താൾ:Malayalam New Testament complete Gundert 1868.pdf/500

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


COLOSSIANS I. II.


ളെയും; ൨൨ അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിങ്കലം മരണം മൂലം നിരപ്പിച്ചതു, നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരും ആയി നിറുത്തുവാൻ തന്നെ. ൨൩ വാനിങ്കീഴെ സകല സൃഷ്ടിയിലും ഘോഷിക്കപ്പെടും പൗലായ ഞാൻ ശുശ്രൂഷക്കാരനായ്പന്നും, നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും നിഷ്ഠയുള്ളവരും ആയി വിശ്വാസത്തിൽ പാൎത്തു കൊണ്ടാലത്രെ. ൨൪ ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുളള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു, ക്രിസ്തന്റെ സങ്കടങ്ങളിൽ കുറവായുള്ളവറ്റെ എന്റെ ജഡത്തിൽ സഭയാകുന്ന അവന്റെ ശരീരത്തിന്നു വേണ്ടി പൂരിപ്പിക്കുന്നു. ൨൫ ആയതിനു ഞാൻ നിങ്ങളിലേക്ക് എനിക്ക് നൽകപ്പെട്ട ദൈവത്തിൻ വീട്ടുവിചാരണപ്രകാരം ശുശ്രൂഷക്കാരൻ ആയതു ദേവവചനത്തെ നിവൃത്തിക്കേണ്ടതു തന്നെ. ൨൬ ആ (വചനം) യുഗാദി തലമുറകളിൽനിന്നും മറഞ്ഞു കിടന്ന മൎമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധൎക്കു പ്രത്യക്ഷമായി. ൨൭ അവൎക്കു ദൈവം ജാതികളിൽ ഈ മൎമ്മത്തിലെ തേജസ്സിൻ സമൃദ്ധി എന്തെന്നു ബോധിപ്പിപ്പാൻ ഇഛ്ശിച്ചതു; ആയത് തേജസ്സിൻ പ്രത്യാശയായി നിങ്ങളിൽ ക്രിസ്തൻ എന്നുള്ളതെത്രെ. ൨൮ അവനെ ഞങ്ങൾ പ്രസ്താപിക്കുന്നതിൽ ഏതു മനുഷ്യനേയും ക്രിസ്തനിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു, ഏതു മനുഷ്യനേയും വഴിക്കാക്കിയും എല്ലാ ജ്ഞാനത്തോടും ഏതു മനുഷ്യനേയും ഉപദേശിച്ചും കൊള്ളുന്നു. ൨൯ അതിനായും ഞാൻ എന്നിൽ ബലത്താലെ വ്യാപരിക്കുന്ന അവന്റെ സാദ്ധ്യശക്തിയിൻ പ്രകാരം പൊരുതുംകൊണ്ട് അദ്ധ്വാനിക്കുന്നു.

൨. അധ്യായം


സഭയുടെ ഉറപ്പിന്നായി ചിന്ത, (൪) ലോകജ്ഞാനത്തിൻ മായ, (൯) ക്രിസ്തനിലെ പൂൎണ്ണത, (൧൬) കള്ള മതഭേദത്തൻ ആക്ഷേപണം.

൧ എന്തെന്നാൽ നിങ്ങളേയും ലുവുദിക്യയിൽ ഉള്ളവരേയും ജഡത്തിൽ എന്റെ മുഖത്തെ കണ്ടിട്ടില്ലാത്ത എല്ലാവരേയും ചൊല്ലി, എനിക്ക് എത്ര വലിയ പോരാട്ടം ഉണ്ട് എന്ന് നിങ്ങൾക്ക് ബോധിപ്പിക്കേണ്ടതിന്ന് ഇഛ്ശിക്കുന്നു. ൨ അവർ സ്നേഹത്തിൽ ഏകീഭവിച്ചും വിവേകത്തിൻ നിറപടിയുടെ സകല സമ്പ

൪൭൨Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/500&oldid=163971" എന്ന താളിൽനിന്ന് ശേഖരിച്ചത്