താൾ:Malayalam New Testament complete Gundert 1868.pdf/560

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


              HEBREWS XII

               ൧൨.അദ്ധ്യായം 

അപ്പോലെ പോരാടിയും (൪) ശിക്ഷ ഏറ്റും കൊണ്ട് (൧൨൩) ഉണർച്ചയോടെ ,(൧൮) പുതുനിയമത്തെ പിടിച്ചുകൊള്ളണം. ൧ എന്നതുകൊണ്ടും നാമും സാക്ഷികളുടെ ഇത്ര വലിയ മേഘം ചുറ്റും നിൽക്കുന്നതു കണ്ടിട്ട് എല്ലാ തടച്ചലേയും മുറുകെ പറ്റുന്ന പാപത്തേയും പെച്ചേച്ചു, നമുക്ക് മുൻകിടക്കുന്ന പോർപാ ൨ ച്ചലെ ക്ഷാന്തിയോടെ കഴിച്ചോടുക.വിശേഷാൽ തനിക്ക് മുൻ കിടക്കുന്ന സന്തോഷത്തിനായി അപമാനത്തെ ശുഷ്കീകരിച്ചു, ക്രൂശെ സഹിച്ചു, ദൈവാസനത്തിന്റെ വലഭാഗത്തിരുന്നുകൊണ്ടു,വിശ്വാസത്തിന്റെ നായകനും തികവുവരുത്തു ൩ ന്നവനുമായ യേശു നോക്കിക്കൊണ്ട് (ഓടുക ). നിങ്ങൾ ഉള്ളങ്ങളിൽ തളർന്നു മടുക്കാതെ പോരുവാനല്ലോ ;പാപികളിൽ നിന്ന് തന്റെ നേരെ ഇത്ര വൈപരീത്യം സഹിച്ചു പാർത്തവനെ ൪ ധ്യാനിച്ചോളുക. നിങ്ങൾ ഇതുവരയും പാപത്തോടു എതിർ ൫ പൊരുതുകൊണ്ടു, രക്തപര്യന്തം വിരോധിച്ചു നിന്നില്ല.എൻപുത്ര ! കർത്താവിന്റെ ശിക്ഷയെ ലഘുവാക്കുകയും അവൻ ൬ ശാസിക്കുമ്പോൾ മടുത്തുപോകയും അരുതെ.കർത്താവ് സ്നേഹിക്കുന്നവനെ അല്ലൊ ശിക്ഷിക്കുന്നതു, താൻ കൈക്കൊള്ളുന്ന ഏതു മകനേയും തല്ലുന്നു ;(സുഭ.൩,൧൧) എന്നിങ്ങനെ കുട്ടികളോട് എന്നപോലെ നിങ്ങളോട് സംഭാഷിക്കുന്ന

൭ പ്രബോധനത്തെ കൂടെ മറന്നിരിക്കുന്നുവോ ??

ബാലശിക്ഷയെ സഹിച്ചു പാർത്താൽ ദൈവം നിങ്ങളോട് മക്കളോട് എന്നപോലെ പെ ൮ രുമാറുന്നു.അച്ഛൻ ശിക്ഷിക്കാത്ത പുത്രൻ ഏവൻ ഉള്ളുപോ ൽ ? എല്ലാവരും അനുഭവിച്ച ബാലശിക്ഷ കൂടാത്തവർ എങ്കി

൯  ൽ നിങ്ങൾ മക്കൾ അല് കൌലടയന്മാരത്രേ.പിന്നെ 
   ജഢപിതാക്കന്മാർ നമുക്ക് ശിക്ഷകരാകുമ്പോൾ , നാം 
  വണങ്ങിപോന്നുവല്ലൊ ആത്മാക്കളുടെ പിതാവിന്ന് ഏറ്റവും  
  കീഴടങ്ങുകയും
൧o  ജീവിക്കയും ചെയ്യേണ്ടതില്ലയൊ ? അവർ ശിക്ഷിച്ചതു കുറയ ദിവസങ്ങൾക്കായും തങ്ങൾക്ക് ബോധിച്ചപ്രകാരവും അത്രെ; ഇവനൊ ഗുണത്തിനായി അവന്റെ വിശുദ്ധിക്ക് അംശി

൧൧ കളാവാൻ തന്നെ. ഏതുശിക്ഷയും തല്കാലത്തേക്ക് സന്തോഷകരമല്ല ; ദുഖകരമത്രെ എന്നു കാണുന്നു; പിന്നെ മാത്രം അതിനാൽ അഭ്യാസം തികഞ്ഞവർക്കു നീതിയാകുന്ന സമാധാന

                ൫൩
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/560&oldid=164037" എന്ന താളിൽനിന്ന് ശേഖരിച്ചത്