താൾ:Malayalam New Testament complete Gundert 1868.pdf/557

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ ൧൧. അ.

വരുന്നവൻ വരും താമസിക്കയും ഇല്ല. വിശ്വാസത്താലെ        ൩൮

നീതിമാനായവൻ ജീവിക്കും പിൻവാങ്ങുന്നവനിൽ എന്റെ ഉള്ളത്തിന്നു പ്രസാദം ഇല്ല. (ഹബ ൨,൩) നാമൊ നാശ ൩൯ ത്തിന്നായി പിൻവാങ്ങുന്നവരിൽ അല്ലല്ലൊ; ജീവനമ്പാദന ത്തിന്നായി വിശ്വസിക്കുന്നവരിൽ അത്രെ ആകുന്നതു.

                         ൧൧ . അദ്ധ്യായം .
                       വിശ്വാസവീരന്മാരുടെ മേഘം.

വിശ്വാസം ആകട്ടെ ആശിച്ചവറ്റിങ്കൽ ആശ്രയവും കാ ൧ ണപ്പെടാത്ത കാര്യങ്ങളുടെ പ്രാമാണ്യവും ആകുന്നു. ഇതുള്ള ൨ തിൽ‌ അല്ലൊ മൂപ്പന്മാർക്ക് (ദേവ) സാക്ഷ്യം ലഭിച്ചു. ദൃശ്യത്തി ൩ ൽ നിന്നല്ല, ഈ കാണുന്നവ ഉണ്ടാകുവാനായി, ദൈവത്തിൻ ചൊല്ലാൽ ഉലകങ്ങൾ നിർമ്മിച്ചു കിടക്കുന്നു എന്നു വിശ്വാസ ത്താൽ നാം അറിയുന്നു. വിശ്വാസത്താൻ ഹാബേൽ ദൈവ ൪ ത്തിന്നു കയ്യിനേക്കാലും ഉത്തമ ബലിയെ കഴിച്ചു; അതിനാൽ ദൈവം അവന്റെ കാഴെചക്കു സാക്ഷിനിന്നു നീതിമാൻ എന്നു ള്ള സാക്ഷ്യം കൊടുത്തു; അതിനാൽ അവൻ മരിച്ചശേഷവും പറയുന്നുണ്ടു. വിശ്വാസത്താൽ ഹനോക് മരണം കാണാതെ ൫ എടുക്കപ്പെട്ടു " ദൈവം എടുക്കയാൽ കാണാതെ ഇരുന്നു " എന്നു ണ്ടല്ലൊ (൧ മോ. ൫, ൨൪.) കാരണം ആ മാറ്റത്തിന്മുമ്പെ ദൈ വപ്രസാദം വരുത്തി എന്നുള്ള സാക്ഷ്യം പ്രാപിച്ചു. എന്നാ ൬ ൽ വിശ്വാസം കൂടാതെ പ്രസാദം വരുത്തുവാൻ കഴികയില്ല; ദൈവം ഉണ്ടെന്നും തന്നെ തിരയുന്നവർക്ക് പ്രതിഫലം കൊടു ക്കുന്നവൻ എന്നും വിശ്വാസിച്ചിട്ടുവേണമല്ലൊ ദൈവത്തെ അണയുവാൻ വിശ്വാസത്താൽ നോഹ അന്നു കാണാത്ത ൭ തിനെ ദൈവം കേൾപിച്ചതിന്ന് അഞ്ചിക്കൊണ്ടു കുടുംബര ക്ഷെക്കായി ഒരു പെട്ടകം തീർത്തു, അതിനാൽ അവൻ ലോക ത്തിന്നു കുറ്റം വിധിച്ചു, വിശ്വാസ പ്രകാരമുള്ള നീതിക്ക് അ വകാശിയായ്തീർന്നു. വിശ്വാസത്താൽ അബ്രഹാം അവകാസ ൮ മായക്കിട്ടേണ്ടുന്ന ദേശത്തോക്കു യാത്രയാവാൻ വിളിക്കപ്പെട്ട് അ നുസരിച്ച് ഇന്നേടത്തു പോകും എന്നറിയാതെ പുറപ്പെട്ടു. വി ൯ ശ്വാസത്താൽ അവൻ വാഗ്ദത്ത ദേശം അന്യം എന്നു വെച്ച് ആ വാഗ്ദത്തത്തിന്റെ കൂട്ടുവകാശികളായ ഇഛ്ലാക്ക് യാക്കോ ബ് എന്നവരോടു കൂടെ പരദേശിയായി കൂടാരങ്ങളിൽ പാർത്തു.

                                     ൫൨൮൯                                 67
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/557&oldid=164033" എന്ന താളിൽനിന്ന് ശേഖരിച്ചത്