താൾ:Malayalam New Testament complete Gundert 1868.pdf/482

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EPHESIANS II. III.

    വാഗ്ദത്തനിയമങ്ങളിൽനിന്ന് അന്യരും ആയി ആശ ഒന്നും
   ഇല്ലാതെ ലോകത്തിൽ നിർദ്ദേവരായിരുന്നു എന്ന് ഓർത്തുകൊൾ

൧൩ വിൻ ഇപ്പോഴൊ ക്രിസ്തുയേശുവിൽ ആകയാൽ പണ്ടു ദൂര ൧൪ ത്തായ നിങ്ങൾ ക്രിസ്തരക്തത്താൽ അടുക്കെ ആയ്ചമഞ്ഞു. കി

      രണം അവനത്രെ നമ്മുടെ സമാധാനം രണ്ടിനെയും ഒന്നാക്കി
      ശത്രുത്വം ആകുന്ന വേലിയായുള്ള നടുച്ചുവരിനെ അടിച്ചവൻ

൫ തന്നെ വെപ്പുകളിലെ കല്പനകളുടയ ധർമ്മത്തെ അവൻ ത

    തന്റെ ജഡത്താൽ നീക്കിയതു; ഇരുവരെയും തന്നിൽത്താൻ
    ഏകനായ പുതുമനുഷ്യനാക്കി സൃഷ്ടിച്ചു സമാധാനം ഉണ്ടാക്കു

൧൬ വാനും ക്രൂശിന്മേൽ ശത്രുത്വത്തെ കൊന്ന്, അതിനാൽ ഇരു

      വർക്കും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പു വരുത്തുവാനും

൧൭ തന്നെ അവനും വന്നു ദൂരത്തായ നിങ്ങൾക്കു സമാധാനവും ൧൮ അടുക്കെയുള്ളവർക്കു (സമാധാനവും) സുവിശേഷിച്ചു. അവ

       നാൽ നമുക്കിരുവർക്കും ഏകാത്മാവിൽ തന്നെ; പിതാവിലേക്ക്

൧൯ അടുപ്പിപ്പ് ഉണ്ടു സ്പഷ്ടം എന്നതുകൊണ്ടു നിങ്ങൾ ഇനി

      അന്യരും പരദേശികളും അല്ല, വിശുദ്ധരുടെ സഹപൌരരും

൨ 0 ദൈവത്തിൻ ഭവനക്കാരും ആകുന്നു. ക്രിസ്തൻ താൻ മാലക്ക

      ല്ലായിരിക്കെ അപോസൃലരും പ്രവാചകരും വെച്ച അടിസ്ഥാ

൨൧ നത്തിന്മേൽ നിങ്ങൾ പണിചെയ്യപ്പെട്ടവർ ആയവനിൽ

   നിർമ്മാണം എല്ലാം യുക്തിയോടെ ചേർന്നുപോന്നു കർത്താവിൽ 

൨൨ വിശുദ്ധമന്ദിരമായിവളരുന്നു. അവനിൽ നിങ്ങളും ദൈവത്തി

      ന്റെ വാസമാവാൻ ആത്മാവിനാൽ ഒന്നിച്ചു കെട്ടപ്പെടുന്നു.
                     ൩. അദ്ധ്യായം.
   ജാതികൾക്കു വേണ്ടി അപോസ്തുലനായവൻ, (൧൪) അവരിൽ വിശ്വാസസ്നേഹ ജ്ഞാനങ്ങൾ തികഞ്ഞുവരുവാൻ പ്രാർത്ഥിച്ചതു.

൧ അതുനിമിത്തം പൌലായ ഞാൻ ജാതികളായ നിങ്ങൾക്കു ൨ വേണ്ടി, ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു. എനിക്കു

    നിങ്ങൾക്കായി നല്കപ്പെട്ട ദൈവകരുണയുടെ വീട്ടുമുറയെ നി

൩ ങ്ങൾ കേട്ടുവല്ലൊ. വെളിപ്പാടിനാൽ എനിക്ക് ഒരു മർമ്മം അറി

    യിക്കപ്പെട്ടതു തന്നെ; അഞാ ഞാൻ മീത്തൽ (൨,൧൧) ചുരു
    ക്കത്തിൽ എഴുതിയ പോലെ തന്നെ നിങ്ങൾ വായിച്ചാൽ ക്രിസ്തു

൪ മർമ്മത്തിൽ എന്റെ ബോധം തിരിഞ്ഞു കൂടും. ആ മർമ്മം ഇപ്പോ

     ൾ അവന്റെ വിശുദ്ധ അപോസൃലർക്കും പ്രവാചകന്മാർക്കും
                                  ൪൫൪
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/482&oldid=163950" എന്ന താളിൽനിന്ന് ശേഖരിച്ചത്