താൾ:Malayalam New Testament complete Gundert 1868.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨. കൊരിന്തർ ൯. ൧൦. അ.

ഭക്ഷണത്തിന്നു അപ്പവും ഏകുന്നവൻ (യശ. ൫൫, ൧൦.) നിങ്ങളുടെ വിതെക്കലെയും ഏകി പെരുക്കി നിങ്ങളുടെ നീതിയുടെ എടുപ്പിനെ വൎദ്ധിപ്പിക്കും. ഇങ്ങിനെ ദൈവത്തിന്നു നമ്മാൽ സ്ത്രോത്രത്തെ സമ്പാദിക്കുന്ന എല്ലാ ഏകാഗ്രതയിലേക്കും നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകുമാറു തന്നെ. എങ്ങിനെ എന്നാ ഈ സേവയിലെ ശുശ്രൂഷ വിശുദ്ധരുടെ കുറവുകളെ പൂരിച്ചു തീൎക്കുന്നത് എന്നു വേണ്ടാ ദൈവത്തിന്നുള്ള പല സ്ത്രോത്രങ്ങളാലും വഴിയുന്നതും ആകുന്നു. ഈ ശുശ്രൂഷയിൽ കാട്ടുന്ന സിദ്ധതഹേതുവായിട്ടല്ലൊ അവർ ക്രിസ്തസുവിശേഷത്തിന്നായി നിങ്ങളുടെ സ്വീകാരത്തിൻ അനുസരണത്തെയും അവരോടും എല്ലാവരോടും നിങ്ങൾക്കുള്ള കൂട്ടയ്മയുടെ ഏകാഗ്രതയെയും കണ്ടിട്ടു ദൈവത്തെ മഹത്വീകരിക്കും. നിങ്ങളിൽ അതി മഹത്തായ ദേവകൃപനിമിത്തം അവർ നിങ്ങളെ വാഞ്ഛിച്ചു നിങ്ങൾക്കുവേണ്ടി പ്രാൎത്ഥിക്കയും ചെയ്യും. ദൈവത്തിന്ന് അവന്റെ കഥിച്ചു മുടിയാത്ത ദാനത്തിന്നായി സ്ത്രോത്രം ഉണ്ടാവൂതാക.

൧൦. അദ്ധ്യായം.

(–൧൩) സഭയെ യഥാസ്ഥാനത്തിൽ ആക്കുവാൻ എതിരികളെ ശാസിച്ചു തന്റെ വേലെക്ക് പ്രതിവാദം ചൊല്ലുന്നതു. പിന്നെ പൌൽ എന്നുള്ള ഈ ഞാൻ ക്രിസ്തന്റെ ശാന്തതയും സൗമ്യതയും കൊണ്ടു, നിങ്ങളെ പ്രബോധിപ്പിക്കുന്നു; നിങ്ങളിൽ സമ്മുഖത്തു താഴ്മയുള്ളവൻ എന്നും അകലത്തു നിങ്ങളോടു ധൈൎയ്യപ്പെടുന്നവൻ എന്നും കേൾക്കുന്ന ഞാൻ ആകട്ടെ (നിങ്ങളോട്) അരികത്ത് ഇരിക്കുമ്പോൾ, ഞങ്ങൾ ജഡപ്രകാരം നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരെക്കൊള്ളെ തുനിഞ്ഞുവരുവാൻ നിരൂപിക്കുന്ന ഉറപ്പിനാലെ ധൈൎയ്യം കാട്ടുവാൻ സംഗതിവരരുതു എന്നു യാചിക്കുന്നു. കാരണം ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരുന്നവർ അല്ല. ഞങ്ങളുടെ പോരിൻ ആയുധങ്ങൾ അല്ലൊ ജഡമയങ്ങൾ അല്ല വാടികളെ ഇടിപ്പാൻ ദൈവത്തിന്നു ശക്തിയുള്ളവ അത്രെ. അവറ്റാൽ ഞങ്ങൾ സങ്കല്പങ്ങളേയും ദൈവത്തിൻ അറിവിനോട് അഹങ്കരിക്കുന്ന സകല ഉയൎച്ചയേയും തച്ചിടിച്ചും എല്ലാ നിനവിനേയും ക്രിസ്തന്റെ അനു

൪൩൧


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/459&oldid=163924" എന്ന താളിൽനിന്ന് ശേഖരിച്ചത്