താൾ:Malayalam New Testament complete Gundert 1868.pdf/559

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


              എബ്രയർ ൧൧ അ.

എന്നു ചൊല്ലുന്നതിനെ നിരസിച്ചു.പ്രതിഫലത്തെ നോക്കി ൩൬ വിചാരിക്കയാൽ മിസ്രനിക്ഷേപങ്ങളിലും ക്രിസ്തൂന്റെ നിന്ദ ഏറിയൊരുധനം എന്നെണ്ണിയതു. വിശ്വാസത്താൽഅവൻ ൨൭ രാജകോപത്തെ ഭയപ്പെടാതെ അദൃശ്യനെ കാണുവാൻ എന്ന പോലെ ഉറച്ചുനിന്നു,മിസ്രവിട്ടുപോന്നു.വിശ്വാസത്താൽഅവൻ ൨൮ മുങ്കുട്ടികളുടെ സംഹാരകൻ അവരെ തൊടാതെ ഇരിപ്പാൻ പെസഹെയും രക്തത്തളിയേയും കഴിച്ചു. വിശ്വാ ൨൯ സത്താൽ അവർ കരയിൽ എന്ന പോലെ ചെങ്കടലിൽ കൂടി കടന്നു ആയതു പരീക്ഷിച്ചിട്ടു മുങ്ങിപ്പോയി.വിശ്വാ ൩0 സത്താൽ യാരിക്കൊ മതിലുകൾ ഏഴു ദിവസം ചുറ്റി സഞ്ചരിക്കയാൽ ഇടിഞ്ഞുവീണു.വിശ്വാസത്താൽരാഹാബ്എന്ന൩൧ വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ട് അവിശ്വാസികളോടു കൂട നശിക്കാതെ പാർത്തു.

  ഇനി ഏനു പറവതു ഗിദ്യേൻ ബാരാക്ക് ശിംശോൻ       ൩൨

പൂഹ എന്നവരേയും ദാവിദ് ശമുവേൽ മുതലായ പ്രവാചക ന്മാരേയും വിവരിച്ചു ചെല്വാൻ കാലം പോര. വിശ്വാസ ൩൩ ത്താൽ അവർ രാജ്യങ്ങളെ അടക്കി , നീതിയെ നടത്തി. വാഗ്ദത്ത ങ്ങളെ കൈക്കലാക്കി,സിംഹമുഖങ്ങളെ അടെച്ചു.അഗ്നിബ ൩൪ ലത്തെ കെടുത്തു, വാളിൻ വായിൽനിന്നു തെറ്റി. ബലക്ഷയ ത്തിൽ നിന്ന് ആശ്വസിച്ചു, യുദ്ധത്തിൽ ഊക്കരായ്ചമഞ്ഞു , അ ന്യന്മാരുടെ പാളയങ്ങളെ നീക്കി. സ്ത്രീകൾ തങ്ങളുടെ മൃതന്മാ ൩൫ രെ ഉയിർത്തെഴുനീല്പിനാൽ പ്രാപിച്ചു.മറ്റു ചിലർ അധികം ന ല്ല എഴുനീല്പു കിട്ടേണ്ടതിന്നു വീണ്ടെടുപ്പിനെ കൈക്കൊള്ളാതെ ഭേദ്യങ്ങളെ ഏറ്റു വെറു നിന്ദയും ചമ്മട്ടിയും പിന്നെ ചങ്ങള ൩൬ ത്തടവുകളേയും അനുഭവിച്ചു, കല്ലെറിയുകയും ഈരുകയും പരീ ൩൭ പരീക്ഷിക്കയും വാളാൽ കൊല്ലുകയും ചെയ്തിട്ടു മരിച്ചു ; ജടായാടു കോലാടുകളുടെ തോലുകളും പുതെച്ചു ബുദ്ധിമുട്ടിപീഢിച്ചും ക്ലേശിച്ചും നടന്നു. കാടുകളിലും മലകളിലും ഭൂമിപിളർപ്പുകളിലും ഗുഹക ൩൮ കളിലും വലഞ്ഞുഴലും അവർക്കു ലോകം അപാത്രമത്രേ.ഇവർ ൩൯ എല്ലാവരും വിശ്വാസത്താൽ (ദേവ)സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തത്തെ കൈക്കലാക്കീട്ടില്ല. കാരണംഅവർനമ്മെകൂടാതെ൪0 തികെക്കപ്പെടാതെ ഇരിപ്പാനായി ദൈവം നമുക്കു വേണ്ടി ഏ റ്റവും നല്ലതൊന്ന് മുൻകരുതി ഇരുന്നതു.

                 ൫൩൧               67*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/559&oldid=164035" എന്ന താളിൽനിന്ന് ശേഖരിച്ചത്