താൾ:Malayalam New Testament complete Gundert 1868.pdf/526

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

I. TIMOTHY VI.

 ൨   സകല മാനത്തിന്നും യോഗ്യന്മാർ എന്ന് എണ്ണേണ്ടു വി
    ശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ
    എന്നു വെച്ചു തുഛശികരിക്കരുത് അവരുടെ ഗുണമുള്ള സേവ
     യെ അനുഭവിക്കുന്നവർ വിശ്വാസികളും ഇഷ്ടന്മാരും ആക
     കൊണ്ട് അവരെ വിശേഷാൽ സേവിച്ചു കൊൾവു; ഇവ ഉപ
      ദേശിക്കയും പ്രബോധിപ്പിക്കയും ചെയ്തു.

൩ നമ്മുടെ കർത്താവായ യേശുക്രിസ്തുന്റെ സൌഖ്യവചന

     ങ്ങളേയും ഭക്തിക്കൊത്ത ഉപദേശത്തെയും വല്ലവനും അനുസ

൪ രിയാതെ, അന്യഥാ ഉപദേശിച്ചാൽ അവൻ ഒന്നും അറിയാതെ

      ചർത്തുപോയി; രക്തങ്ങളും വായ്പടകളും ആകുന്ന വ്യാധി പിടി

൫ ച്ചും ഇരിക്കുന്നു. അവറ്റിൽ അസൂയാ, ശണ്ഠകൾ, ദൂഷണ

   ങ്ങൾ, ദുസ്സംശയങ്ങളും ബുദ്ധിനഷ്ടരും സത്യഭ്രഷ്ടരും ആയമനു
   ഷ്യരുടെ നിത്യ ഉരുസലും ഉത്ഭവിക്കുന്നു [ അവരോട് അകന്നു
   നിൽക്ക] ആയവർ ഭക്തി അഹോവൃത്തി എന്നു വിചാരിക്കുന്നു.

൬ അലംഭാവത്തോട് കൂടിയ ഭക്തി വലുതായ അഹോവൃത്തി ആ ൭ കുന്നതാനും ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നി ൮ ട്ടില്ലല്ലൊ, ഏതാനും കൊണ്ടുപോവാനും കഴികയില്ല സ്പഷ്ടം ഉ

    ണ്മാനും ഉടുപ്പാനും സാധിച്ചാൽ മതി എന്നു നാം വിചാരിപ്പു.

൯ ധനം വേണം എന്നുള്ളവരോ പരീക്ഷയിലും കണ്ണിയിലും മനു

   ഷ്യരെ സംഹാരനാശങ്ങളിൽ മുക്കിക്കളയുന്ന പല നിസ്സാരദു

൧0 മ്മോഹങ്ങളിലും വീഴുന്നു. ദ്രവ്യാഗ്രഹം സകല ദോഷത്തിന്നും

    മൂലമായിരിക്കുന്നുവല്ലൊ, ഈ വാഞ്ചകൊണ്ടു ചിലർ വിശ്വാ
     സത്തെ വീട്ടുഴന്നു ബഹു ദുഃഖങ്ങളാൽ തങ്ങളെ തന്നെ തുളെച്ചി
     രിക്കുന്നു.

൧൧ എന്നാൽ ദൈവമനുഷ്യനായുള്ളോവെ! ഇവന്റെ വിട്ടോടി,

       നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷാന്തി, സൌമ്യത എന്നി

൧൨ വ പിന്തുടർന്നുകൊൾക. വിശ്വാസത്തിന്റെ നല്ല പോർ പൊ

      രുക; നിത്യ ജീവനെ പിടിച്ചു കൊൾക; അതിന്നായി നീ വിളി
       ക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ ആ നല്ല സ്വീ

൧൩ കാരം പറഞ്ഞുവല്ലൊ. സർവ്വത്തിന്നു ജീവനെ ജനിപ്പിക്കുന്ന

      ദൈവത്തിന്നു പൊന്ത്യപിലാതൻ മുഖേന ആ നല്ല സ്വീകാ
      രത്തെ സാക്ഷികരിച്ച ക്രിസ്തുയേശുവിന്നും മുമ്പാകെ ഞാൻ

൧൪ നിന്നെ ആജ്ഞാപിക്കുന്നത് എന്തെന്നാൽ: നീ നിഷ്കളങ്കനും

     നിരപവാദ്യനും ആയി നമ്മുടെ കർത്താവായ യേശുക്രിസ്തുന്റെ 
                                   ൪൯൮
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/526&oldid=163999" എന്ന താളിൽനിന്ന് ശേഖരിച്ചത്