താൾ:Malayalam New Testament complete Gundert 1868.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE GOSPEL OF MATHEW.XVIII.

              ൧൮. അദ്ധ്യായം.

ശിശുഭാവത്തിന്റെ സാരവും ഇടൎച്ചകളെ സങ്കടവും [മാ. ൻ. ലൂ. ൻ], (൧൨) ന ശിച്ച ആടിന്റെ ഉപമ [ലൂ. ൧൫, ൧൪.], (൧൫) സഭക്കാർ തമ്മിൽ വളരെ ഇണങ്ങുകയും, (൨൧) വളരെ ക്ഷമിക്കുകയും വേണം; കടക്കാരുടെ ഉപമ.

൧ ആ നേരത്തിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു:

  എങ്കിലോ സ്വൎഗ്ഗരാജ്യത്തിൽ ഏറെ വലിയവൻ ആർ എന്നു 

൨ പറഞ്ഞാറെ, യേശു ഒരു ശിശുവെ വിളിച്ചു വരുത്തി, അവരു ൩ ടെ നടുവിൽ നിറുത്തി: ആമെൻ ഞാൻ നിങ്ങളോട് പറയുന്നു:

  നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആയ് വരുന്നില്ല എങ്കിൽ,

൪ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല. ആകയാൽ ഈ ശിശുവെ പോ

  ലെ തന്നെത്താൻ താഴ്ത്തുന്നവനത്രെ സ്വൎഗ്ഗരാജ്യത്തിൽ ഏറെ

൫ വലിയവൻ ആകുന്നു. ഇങ്ങിനെയുള്ള ശിശുവെ എന്റെ നാ

   മത്തിൽ ആരാനും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു;

൬ എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആ

  രാനും ഇടൎച്ച വരുത്തുകിലൊ അവന്റെ കഴുത്തിൽ ഒരു കഴുത
  ത്തിരിക്കല്ലു കെട്ടിതൂക്കി, കടലിന്റെ പരപ്പിൽ ആഴ്ത്തിക്കളഞ്ഞാൽ

൭ അവനു കൊള്ളാം. ഇടൎച്ചകൾ ഹേതുവായി, ലോകത്തിന്നു ഹാ

  കഷ്ടം! ഇടൎച്ചകൾ വരുന്നത് ആവശ്യം തന്നെ സത്യം; എങ്കി
  ലും ഇടൎച്ച വരുത്തുന്ന മനുഷ്യനു ഹാ കഷ്ടം!

൮ (൫, ൨൯.) എന്നാൽ നിന്റെ കൈയൊ കാലോ നിണക്കു

  ഇടൎച്ച വരുത്തിയാൽ അതിനെ വെട്ടി തള്ളിക്കളക! രണ്ടു കൈ
  യും രണ്ട് കാലും ഉള്ളവനായി നിത്യാഗ്നിയിൽ തള്ളപ്പെടുന്നതി
  നേക്കാൾ മുടവനായിട്ടൊ ഊന്നനായിട്ടൊ ജീവനിൽ കടക്കുന്ന

൯ ത് നിണക്ക നല്ലൂ. പിന്നെ കണ്ണ് നിണക്ക് ഇടൎച്ച വരുത്തി

  യാൽ അതിനെ ചൂന്നെടുത്തു തള്ളക്കളക! രണ്ട് കണ്ണുള്ളവ
  നായി അഗ്നിനരകത്തിൽ തള്ളപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണ

൧൦ നായി ജീവനിൽ കടക്കുന്നത് നിണക്ക് നല്ലൂ. ഈ ചെറിയ

  വരിൽ ഒന്നിെ തുഛ്ചീകരിക്കാതിരിപ്പാൻ നോക്കികൊൾവിൻ!
  കാരണം സ്വൎഗ്ഗങ്ങളിൽ അവരുടെ ദൂതന്മാർ സ്വൎഗ്ഗസ്ഥനായ
  എൻ പിതാവിന്റെ മുഖത്തെ വിടാതെ കാണുന്നു എന്നു ഞാൻ

൧൧ നിങ്ങളോട് പറയുന്നു; നഷ്ടമാതയിനെ രക്ഷിപ്പാനല്ലൊ, മനു

  ഷ്യപുത്രൻ വന്നതു.

൧൨ നിങ്ങൾക്ക് എന്തു തോന്നുന്നു; ഒരു മനുഷ്യനു നൂറ് ആട്

                ൪൪
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/54&oldid=164014" എന്ന താളിൽനിന്ന് ശേഖരിച്ചത്