താൾ:Malayalam New Testament complete Gundert 1868.pdf/521

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ തിമൊത്ഥ്യൻ ൨ അ ൨ അദ്ധ്യായം സഭാപ്രാൎത്ഥനയിൽ പുരുഷരും , (ൻ) സ്ത്രീകളും ആചരിക്കേണ്ടതു ഇനി ഞാൻ സകലത്തിനും മുമ്പെ പ്രബോധിക്കുന്നി ൧ തു: എല്ലാ മനുഷ്യൎക്കായിക്കൊണ്ടും യാചനകൾ, പ്രാൎത്ഥനകൾ, പക്ഷവാദങ്ങൾ, സ്തോത്രങ്ങളും ചെയ്യേണ്ടു. നാം സൎവ്വ ഭക്തി ൨ യോടും ഘനത്തോടും സാ‍ാവധാനവും സ്വസ്ഥതയും ഉള്ള ജീവ നം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാൎക്കും സകല അ ധികാരസ്ഥന്മാൎക്കും വേണ്ടി ചെയ്യേണ്ടു. ഇതു നമ്മുടെ രക്ഷി ൩ താവായ ദൈവത്തിന്നു മുമ്പിൽ നല്ലതും ഗ്രാഹ്യവും ആകുന്നു. ആയവൻ എല്ലാ മനുഷ്യരും രക്ഷപ്രാപിപ്പനും സത്യത്തി ൪ ന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.ദൈവം ൫ ഒരുവനല്ലൊ ദൈവത്തിന്നും മനുഷ്യൎക്കും ഏക മദ്ധ്യസ്ഥനും ഉള്ളൂ. എല്ല്ലാവൎക്കും വേണ്ടീ വീണ്ടെടുപ്പിനു വിലയായി തന്നെ ൬ ത്താൻ കൊടൂഥ്റ്റ മനുഷ്യനായ ക്രിസ്തുയേശു അത്ര. സ്വസ ൭ മയങ്ങളിൽ (അറിയിക്കേണ്ടിയ) ഈ സാക്ഷ്യത്തിന്നായി, നാ ൻ ഘോഷകനും അപോസ്തലനും (ഞാൻ ഭോഷ്കല്ല പരമാൎത്ഥം പറയുന്നു) വിശ്വാസത്തിലും സത്യത്തിലും ജാതികളുടെ ഉപദേ ഷ്ടവും ആയി വെക്കപ്പെട്ടു. ആകയാൽ പുരുഷന്മാർ എല്ലാ ൮ സ്ഥലത്തും കോപവും സന്ദേഹവും കൂടാതെ, പവിത്രകൈകളെ ഉയൎത്തിക്കൊണ്ടു പ്രാൎത്ഥിക്കേണം എന്നത് എന്റെ ഇഷ്ടം അപ്രകാരം സ്ത്രീകളും ലജ്ജാശീലത്തോടൂം സുബോധത്തോ ൯ ടൂം യോഗ്യമായി ഉടുത്തുംകൊണ്ടു (കൂടീവരേണം) പിരികൂന്തലും പൊന്നും മുത്തും വിലയേറിയ വസ്ത്രവും കൊണ്ടല്ല; ദൈവഭ ക്തിയെ സൽക്രിയകൊണ്ട് അവലംബിക്കുന്ന സ്ത്രീകൾ ൧൦ ക്ക് ഉചിതമായിട്ടത്രേ അലങ്കരിച്ചോളുക സ്ത്രീ മിതാതെ , സക ൧൧ ല അനുസരണത്തിലും പത്തിക്കട്ടെ. സ്വസ്ഥയായിരിപ്പാനല്ല ൧൨ തെ, ഉപദേശിപ്പാനെങ്കിലും പുരുഷനിൽ അധികരിപ്പാൻ എ ങ്കിലും ഞാൻ സ്ത്രീക്ക് അനുവദിക്കുന്നില്ല. ആദാമല്ലാ മുമ്പെ ൧൩ മനിയപ്പെട്ടു, പിന്നെ ഹവ്വ. ശേഷം ആദാമല്ല വഞ്ചിക്കപ്പെ ൧൪ ട്ടതു സ്ത്രീ വഞ്ചിക്കപ്പെട്ടു ( മോ ) ലംഘനത്തിൽ അ കപ്പെട്ടു; എങ്കിലും വിശ്വാസസ്നേഹങ്ങളിലും സുബോധം കൂടീ യ വിശുദ്ധീകരണത്തിലും പാൎക്കുന്നാകിൽ അവൾ ശിശുപ്ര സവത്താൽ രക്ഷിക്കപ്പെടും ൫൯൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/521&oldid=163994" എന്ന താളിൽനിന്ന് ശേഖരിച്ചത്