താൾ:Malayalam New Testament complete Gundert 1868.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧൧. അദ്ധ്യായം.

കള്ള അപോസ്തലരോട് തന്നെ ഉപമിച്ചു പ്രശംസിക്കുന്നതു നിങ്ങൾ എന്നിൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാലും; അതെ നിങ്ങൾ എന്നെ പൊറുക്കയും ചെയ്യുന്നു. ദൈവത്തിൻ ചൂടിനാൽ ഞാൻ നിങ്ങൾക്കായി എരിയുന്നു; ഞാനല്ലൊ ക്രിസ്തനു നിൎമ്മല കന്യകയെ നിറുത്തുവാൻ നിങ്ങളെ ആ ഏക പുരുഷനോട് ഒരുമിപ്പിച്ചു. എന്നാൽ സൎപ്പം തൻ ഉപായത്താലെ ഹവ്വയെ ചതിച്ചതു പോലെ നിങ്ങളുടെ നിനവുകൾ ക്രിസ്തങ്കലെ ഏകാഗ്രതയെ വിട്ടു കെട്ടുപോകും എന്നു ഞാൻ ശങ്കിക്കുന്നു. കാരണം ഞങ്ങൾ ഘോഷിക്കിലും നിങ്ങൾക്കു ലഭിയാത്ത വേറൊർ ആത്മാവൊ കൈക്കൊള്ളാത്ത വേറെ സുവിശേഷമൊ ലഭിക്കിലും നിങ്ങൾ നന്നായി പൊറുക്കുമായിരുന്നുവല്ലൊ? എങ്ങിനെ എന്നാൽ ആ അതിശ്രേഷ്ഠ അപോസ്തലരിൽനിന്നും ഞാൻ ഒന്നിലും കിഴിഞ്ഞവനല്ല എന്നു നിരൂപിക്കുന്നു. ഞാൻ പക്ഷെ വാക്കിൽ സാമാന്യൻ എങ്കിൽ അറിവിൽ അല്ല താനും; ഞങ്ങൾ നിങ്ങൾ വിഷയമായി എല്ലാവിധത്തിലും എല്ലാവരിലും പ്രസിദ്ധത വന്നവർ അത്രെ. അല്ല ഞാൻ നിങ്ങളിൽ ദേവസുവിശേഷത്തെ സൌജന്യമായി പരത്തികൊണ്ടു നിങ്ങൾ ഉയരപ്പെടേണ്ടതിന്നു എന്നെ തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവൊ? ഞാൻ നിങ്ങളുടെ ശുശ്രൂഷെക്കായി ചെലവിനു വാങ്ങി മറ്റെ സഭകളോടു കവൎന്നു നിങ്ങളിൽ ഉള്ളപ്പോൾ മുട്ടുണ്ടായാറെയും ഒരുത്തരേയും ഉഴപ്പിച്ചില്ല. സഹോദരന്മാർ മക്കെദോന്യയിൽനിന്നു വന്നിട്ടല്ലൊ എന്റെ മുട്ടു തീൎത്തു ഞാനും സകലത്തിലും എന്നെ നിങ്ങൾക്ക് ഭാരമില്ലാത്തവനായി കാത്തു ഇനിയും കാക്കും. ക്രിസ്തന്റെ സത്യം എന്നിൽ ഉള്ളതാണ ഈ പ്രശംസിക്കുന്നതിന്നു എനിക്ക് അഖായ പ്രദേശങ്ങളിൽ വായിമുട്ടിച്ചു പോകയില്ല. എന്തു നിമിത്തം നിങ്ങളെ സ്നേഹിക്കായ്കയുമാം (എന്റെ നേരെ) അവസരം ഇഛ്ശിക്കുന്നവൎക്കു അവസരത്തെ അറുക്കേണ്ടതിന്നു അവർ പ്രശംസിക്കുന്ന അവസ്ഥയിൽ ഞങ്ങൾക്ക് ഒത്തവരായി കാണേണ്ടതിന്നു തന്നെ. കാരണം ഇങ്ങിനെ ഉള്ളവർ കള്ള അപോസ്തലർ കുടില

൪൩൩


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/461&oldid=163927" എന്ന താളിൽനിന്ന് ശേഖരിച്ചത്