താൾ:Malayalam New Testament complete Gundert 1868.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE GOSPEL OF MATTHEW. XVIII, XIX.

വിറ്റു കളഞ്ഞു കടം തീൎപ്പാൻ കല്പിച്ചു. ൨൬ അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: കൎത്താവെ, എങ്കൽ ദീൎഘക്ഷാന്തി തോന്നേണമെ! എന്നാൽ നിണക്കു സകലവും ഒപ്പിച്ചു, തരാം എന്നു പറഞ്ഞപ്പോൾ - ൨൭ ആ ദാസന്റെ കൎത്താവ് കരളലിഞ്ഞു: അവനെ വിടുവിച്ചു, കടവും ഇളെച്ചു കൊടുത്തു. ൨൮ ആ ദാസൻ പുറപ്പെട്ടാറെ തന്റെ കൂട്ടുദാസറിൽ വെച്ച് തനിക്ക് നൂറു ദ്രഹ്മ (൧൫൦ പണം) കടംപെട്ട ഒരുത്തനെ കണ്ട് അവനെ വേള പിടിച്ചു ഞെക്കി: കടമുള്ളതു വീട്ടി താ! എന്നു പറഞ്ഞു. ൨൯ എന്നാറെ, ആ കൂട്ടുദാസൻ അവന്റെ കാക്കൽ വീണു: എങ്കൽ ദീൎഘക്ഷാന്തി തോന്നേണമെ! എന്നാൽ നിണക്കു സകലവും ഒപ്പിച്ചു, തരാം എന്നു അവനെ അപേക്ഷിച്ചു. ൩൦ അവനൊ മനസ്സില്ലാതെ ഉടനെ ചെന്നു കടമുള്ളത് വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. ൩൧ ഈ ഉണ്ടായവ അവന്റെ കൂട്ടുദാസർ കണ്ടു വളരെ ദുഃഖിച്ചു ചെന്നു സംഭവിച്ചത് ഒക്കയും തങ്ങളുടെ കൎത്താവിനെ ഉണൎത്തിക്കയും ചെയ്തു. ൩൨ അപ്പോൾ കൎത്താവ് അവനെ വിളിച്ചു വരുത്തി പറഞ്ഞു: ദുഷ്ട ദാസനെ! ആ കടം എല്ലാം നീ എന്നെ അപേക്ഷിക്കയാൽ ഞാൻ നിണക്ക് ഇളെച്ചു താന്നുവല്ലൊ! ൩൩ ഞാനും നിന്നെ കനിഞ്ഞപ്രകാരം തന്നെ നിന്റെ കൂട്ടുദാസനെ കനിഞ്ഞു കൊള്ളേണ്ടതായിരുന്നില്ലയൊ? ൩൪ എന്നിട്ട് അവന്റെ കൎത്താവ് ക്രുദ്ധിച്ചു, അവൻ കടമ്പെട്ടത് എല്ലാം ഒപ്പിച്ചു തീൎക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരിൽ ഏല്പിച്ചു; ൩൫ അപ്രകാരം സ്വൎഗ്ഗസ്ഥനായ എൻ പിതാവ് നിങ്ങളിലും ചെയ്യും; നിങ്ങൾ താന്താന്റെ സഹോദരന് (അവരുടെ പിഴകളെ) ഹൃദയങ്ങളിൽനിന്നു ക്ഷമിച്ചു വിടാഞ്ഞാൽ തന്നെ.

൧൯. അദ്ധ്യായം.
പരായ്യയാത്രയിൽ വിവാഹചോദ്യം [മാ. 10.], (൧൩) ശിശുക്കളെ അനുഗ്രഹിച്ചതും, (൧൬) ധനവാനായ യുവാവോടു സംഭാഷണാദികളും [മാ. ൧൦. ലൂ. ൧൮, ൧൫]

യേശു ഈ വചനങ്ങളെ തികച്ചപ്പോൾ, സംഭവിച്ചത് എങ്കിലൊ - ൨ അവൻ ഗലീലയിൽനിന്നു യാത്രയായി യൎദ്ദനക്കരയിൽ യഹൂദ്യ അതിരോളം വന്നു; അനേക പുരുഷാരങ്ങളും അവനെ അനുഗമിച്ചു; അവൻ അവിടെ അവരെ സൌഖ്യമാക്കുകയും ചെയ്തു.

൪൬


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/56&oldid=164036" എന്ന താളിൽനിന്ന് ശേഖരിച്ചത്