താൾ:Malayalam New Testament complete Gundert 1868.pdf/543

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ ൨. അ.

ദർശിപ്പാനും അവൻ എന്തു? നീ അവനെ ദേവദൂതരിൽ അല്പം ൭ മാത്രം താഴ്ത്തിവെച്ചു, തേജസ്സും മാനവും അവനെ അണിയിച്ചു [ നിൻ ക്രിയകളിൽ അവനെ വാഴിച്ചു] സകലവും അവന്റെ ൮ കാല്ത്തീഴാക്കി വെച്ചും ഇരിക്കുന്നു ( സങ്കീ. ൮. ൫.) എന്നത്രെ; സകലവും അവന്നു കീഴാക്കിയതിൽ ഒന്നും അനധീനമാക്കി വി ട്ടിട്ടില്ല. അപ്പോഴൊ അവന്നു സകലവും അധീനമായ്ക്കാണുന്നി ൯ ല്ല; ദൂതരിൽ അല്പം താഴ്ത്തി വെക്കപ്പെട്ടവനായ യേശുവെ ദേവ കരുണയാൽ ഏവന്നും വേണ്ടി ചാവെ ആസ്വദിപ്പാനായിട്ടു മരണകഷ്ടതനിമിത്തം തേജസ്സും മാനവും അണിഞ്ഞവൻ എന്നു നാം കാണുന്നു. കാരണം സകലവും ആർക്കായിട്ടും ആ ൧0 രാലും ഉണ്ടായൊ, ആയവൻ അനേകം പുത്രന്മാരെ തേജസ്സി ലേക്ക് നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടവഴി യായി തികെക്കുന്നതു യുക്തമായിരുന്നു. വിശുദ്ധീകരിക്കുന്ന ൧൧ വനും വിശുദ്ധീകരിക്കപ്പെടുന്നവരും ഒക്കയും ഒരുവനിൽനിന്ന് ആകുന്നുവല്ലൊ? അതിന്മൂലം അവരെ സഹോദരർ എന്നു വി ളിപ്പാൻ ലജ്ജിക്കാതെ, ഞാൻ നിന്റെ നാമം എൻ സഹോദര ൧൨ ന്മാരോട് അറിയിക്കും സഭാമദ്ധ്യത്തിൽ നിന്നെ വാഴ്ത്തും (സങ്കീ ൨൨, ൨൩) എന്നും ഞാൻ അവനിൽ തേറി നിൽക്കും (യശ. ൮. ൧൭. ൨. ശമു ൨൨, ൩) എന്നും ഇതാ ഞാനും യഹോവ എനി ൧൩ ക്ക് തന്നെ കുട്ടികളും (യശ. ൮, ൧൮) എന്നും ചൊല്ലുന്നു. ആക ൧൪ യാൽ കുട്ടികൾ ജഡരക്തങ്ങൾ കൂട്ടിയുള്ളവരാകകൊണ്ട് അവ നും ഒത്തവണ്ണം അവറ്റെ എടുത്തതു മരണത്തിന്റെ ആധി കാരിയാകുന്ന പിശാചിനെ (സ്വ) മരണത്താൽ നീക്കേണ്ടതി ന്നും. മരണഭീതിയാൽ ജീവപര്യനം ദാസ്യത്തിൽ ഉൾപെട്ട ൧൫ വരെ ഉദ്ധരിക്കേണ്ടതിന്നും ആകുന്നു. ദൂതന്മാരെ അവൻ ഒരി ൧൬ ക്കലും) പിടിച്ചു ചേർക്കുന്നില്ലല്ലൊ? അബ്രഹാംസന്തതിയെ പി ടിച്ചു ചേർക്കുകെ ഉള്ളു. (യശ ൪൧, ൮ ൯). അതുകൊണ്ടു ജ ൧൭ നത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം ഉണ്ടാവാന്തക്കവ ണ്ണം അവൻ കനിവുള്ളവനും ദൈവവിഷയം വിശ്വാസൃമ ഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും സഹോദര ന്മാരോടു സദൃശനായ്ചമക ആവശ്യമായിരുന്നു. താൻ തന്നെ ൧൮ പരീക്ഷിതനായി കഷ്ടം അനുഭവിച്ചിരിക്കയാൽ, പരീക്ഷിക പ്പെടുന്നവർക്ക് സഹായിപ്പാൻ മതിയാക്കുന്നു.

                           ൫൧൫                                          85*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/543&oldid=164018" എന്ന താളിൽനിന്ന് ശേഖരിച്ചത്