താൾ:Malayalam New Testament complete Gundert 1868.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE GOSPEL OF MATTHEW. XIV. XV.

൨൨ ഉടനെ യേശു താൻ പുരുഷാരങ്ങളെ പറഞ്ഞയക്കും വരെ, തന്റെ ശിഷ്യരെ പടികിലേറി, അക്കരെക്കു മുന്നോടുവാൻ നിൎബ്ബന്ധിച്ചു. ൨൩ താൻ സമൂഹങ്ങളെ അയച്ചിട്ട് ഒരു മലമേൽ പ്രാൎത്ഥിപ്പാൻ തനിയെ ചെന്നു,വൈകുന്നേരമായപ്പോൾ ഏകനായി അവിടെ ഇരുന്നു. ൨൪ പടകൊ കാറ്റു വിരോധമാകകൊണ്ടു തിരകളിൽ വലഞ്ഞു, കടലിന്റെ നടുവിൽ ആയിരുന്നു. ൨൫ രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിന്മേൽ കൂടി നടന്നു,അവരുടെ അടുക്കെ ചെന്നു. ൨൬ അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു, ശിഷ്യർ ഇതു പ്രേതം എന്ന് കലങ്ങി,ഭയം ഹേതുവായി കൂക്കലിട്ടു. ൨൭ ഉടനെ യേശു അവരോടു: ധൈൎയ്യപ്പെടുവിൻ! ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ട എന്നു പറഞ്ഞു. ൨൮ അതിനു പേത്രൻ ഉത്തരം ചൊല്ലിയതു: കൎത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്ക; അവനും വാ എന്നു പറഞ്ഞു. ൨൯ പേത്രൻ പടകിൽ നിന്നു കിഴിഞ്ഞു, യേശുവോട് എത്തുവാൻ വെള്ളങ്ങളിൻ മീതെ നടന്നു. ൩0 പിന്നെ ഊക്കുള്ള കാറ്റിനെ കണ്ടിട്ടു പേടിച്ചു മുങ്ങി തുടങ്ങിയാറെ, കൎത്താവേ, എന്നെ രക്ഷിക്ക! എന്നു നിലവിളിച്ചു. ൩൧ യേശുവും ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പ വിശ്വാസിയെ! എന്തിനു ശങ്കിച്ചു എന്നു പറഞ്ഞു. ൩൨ അവർ പടകിൽ കയറിയപ്പോൾ കാറ്റ് അമൎന്നു; പടകിലുള്ളവരൊ വന്നു; ൩൩ നീ ദൈവപുത്രൻ സത്യം എന്ന് അവനെ നമസ്കരിച്ചു.

൩൪ എന്നാറെ, അവർ അക്കരെക്ക് എത്തി, ഗനേസരെത്ത് എന്ന ദേശത്തിൽ വന്നു. ൩൫ അവിടത്തെ ലോകർ അവനെ അറിഞ്ഞു, ചുറ്റുമുള്ള നാട്ടിൽ ഒക്കെയും ആളയച്ചു, എല്ലാ ദുസ്ഥന്മാരെയും അവനു കൊണ്ടുവന്നു. ൩൬ തന്റെ വസ്ത്രത്തിന്റെ തൊങ്കൽ മാത്രം അവർ തൊടേണ്ടതിന്ന് അപേക്ഷിച്ചു, തൊട്ടവർ ഒക്കെയും രക്ഷപ്രാപിക്കയും ചെയ്തു.

൧൫. അദ്ധ്യായം.
കൈ കഴുകുന്ന സമ്പ്രദായത്തിൽ ആക്ഷേപണം [മാ.൭.], (൨,൧) കനാന്യസ്ത്രീയുടെ വിശ്വാസം [മാ. ൭, ൨൪.], (൨൯) ൪000 ജനങ്ങളെ ഭക്ഷിപ്പിച്ചതു [മാ, ൮.]

പ്പോൾ യരുശലേമ്യ ശാസ്ത്രികളും പറീശരും യേശുവോട് അടുത്തു വന്നു. ൨ നിന്റെ ശിഷ്യർ പൂൎവ്വന്മാരുടെ സമ്പ്രദായത്തെ ലംഘിക്കുന്നത് എന്തു? അവർ ആഹാരം ഭക്ഷിക്കു

൩൬

.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/46&oldid=163925" എന്ന താളിൽനിന്ന് ശേഖരിച്ചത്