താൾ:Malayalam New Testament complete Gundert 1868.pdf/515

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു           ൨ . തെസ്സലനീക്യർ  ൧ . ൨ . അ .
മായിരുന്നാൽ തന്നെ കർത്താവായ യേശു തന്റെ ശക്തിയും    ൭

ടെ ദൂതരുമായി സ്വർഗ്ഗത്തിൽനിന്നു ജ്വലാഗ്നിയിൽ വെളിപ്പെ ട്ടു വന്നു, ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ ൮ യേശുവിൻ സുവിശേഷത്തെ അനുസരിക്കാത്തവർക്കും പ്രതി കാരം കൊടുക്കയിൽ തന്നെ; ആയവർ കർത്താവിൻ മുഖത്തിൽ ൯ നിന്നും അവന്റെ ഊക്കിൻ തേജസ്സിൽനിന്നും (നീങ്ങി) നിത്യ സഹാരം ആകുന്ന ദണ്ഡത്തെ അനുഭവിക്കും. അന്ന് അവ ൧0 ൻ തന്റെ വിശുദ്ധരിൽ മഹത്വപ്പെടുവാനും, നിങ്ങളോടുള്ള ഞ ങ്ങടെ സാക്ഷ്യത്തിന്നു വിശ്വാസം ഉണ്ടായതു പോലെ വിശ്വ സിച്ചവർ എല്ലാവരിലും താൻ ആശ്വര്യപാത്രം ആകുവാനും വന്നെത്തിയപ്പോഴേക്കു തന്നെ ഇതിന്നായി ഞങ്ങളും നമ്മു ൧൧ ടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുന്റെയും ക തണെക്കു തക്കവണ്ണം നമ്മുടെ കർത്താവായ യേശുവിൻ നാമം നിങ്ങളിലും നിങ്ങൾ ആയതിലും മഹത്വപ്പെടേണ്ടതിന്നു. ന ൧൨ മ്മുടെ ദൈവം നിങ്ങളെ വിശിക്കു യോഗ്യർ എന്ന് എണ്ണി, സ ല്ഗുണത്തിൽ ഉള്ള എല്ലാ പ്രസന്നതയേയും വിശ്വാസക്രിയ യേയും ശക്തിയോടെ പൂരിപ്പിച്ചു തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു.

               ൨ . അദ്ധ്യായം .
  കർത്താവിൻ നാൾ വരും മുമ്പെ അന്തിക്രിസ്കൻ 
  വേളിപ്പെടേണ്ടുകയാൽ, (൧൩)

ഇനി സഹോദരന്മാരെ! നമ്മുടെ കർത്താവായ യേശുക്രിസ്തു ൧ ന്റെ പ്രത്യക്ഷതയും നാം അവനോട് കൂട്ടിച്ചേർക്കപ്പെടേണ്ടതും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു. കൎത്താ ൨ വിൻ നാൾ അടുത്ത് എന്നു (തോന്നുവാനായി) നിങ്ങൾ വ ല്ല ആത്മാവൊ ഞങ്ങളുടെത് എന്നു കേൾക്കുന്ന വചനമൊ ലേഖനമൊ ഹേതുവായിട്ടു സുബോധം വിട്ടു. വേഗം കുലുങ്ങി ചാടുകയും ഞെട്ടിപ്പോകയും അരുത്. ആരും ഏതു വിധേന ൩ എങ്കിലും നിങ്ങളെ ചതിക്കരുതെ. എങ്ങിനെ എന്നാൽ മുമ്പെ ൪ തന്നെ വിശ്വാസത്യാഗം വരികയും പാപമനുഷ്യൻ വെളിപ്പെ ടുകയും വേണം. ദേവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം ആകുന്നു എന്നു കാണിച്ചു ദൈവമൊ ആരാദ്ധ്യമൊ എന്നു ചൊല്ലിയതിന്ന് എപ്പേർക്കും മീതെ താൻ ഉയർന്നുകൊള്ളുന്ന

                   ൪൮൭<
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/515&oldid=163987" എന്ന താളിൽനിന്ന് ശേഖരിച്ചത്