താൾ:Malayalam New Testament complete Gundert 1868.pdf/499

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലസ്സർ ൧. അ.

എപദ്രാവിൽനിന്നു പഠിച്ചു. ആയവൻ നിങ്ങൾക്കു വേ ൮ ണ്ടി ക്രിസ്തുന്റെ വിശ്വാസ്ത ശുശ്രൂഷക്കാരനും നിങ്ങൾക്ക് ആ ത്മാവിലുല്ള സ്നേഹത്തെ ഞങ്ങളോട് ബോധിപ്പിച്ചവനും ത ന്നെ അതുകൊണ്ടു ഞങ്ങളും കേട്ടനാൾ മുതൽ നിങ്ങൾക്ക് ൯ വേണ്ടി വിടാതെ പ്രാർ‌ത്ഥിക്കുന്നു. നിങ്ങൾ കർത്താവിന്നു യോ ൧0 ഗ്യമായി നടന്നു, സകലത്തിലും പ്രസാദം വരുത്തേണ്ടതിന്നു എല്ലാ ആത്മികജ്ഞാനത്തിലും വിവേകത്തിലും ദേവേഷ്ടത്തി ന്റെ അറിവുകൊണ്ടു നിറഞ്ഞു വരേണം എന്നും, സകല സ ൽക്രിയയിലും ഫലം കായിച്ചും, ദൈവത്തിൻ പരിജ്ഞാനത്തിൽ വർദ്ധിച്ചും പോരെണം.എല്ലാ സഹിഷ്ണതയുംദീർഘശാന്തിയും ൧൧ വരുമാറു അവന്റെ തേജസ്സിന്റെ ഊക്കിൻപ്രകാരം എല്ലാ ശക്തിയാലും ബലപ്പെടുന്നവരായി.വിശുദ്ധർക്ക് വെളിച്ചത്തി൧൨ ൽ ഉള്ള അവകാശപ്പങ്കിന്നായി നമ്മെ പ്രാപ്തരാക്കിയ പിതാ വിന്നു സന്തോഷത്തോടെ സൃോത്രം ചെയ്യുന്നവർ ആകേ ണം എന്നും വേണ്ടി കൊള്ളുന്നു. ആയവനല്ലൊ നമ്മെ ഇരു ൧൩ ട്ടിൻ അധികാരത്തിൽനിന്നു ഉദ്ധരിച്ചു. ഇവങ്കൽ നമുക്കു പാ ൧൪ പനോചനം ആകുന്ന വീണ്ടെടുപ്പ് ഉണ്ടു. അവൻ കാണാത്ത ൧൫ ദൈവത്തിന്റെ പ്രതിമയും സൃഷ്ടിക്ക് കൈക്കും ആദ്യജാതനും ആകുന്നു. എന്തെന്നാൽ സർവ്വവും അവനിൽ സൃഷ്ടിക്കപ്പെട്ടു, ൧൬ സ്വർഗ്ഗങ്ങളിലുള്ളവയും, ഭൂമിമേൽ ഉള്ളവയും, കാണ്മവയും, കാ ണാത്തവയും, സിംഹാസനങ്ങൾ താൻ, കർത്തൃത്വങ്ങൾ താൻ, വാഴ്ചകൾ താൻ, അധികാരങ്ങൾ താൻ സർവ്വവും അവനാലും അവങ്കലേക്കും സൃഷ്ടമാകുന്നു. താൻ സർവ്വത്തിന്നു മുമ്പെയും ൧൭ ഉണ്ടായിരിക്കുന്നു; സർവ്വവുംഅവങ്കൽകൂടിനിൽക്കുന്നു.അവൻ൧൮ തന്നെ സഭയാകുന്ന ശരീരത്തിന്നു തലയും ആയതിന്നു കാര ണം അവൻ മരിച്ചവരിൽനിന്ന് അന്യ ജാതനായി ഒർ ആരം ഭമാകുക തന്നെ; എങ്ങിനെ എന്നാൽ അവനിൽ എല്ലാ നിറ ൧൯ വും വസിക്ക എന്നും അവന്റെ ക്രൂശിലെ രക്തംകൊണ്ടു ൨0 അവനാൽ സമാധാനം ഉണ്ടാക്കി, ഭൂമിമേലുള്ളവയും സ്വൎഗ്ഗ ത്തിലുള്ളവയും സർവ്വം അവനെകൊണ്ട് അവങ്കലേക്ക് നിര പ്പിക്ക എന്നും നല്ലിഷ്ടം തോന്നി. പണ്ടു ദുഷ്ടക്രിയകളിൽ ആ ൨൧ യി, വിചാരത്തിൽ അന്യപ്പെട്ടവരും പകയരും ആയ നിങ്ങ

                                   ൪൭൧
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/499&oldid=163968" എന്ന താളിൽനിന്ന് ശേഖരിച്ചത്