താൾ:Malayalam New Testament complete Gundert 1868.pdf/517

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു            ൨ . തെസ്സലനീക്യർ ൩ . അ .
                ൩ . അദ്ധ്യാം .
അന്യോന്യ സിദ്ധിക്കായം പ്രാർത്ഥനയും പ്രത്യാശയും, (൬) ക്രമം കെടു നടക്കുന്ന മടിയന്മാരെ തൊട്ട് ആജ്ഞാപിക്കുന്നതു.

ഒടുക്കംസഹോദരന്മാരെ ! കർത്താവിൻ വചനം നിങ്ങളിൽ ഉള്ള ൧ പോലെ (ഇങ്ങും) ഓടി മഹത്വപ്പെടുവാനും; പറ്റാത്ത ദുഷ്ടമനു ൨ ഷ്യരിൽനിന്നു ഞങ്ങൾ ഉദ്ധരിക്കപ്പെടുവാനും ഞങ്ങൾക്ക് വേ ണ്ടി പ്രാർത്ഥിപ്പിൻ! വിശ്വാസം എല്ലാവർക്കും ഉള്ളതല്ലല്ലൊ, എ ങ്കിലും കർത്താവ് വിശ്വസ്തൻ ആവാൻ നിങ്ങളെ സ്ഥിരീകരി ൩ ച്ചു ദുഷ്ടനിൽനിന്നു കാത്തുകൊള്ളും. ഞങ്ങൾ നിങ്ങളോട് ആ ൪ ജ്ഞാപിക്കുന്നു നിങ്ങൾ ചെയുന്നു എന്നും, ചെയും എന്നും നിങ്ങളുടെ മേൽ കർത്താവിൽ ഉറപ്പിച്ചും ഇരിക്കുന്നു. കൎത്താവ് ൫ താൻ നിങ്ങളുടെ ഹൃദയങ്ങളെ ദേവസ്നേഗത്തിലേക്കും ക്രിസ്തു ന്റെ ക്ഷാന്തിയിലേക്കും നിരത്തുമാറാക സഹോദരന്മാരെ ! ന ൬ മ്മുടെ കർത്താവായ യേശുക്രസ്തുന്റെ നാമത്തിൽ ഞങ്ങൾ ആ ജ്ഞാപിക്കുന്നിതു: ഞങ്ങളിൽനിന്നു പരിഗ്രഹിച്ച സമ്പ്രദായ ത്തെ വിട്ടു ക്രമം കെട്ടു നടക്കുന്ന എല്ലാ സഹോദരനോടും അക ന്നു കൊള്ളേണം എന്നത്രെ. എങ്ങിനെ എന്നാൽ ഞങ്ങൾക്ക് ൭ അനുകരിച്ചു പോരേണ്ടിയ വിധത്തെ നിങ്ങൾ തന്നെ അറി യുന്നു. നിങ്ങളിലല്ലൊ ഞങ്ങൾ ക്രമം കെട്ടു നടന്നില്ല; ആരോടും ൮ വെറുതെ അൽപ്പം വാങ്ങീട്ടും ഇല്ല;നിങ്ങളിൽ ആർക്കും ഭാരം വരു ത്തരുത് എന്നിട്ടു രാപ്പകൽ വേല ചെയ്തു അദ്ധ്വാനത്തിലും കുഴക്കിലും ഉപജീവിച്ചതെ ഉള്ളു. അതും അധികാരം ഇല്ലാഞ്ഞി ൯ ട്ടല്ല; ഞങ്ങൾക്ക് അനുകരിപ്പാൻ നിങ്ങൾക്ക് ഞങ്ങളെ തന്നെ മാതൃകയാക്കി തരേണ്ടതിന്നത്രെ വേല ചെയുവാൻ മനസ്സില്ലാ ൧0 ഞ്ഞാൽ താൻ ഭക്ഷിക്കയും അരുത് എന്നു നിങ്ങളോട് ഇരിക്കും കാലത്തിൽ കൂടെ ചട്ടമാക്കിയല്ലൊ. നിങ്ങളിൽ ചിലർ ഒട്ടും വേ ൧൧ ല ചെയ്യാതെ, പരകാര്യം നേക്കി ക്രമം കെട്ടു നടക്കുന്നപ്രകാ രം കേൾക്കുന്നുണ്ടു. ഇങ്ങിനെത്തവരോടു ഞങ്ങൾ സാധാ ൧൨ നത്തോടെ വേല ചെയ്തു താന്താന്റെ അൽപ്പം ഭക്ഷിക്കേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുന്മൂലം അജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു. നിങ്ങളൊ സഹോദരന്മാരൊ1 നന്മ ചെ ൧൩ യ്കയിൽ മന്ദിച്ചു പോകരുതെ ലേഖനത്താലുള്ള ഞങ്ങളുടെ ൧൪ വാക്കിനെ വല്ലവനും അനുസരിക്കാഞ്ഞാൽ അവനെ കുറിപ്പിൻ!

                   ൪൮൯                 62
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/517&oldid=163989" എന്ന താളിൽനിന്ന് ശേഖരിച്ചത്