താൾ:Malayalam New Testament complete Gundert 1868.pdf/565

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യാക്കോബ് ൧. അ.

എന്ന് ഓർത്തു; തന്റെ എളിമയിലും പ്രശംസിച്ചുകൊൾവു. സൂർയ്യനല്ലൊ വിഷകാറ്റോടു കൂടെ ഉദിച്ചു വന്നിട്ടു, പുൽ ഉണക്കി പൂവുതിർന്നു അതിന്റെ മുഖശോഭയും കൊടുന്നു; ഇപ്രകാരം ധനവാനും തന്റെ നടപ്പുകളിൽ വാടിപ്പോകും. പരീക്ഷ സഹിക്കുന്ന ആൾ ധന്യൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടത്തെ പ്രാപിക്കും സത്യം.

പരീക്ഷിക്കപ്പെടുമ്പോൾ ഈ പരീക്ഷ ദൈവത്തിൽനിന്ന് ആകുന്നു എന്ന് ആരും പറയരുതു; ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവനായി താൻ ഒരുത്തനേയും പരീക്ഷിക്കുന്നില്ല. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നത് സ്വന്ത മോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. പിന്നെ മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു, പാപം മുഴുത്തു ചമഞ്ഞു മരണത്തെ ജനിപ്പിക്കുന്നു. എൻ പ്രയ സഹോദരരെ! ഭ്രമിച്ചു പോകരുതെ. ഉയരത്തിൽനിന്നുണ്ടായി അശേഷം നല്ല ദാനവും തികഞ്ഞ വരവും വെളിച്ചങ്ങളുടെ പിതാവിൽനിന്ന് ഇറങ്ങി വരുന്നുള്ളൂ. ആയവനിൽ വികാരവും ഗതി ഭേദത്താലുള്ള ആഛാദനവും ഒട്ടും ഇല്ല. താൻ ഇഛ്ശിച്ചിട്ടു നാം അവന്റെ സൃഷ്ടികളിൽ ഒരു വിധം ആദ്യവിളവാകേണ്ടതിന്നു സത്യവചനത്താൽ നമ്മെ ജനിപ്പിച്ചു. എന്നതുകൊണ്ടു പ്രയസഹോദരന്മാരെ, ഓരോരൊ മനുഷ്യൻ കേൾക്കുന്നതിന്നു വേഗതയും പരയുന്നതിന്നു താമസവും കോപത്തിന്നു താമസവും ഉള്ളവനാക.പുരുഷന്റെ കോപം ദൈവനീതിയെ നടത്തുന്നില്ലല്ലൊ. ആകയാൽ സകല അഴുക്കിനേയും വേണ്ടാതനത്തിന്റെ ആധിക്യത്തേയും വിട്ടേച്ചു. നിങ്ങളുടെ ദേഹികളെ രക്ഷിപ്പാൻ ശക്തവും ഉൾനട്ടതുംആയ വചനത്തെ സൌമ്യതയോടെ കൈക്കൊൾവിൻ. എങ്കിലും തങ്ങളെ തന്നെ ചതിച്ചുകൊണ്ടു കേൾക്കുന്നവരായിരിക്ക മാത്രമല്ല; അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനത്തെ കേൾക്കയല്ലാതെ അതിനെ ചെയ്യാത്തവനായാൽ, അവൻ സ്വഭാവമുഖത്തെ കണ്ണാടിയിൽ നോക്കികൊള്ളുന്ന പുരുഷനോട് ഒക്കും. ആയവൻ തന്നെ കണ്ടറിഞ്ഞു പുറപ്പെട്ട ഉടനെ ഇന്ന രൂപമായി എന്നു മറന്നു. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ധർമ്മത്തിലേക്ക് കനിഞ്ഞു നോക്കീട്ടു പാർത്തുകൊണ്ടവനൊ കേട്ടു മറക്കു

൫൩൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/565&oldid=164042" എന്ന താളിൽനിന്ന് ശേഖരിച്ചത്