താൾ:Malayalam New Testament complete Gundert 1868.pdf/491

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിലിപ്പ്യർ ൧. അ.

പ്രതിവാദത്തിലും സ്ഥിരീകരണത്തിലും എന്റെ ഹൃദയത്തി നകം വഹിക്കുന്നതു തന്നെ യേശു ക്രിസ്തുന്റെ കരളിൽ ഞാൻ ൮ നിങ്ങളെ ഒക്കയും എങ്ങിനെ വാഞ്ഛിക്കുന്നു എന്നതിന്നു ദൈവ മല്ലൊ എനിക്ക് സാക്ഷി ഞാൻ പ്രാർത്തിക്കുന്നതൊ നിങ്ങളുടെ ൯ സ്നേഹം മേൽക്ക മേൽ പരിജ്ഞാനത്തിലും എല്ലാ രുചിസൂക്ഷ്മത യിലും വഴിഞ്ഞു വന്നിട്ടു നിങ്ങൾ വിശിഷ്ടങ്ങളെ സമ്മതിപ്പാ ൧0 റാകേണം ക്രിസ്തന്റെ നാളിലേക്ക് സ്വഛ്ശരും തടങ്ങലില്ലാത്ത വരും ദൈവത്തിൻ തേജസ്സിന്നും പൂകഴ്ചക്കുമായിട്ടു യേശു ൧൧ ക്രിസ്തുനാൽ നീതിഫലം നിറഞ്ഞിരിക്കുന്നവരും ആവാൻ എ ന്നത്രെ.

  എന്നാൽ നിങ്ങൾക്ക് അറിയവരേണ്ടി ഇരിക്കുന്നിതുഎ           ൧൨

ന്റെ അവസ്ഥകൾ കേവലം സുവിശേഷത്തിന്റെ മുവുപ്പി ന്നായി നടന്നു വന്നു. എന്റെ ബന്ധനങ്ങൾ അകമ്പടി മാ ൧൩ ടത്തിൽ ഒക്കയും ശേഷം എല്ലാവർക്കും ക്രിസ്തനിൽ തന്നെ വെ ളിവായപ്രകാരവും സഹോദരൻ മിക്കതും എന്റെ ബന്ധന ൧൪ ങ്ങളാൽ കർത്താവിൽ തേറിക്കൊണ്ടു വചനത്തെ ഭയം കൂടാതെ ഉരപ്പാൻ അതിയായി തുനിഞ്ഞവാറും തന്നെ. ചിലർ ക്രിസ്തു ൧൫ നെ ഘോഷിക്കുന്നത് അസൂയ പിണക്കങ്ങൾ നിമിത്തവും അത്രെ; ചിലർ പ്രസാദം നിമിത്തം തന്നെ. അങ്ങിനെ സ്നേഹം ൧൬ പൂണ്ടവർ ഞാൻ സുവിശേഷത്തിന്റെ പ്രതിവാദത്തിനായി കിടക്കുന്നു എന്നറിഞ്ഞിട്ടു തന്നെ ശാഠ്യം പൂണ്ടവരൊ ക്രിസ്തു ൧൭ നെ പ്രസ്താപിക്കുന്നതു നിർമ്മലതയിലല്ല എന്റെ ബന്ധന ങ്ങൾക്കു ക്ലേശം പിണെപ്പാൻ ഭാവിച്ചത്രെ. പിന്നെ എന്തു? ൧൮ ഉപായത്താൽ ആകട്ടെ സത്യത്താൽ ആകട്ടെ, ക്രിസ്തനല്ലൊ പ്രസ്താപിക്കപ്പെടുന്നു, ഇതിലും ഞാൻ സന്തോഷിക്കുന്നു; പി ൧൯ ന്നെയും ഞാൻ സന്തോഷിപ്പാൻ കാരണമാവിതു : നിങ്ങളുടെ യാചനയാലും യേശുക്രിസ്തുന്റെ ആത്മാവ് ഏകുന്നതിനാലും ഇത് എനിക്ക് രക്ഷയായക്കുടും എന്നറിയുന്നതു തന്നെ. എനി ൨0 ക്ക് ഒന്നിലും നാണം വരാതെ എല്ലാ പ്രാഗത്ഭ്യത്തിലും കൂടി ക്രി സ്തൻ എന്റെ ശരീരത്തിങ്കൽ ജീവനാൽ താൻ, മരണത്താൽ താൻ, എപ്പോഴും ആയവണം അപ്പോഴും മഹിമപ്പെടും എന്ന് എനിക്ക് പ്രതീക്ഷയും ആശയും ഉള്ള പ്രകാരം തന്നെ എനി ൨൧ ക്കല്ലൊ ജീവിക്കുന്നതു ക്രിസ്തനത്രെ മരിക്കുന്നതും ലാഭമെ എന്നാൽ ജഡത്തിൽ ഈ ജീവിക്കുന്നത് എനിക്ക് വേലയിൽ ൨൨

                                    ൪൬൩
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/491&oldid=163960" എന്ന താളിൽനിന്ന് ശേഖരിച്ചത്