താൾ:Malayalam New Testament complete Gundert 1868.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മത്തായി. ൧൯. അ.

൩പറീശന്മാർ അവനെ അടുത്തു ചെന്ന്: ഒരു മനുഷ്യൻ ഏതു കാരണം ചൊല്ലിയും തന്റെ ഭാൎ‌യ്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ? എന്നു പറഞ്ഞ് അവനെ പരീക്ഷിച്ചു. ൪ അവൻ ഉത്തരം പറഞ്ഞിതു: ആദിയിൽ പടെച്ചവൻ (൧ മൊ. ൧,൨൭.) അവരെ ആണും പെണ്ണുമാക്കി തീൎത്തു എന്നുള്ളതും ൫ (൧ മൊ. ൨, ൨൪.) അതു നിമിത്തം മനുഷ്യൻ പിതാവെയും മാതാവെയും വിട്ടു സ്വഭാൎയ്യയോടു പറ്റിയിരിക്കും; ഇരുവരും ഒരു ജഡമായ്തീരും എന്ന് അവൻ പറഞ്ഞ പ്രകാരവും നിങ്ങൾ വായിച്ചിട്ടില്ലയോ? ൬ എന്നതുകൊണ്ട് അവർ ഇനി രണ്ടല്ല; ഒരു ജഡമത്രെ ആകുന്നു; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേൎതിരിക്കരുതു. ൭ എന്നാൽ മോശെ (൫ മൊ. ൨൪, ൧.) ഉപേക്ഷണച്ചീട്ട് (എഴുതി) കൊടുത്ത് ഉപേക്ഷിപ്പാൻ കല്പിച്ചത് എന്തിന്? ൮ എന്നു പറഞ്ഞാറെ അവരോടുചൊല്ലിയതു: നിങ്ങളുടെ ഹൃദയകാഠിന്യം വിചാരിച്ചത്രെ നിങ്ങളുടെ ഭാൎയ്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു കൊണ്ടാകുന്നു; ൯ ആദിയിങ്കൽ അപ്രകാരം ആയില്ല താനും. ൯ ഞാനൊ നിങ്ങളോടു പറയുന്നു: പുലയാട്ടു കൊണ്ടല്ലാതെ ആരാനും തന്റെ ഭാൎ‌യ്യയെ ഉപേക്ഷിച്ചു മറ്റവളെ കെട്ടിയാൽ വ്യഭിചരിക്കുന്നു. (൫, ൩൨.) ൧൦ എന്നാറെ ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചിട്ടു മനുഷ്യന്റെ അവസ്ഥ അങ്ങനെ എങ്കിൽ കെട്ടുന്നതു നിഷ്പ്രയോജനമത്രെ എന്നു പറഞ്ഞാറെ, ൧൧ അവൻ അവരോടു ചൊല്ലിയതു: ഈ വചനത്തെ വരം കിട്ടിയവർ അല്ലാതെ ശേഷമുള്ളവർ പിടിക്കുന്നില്ല. ൧൨ എന്തെന്നാൽ അമ്മയുടെ ഗൎഭത്തിൽ നിന്ന് അങ്ങിനെ ജനിച്ചിട്ടുള്ള ഷണ്ഡന്മാർ ഉണ്ടു; മനുഷ്യരാൽ ഷണ്ഡത്വം വന്നഷണ്ഡന്മാരും ഉണ്ടു; സ്വൎഗ്ഗരാജ്യം നിമിത്തം തങ്ങൾക്ക് തന്നെ ഷണ്ഡത്വം വരുത്തിയ ഷണ്ഡരും ഉണ്ടു; പിടിപ്പാൻ കഴിയുന്നവൻ പിടിപ്പൂതാക.

൧൩ അപ്പോൾ അവനു ശിശുക്കളെ കൊണ്ടുവന്നു, അവൻ അവരുടെമേൽ കൈകളെ വെച്ചു, പ്രാൎത്ഥീക്കേണ്ടതിന്നു തന്നെ. ൧൪ ആയവരെ ശിഷ്യന്മാർ വിലക്കി, യേശുവോ: ശിശുക്കളെ വിടുവിൻ! അവർ എന്റെ അടുക്കെ വരുന്നതു തടുക്കയും അരുതു; ൧൫ ഇപ്രകാരം ഉള്ളവൎക്കു സ്വൎഗ്ഗരാജ്യം ഉണ്ടു സത്യം എന്നു ചൊല്ലി അവർ മേൽ കൈകളെ വെച്ചു, അവിടെ നിന്നു യാത്രയാകയും ചെയ്തു.

൪൭


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/57&oldid=164047" എന്ന താളിൽനിന്ന് ശേഖരിച്ചത്