താൾ:Malayalam New Testament complete Gundert 1868.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മത്തായി. ൧൮. അ.

ഉണ്ടായിരിക്കെ, അതിൽ ഒന്ന് ഉഴന്നു പോയാൽ തൊണ്ണൂറ്റൊമ്പതിനെ മലകളിന്മേൽ വിട്ട് ആ ഉഴലുന്നതിനെ ചെന്നു തിരകയുന്നില്ലയൊ? ൧൩ അതിനെ കണ്ടെത്തുക ഉണ്ടായാലൊ, ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം ആ ഒന്നിൽ തന്നെ സന്തോഷിക്കുന്നു. ൧൪ ഇപ്രകാരം ഈ ചെറിയവരിൽ ഒന്നു നശിച്ചു പോകാൻ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടം ഇല്ല.

൧൫പിന്നെ നിന്റെ സഹോദരൻ നിന്നൊട് പിഴെച്ചാൽ നീ ചെന്ന് അവനുമായിട്ടു തന്നെ കണ്ടു കൂട്ടം അവനു ബോധം വരുത്തുക! അവൻ നിന്നെ കേട്ടാൽ നീ സഹോദരനെ നേടി; ൧൬ കേൾക്കാഞ്ഞാൽ ഇനി ഒന്നുരണ്ടുപേരെ കൂട്ടിക്കൊണ്ടു ചെല്ലുക: (൫ മൊ. ൧൯, ൧൫.) രണ്ടുമൂന്നു സാക്ഷിമുഖേന സകല കാൎയ്യവും സ്ഥിരമാക്കേണമല്ലോ, ൧൭ അവരേയും കൂട്ടാക്കാതെ ഇരുന്നാൽ സഭയോട് അറിയിക്ക; സഭയേയും നിരസിച്ചാൽ അവൻ നിണക്കു (പുറ)ജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ആക. ൧൮ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ ഭൂമിയിൽ എന്തെല്ലാം കെട്ടിയാലും അതു സ്വൎഗ്ഗത്തിലും കേട്ടപ്പെട്ടിരിക്കും; ൧൯ നിങ്ങൾ ഭൂമിമേൽ എന്തെല്ലാം കെട്ടഴിച്ചാലും അതു സ്വൎഗ്ഗത്തിലും അഴിഞ്ഞിരിക്കും; പിന്നേയും ഞാൻ നിങ്ങളോട് പറയുന്നു: ഭൂമിമേൽ നിങ്ങൾ ഇരുവർ യാചിക്കുന്ന ഏത് കാൎയ്യം കൊണ്ടും ഐകമത്യപ്പെട്ടു എങ്കിൽ, അതു സ്വൎഗ്ഗസ്ഥനായ പിതായിൽ നിന്ന് അവൎക്കു ലഭിക്കും. ൨൦ രണ്ടു മൂന്നു പേർ എന്റെ നാമത്തിലേക്ക് എവിടെ ഒരുമിച്ച് കൂടിയാലും അവിടെ ഞാൻ അവരുടെ നടുവിൽ ഉണ്ടു.

൨൧ അന്നു പുത്രൻ അവന്റെ അടുക്കെ വന്നു: കൎത്താവെ! സഹോദരൻ എന്നോട് എത്ര വട്ടം പിഴെച്ചിട്ടു ഞാൻ ക്ഷമിച്ചു വിടേണ്ടു; ഏഴോളമൊ? എന്നു പറഞ്ഞു. ൨൨ യേശു അവനൊടു പറയുന്നു: ഏഴോളമല്ല, ഏഴ്എഴുപതോളം എന്നു ഞാൻ നിന്നോടു ചൊല്ലുന്നു. ൨൩ അതുകൊണ്ട് സ്വൎഗ്ഗരാജ്യം ഒരു രാജാവു തന്റെ ദാസരോട് കണക്കു തീൎപ്പാൻ ഭാവിക്കുന്നതിനോടു സദൃശമാകുന്നു. ൨൪ അവൻ കണക്കു നോക്കി തുടങ്ങിയാറെ, പതിനായിരം താലന്തു (൯ കോടി പണം) കടമ്പെട്ട ഒരുത്തനെ അവനു കൊണ്ടുവന്നു. ൨൫ ആയവനു തീൎപ്പാൻ (വക)യില്ലായ്കയാൽ കൎത്താവ് അവനേയും ഭാൎയ്യാപുത്രരേയും, അവനുള്ളത് ഒക്കയും

൪൫


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/55&oldid=164025" എന്ന താളിൽനിന്ന് ശേഖരിച്ചത്