താൾ:Malayalam New Testament complete Gundert 1868.pdf/464

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
II. CORINTHIANS XII.

തിന്നു എന്നെ കുത്തുവാൻ സാസ്ത്താന്റെ ദൂതൻ തന്നെ അതിന്നായി ഞാൻ മൂന്നുവട്ടം അവൻ എന്നെ വിടേണ്ടതിന്നു കൎത്താവെ അപേക്ഷിച്ചു അവനും എന്നോട് എൻ കരുണ നിണക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നുവല്ലൊ എന്നു പറഞ്ഞു; അതുകൊണ്ടു ക്രിസ്തന്റെ ശക്തി എന്മേൽ ആവസിക്കേണ്ടതിന്നു ഞാൻ അതി കൌതുകമായി എൻ ബലഹീനതകളിൽ പ്രശംസിക്കും. ആകയാൽ ഞാൻ ക്രിസ്തനു വേണ്ടി ബലഹീനതകൾ, സാഹസങ്ങൾ, കെട്ടുപാടുകൾ, ഹിസകൾ, ഇടുക്കുകൾ ഇവറ്റിൽ രസിക്കുന്നു; കാരണം ഞാൻ ബലഹീനനാകുമ്പോഴെക്കു ശക്തനാകുന്നു.

ഞാൻ ബുദ്ധിഹീനനായി പോയി, നിങ്ങൾ എന്നെ നിൎബ്ബന്ധിച്ചു; ഈ എന്നെ നിങ്ങൾ അല്ലൊ രഞ്ജിപ്പിക്കേണ്ടതായിരുന്നു എന്തെന്നാൽ ഞാൻ ഒന്നും ഇല്ല എങ്കിലും അതിശ്രേഷ്ഠ അപോസ്തലരിൽനിന്നും ഒന്നിലും കിഴിഞ്ഞവനല്ല. എങ്ങിനെ എങ്കിലും അപോസ്തലന്റെ അടയാളങ്ങൾ സകല ക്ഷാന്തിയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും ശക്തികളാലും നിങ്ങളിൽ നടത്തിക്കപ്പെട്ടു. ഞാൻ തന്നെ നിങ്ങളെ ഉഴപ്പിച്ചില്ല എന്നുള്ളതല്ലാതെ, ശേഷം സഭകളേക്കാളും നിങ്ങൾക്കു ഏതൊന്നിൽ നഷ്ടിവന്നു? ഈ അനീതിയെ എനിക്കു സമ്മാനിച്ചു വിടുവിൻ. കണ്ടാലും ഈ മൂന്നാമത് നിങ്ങളിടയിൽ വരുവാൻ ഒരുമ്പെട്ടു നില്ക്കുന്നു നിങ്ങളെ ഉഴപ്പിക്കയും ഇല്ല. നിങ്ങൾക്കുള്ളവ അല്ലല്ലൊ നിങ്ങളെ അത്രെ അന്വേഷിക്കുന്നു; കാരണം മക്കൾ പെറ്റവൎക്കല്ല പെറ്റവർ മക്കൾക്കായത്രെ ചരതിക്കേണ്ടതു. ഞാനൊ നിങ്ങളെ ഏറ സ്നേഹിക്കുന്തോറും കുറയ സ്നേഹിക്കപ്പെടുന്നു എങ്കിലും നിങ്ങളുടെ ആത്മാക്കൾക്കായി ചെലവിടുവാനും ചെലവായി പോവാനും അതികൌതുകപ്പെടുന്നു. എങ്കിൽ ആകട്ടെ, ഞാൻ നിങ്ങളെ പിടുങ്ങി എന്നു വരും. ഞാൻ നിങ്ങളുടെ അടുക്കെ അയച്ചവരിൽ ഒരുവനെക്കൊണ്ടും നിങ്ങളിൽ നിന്ന് ഈറ്റിച്ചു നേടിയൊ. ഞാൻ തീതനെ പ്രബോധിപ്പിച്ചു ആ സഹോദരനേയും കൂട അയച്ചിരുന്നു; പക്ഷെ തീതൻ നിങ്ങളിൽ ഈറ്റിച്ചുവൊ? ഞങ്ങൾ ഏകമായ ആത്മാവിൽ നടന്നില്ലയൊ ഏകമായ കാൽ ചുവടുകളിൽ ഇല്ലയൊ? ഞങ്ങൾ നിങ്ങളോടു പ്രതിവാദം ചെയ്യുന്നു എന്നു പിന്നെയും നിങ്ങൾക്കു

൪൩൬






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/464&oldid=163930" എന്ന താളിൽനിന്ന് ശേഖരിച്ചത്