താൾ:Malayalam New Testament complete Gundert 1868.pdf/511

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. തെസ്സലനീക്യർ ൪. അ.

വിളിച്ചതു; ആകയാൽ തള്ളുന്നവൻ മനുഷ്യനെ അല്ല തള്ളുന്ന

ത് തന്റെ വിശുദ്ധാത്മാവെ കൂടെ നിങ്ങളിൽ തന്നെ ദൈവത്തെ അത്രെ. പിന്നെ സഹോദരപ്രീതിയെ കുറിച്ചു നിങ്ങൾക്ക് ൯ എഴുതുവാൻ ആവസ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങ ൾ തന്നെ ദേവാപദിഷ്ടർ ആകുന്നതുമല്ലതെ, മക്കെദോന്യയി ൽ ഒക്കയും സകല സഹോദരന്മാരോടും അതിനെ ആചരിച്ചു പോരുന്നുവല്ലൊ? എങ്കിലും സഹോദരന്മാരെ! അധികം വഴി ൧0 ഞ്ഞുവരേണം എന്നും, പുറത്തുള്ളവരേയും ബോദ്ധ്യം വരുത്തു ൧൧ ന്ന സുശീലത്തോടെ നടന്നും ഒന്നിന്നും ഒർ ആവശ്യമില്ലാതെ കഴിച്ചും വരേണ്ടതിന്നു ഞങ്ങൾ ആജ്ഞാപിച്ചു തന്നപ്രകാരം നിങ്ങൾ അടങ്ങി പാർത്തും താന്താന്റെ കാൎ‌യ്യം നടത്തിയും ത ൧൨ ന്റെ കൈകളാൽ വേല ചെയ്തും കൊൾകയിൽ അഭിമാനിച്ചി രിക്കേണം എന്നും പ്രബോധിപ്പിക്കുന്നു.

  പിന്നെ നിദ്രകൊണ്ടുവരെ തൊട്ടു നിങ്ങൾ പ്രത്യാശയില്ലാ      ൧൩

ത്ത മറ്റുള്ള വരെന്നപോലെ ദുഃഖിക്കാതെ ഇരിപ്പാൻ നിങ്ങൾ ബോധിക്കാതിരിക്കരുത് എന്ന് ആഗ്രഹിക്കുന്നു. കാരണം യേ ൧൪ ശു മരിക്കയും എഴുനീൽക്കയും ചെയ്തു നാം വിശ്വാസിച്ചാൽ ദൈവം നിദ്രകൊണ്ടുവരേയും യേശുവെക്കൊണ്ട് അപ്രകാരം തന്നെ അവനോടു കൂടെ വരുത്തും. എങ്ങിനെ എന്നാൽ ക ൧൫ ർത്താവിൻ വചനത്താൽ നിങ്ങളോടു പറയുന്നിതു: കർത്താവി ന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്ന നാം നിദ്ര കൊണ്ടവരിൽ മുല്ലക്കെത്തുകയില്ല. കർത്താവ് താൻ അല്ലൊ ൧൬ ഒരു ചൊലവിളിയോടെ പ്രധാനദൂതന്റെ ശബ്ദവും ദേവ കാഹ ളവും മുമ്പെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങും; ക്രിസ്തനിൽ മരി ച്ചവർ മുമ്പെ തന്നെ എഴുനീൽക്കയും ചെയും. പിന്നെ ജീവനെ ൧൭ ടെ ശേഷിക്കുന്ന നാം അവരോട് ഒക്കത്തക്ക മേഘങ്ങളിൽ (ഏറി) ആകാശത്തിൽ കർത്താവ് എതിരേല്പാൻ പരിച്ചെടുക്ക പ്പെടും; ഇങ്ങിനെ നാം എപ്പോഴും കർത്തവോട് കൂടെ ഇരിക്കയും ചെയ്യും. ആകയാൽ ഈ വചനങ്ങളെകൊണ്ട് അന്യോന്യം ൧൮ ആശ്വസിപ്പിച്ചു കൊൾവിൻ.

                               ൪൮൯                                61*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/511&oldid=163983" എന്ന താളിൽനിന്ന് ശേഖരിച്ചത്