക.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Josephgenmech എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/572&oldid=164050" എന്ന താളിൽനിന്ന് ശേഖരിച്ചത്