താൾ:Malayalam New Testament complete Gundert 1868.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മത്തായി. ൧൫. അ

മ്പോൾ, കൈകളെ കഴുകുന്നില്ല പോൽ എന്നു പറഞ്ഞു. ൩ അവനും അവരോട് ഉത്തരം പറഞ്ഞിതു: നിങ്ങളുടെ സമ്പ്രദായം നിമിത്തം നിങ്ങളും ദൈവത്തിന്റെ കല്പനയെ ലംഘിക്കുന്നത് എന്തു? (൨ മൊ. ൨൦, ൧൨) ൪ അഛ്ശനേയും അമ്മയേയും ബഹുമാനിക്ക എന്നും (൨൧, ൨൭.) അഛ്ശനെ താൻ അമ്മയെ താൻ പ്രാകുന്നവൻ മരിക്കേണം നിശ്ചയം എന്നും, ദൈവം കല്പിച്ചുവല്ലൊ. ൫ നിങ്ങളോ, ഒരുത്തന്റെ അഛ്ശനോട് എങ്കിലും, അമ്മയോട് എങ്കിലും നിണക്ക് എന്നിൽനിന്ന് ഉപകാരമായ് വരുന്നത് വഴിപാട് (ആക) എന്നു പറഞ്ഞാലും (കാൎയ്യം തന്നെ) എന്നു ചൊല്ലുന്നത് കൊണ്ട് - ൬ അവൻ തന്റെ അഛ്ശനെ ആകട്ടെ അമ്മയെ ആകട്ടെ ബഹുമാനിക്കാതെ പോകുന്നു; ഇപ്രകാരം നിങ്ങളുടെ സമ്പ്രദായത്താൽ ദൈവകല്പനയെ ദുൎബ്ബലമാക്കി. ൭ വേഷധാരികളെ! നിങ്ങളെ തൊട്ടു യശയ്യാ നന്നായി പ്രവചിchchiതു. (യശ.൨൯,൧൩) ൮ ഈ ജനം (വായ്കൊണ്ട് എന്നോട് അടുത്തു) അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എന്നോട് ദൂരത്ത് അകന്നിരിക്കുന്നു. ൯ മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിച്ചുകൊണ്ട് എന്നെ വ്യത്ഥമായി ഭജിക്കുന്നു എന്നത്രെ.

൧൦ പിന്നെ പുരുഷാരത്തെ അരികെ വിളിച്ച് അവരോട് പരഞ്ഞു: അല്ലയൊ കേട്ടു ഗ്രഹിച്ചു കൊൾവിൻ! വായൂടെ അകത്തു ചെല്ലുന്നതല്ല, മനുഷ്യനു തീണ്ടൽ വരുത്തന്നത്; ൧൧ വായിൽ നിന്നു പുറപ്പെടുന്നതത്രെ മനുഷ്യനു തീണ്ടൽ ഉണ്ടാക്കുന്നുള്ളു. ൧൨ എന്നാറെ, അവന്റെ ശിഷ്യന്മാർ അടുത്തു വന്നു പറഞ്ഞു: പറീശന്മാർ ഈ വാക്കു കേട്ടിട്ട് ഇടറി പോയി എന്ന് അറിയുന്നുവോ? ൧൩ അവൻ ഉത്തരമായി പറഞ്ഞു. സ്വൎഗ്ഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത എതു തൈയും വേർ പറിഞ്ഞു പോകും. ൧൪ അവരെ വിട്ടുവിടുവിൻ! അവർ കുരുടൎക്ക് വഴികാട്ടുന്ന കുരുടന്മാർ; പിന്നെ കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും. ൧൫ പേത്രൻ ഉത്തരമായി അവനോട്, ഈ ഉപമയെ ഞങ്ങൾക്കു തെളിയിച്ചാലും എന്നു പറഞ്ഞാറെ, അവൻ ചൊല്ലിയതു: ൧൬ ഇന്നും നിങ്ങൾ കൂടെ ബോധം ഇല്ലാതിരിക്കുന്നുവോ? ൧൭ വായൂടെ പൂകന്നതു എല്ലാം വയറ്റിൽ ചെന്നു മറപ്പുരയിലേക്ക് തള്ളപ്പെടുന്നു എന്നു ബോധിക്കുന്നില്ലയൊ? ൧൮ വായിൽനിന്നു പുറപ്പെടുന്നവയൊ ഹൃദയത്തിൽനിന്നു വരുന്നു; മനുഷ്യനു

൩൭


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/47&oldid=163936" എന്ന താളിൽനിന്ന് ശേഖരിച്ചത്