താൾ:Malayalam New Testament complete Gundert 1868.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


II. CORINTHIANS IX.

തന്നെ ഞങ്ങളുടെ സഹോദരന്മാർ ആകട്ടെ സഭകളുടെ പ്രേരിതന്മാരും ക്രിസ്തന്റെ തേജസ്സും അത്രെ. ആകയാൽ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെ തൊട്ടു ഞങ്ങൾ പ്രശംസിച്ചതിന്നും ഒത്ത ദൃഷ്ടാന്തം നിങ്ങൾ കാട്ടിയാൽ സഭകളുടെ സമക്ഷത്തിലേക്കു (കാട്ടുകയും ചെയ്യും).

൯. അദ്ധ്യായം.

ഔദാൎയ്യമായി കൊടുപ്പാൻ ഉത്സാഹിപ്പിക്കുന്നതു. വിശുദ്ധൎക്കായുള്ള ശുശ്രൂഷയെ ചൊല്ലി, നിങ്ങൾക്ക് എഴുവാൻ എനിക്ക് ആവശ്യം ഇല്ല സത്യം. അഖായ കീഴാണ്ടുമുതൽ ഒരുങ്ങി നില്ക്കുന്നു എന്നു ഞാൻ നിങ്ങൾക്ക് വേണ്ടി മക്കെദോന്യരോടു പ്രശംസിച്ചുള്ള നിങ്ങളുടെ മുതിൎച്ച എനിക്കല്ലൊ ബോധിച്ചു; നിങ്ങളുടെ എരിച്ചൽ മിക്കവരെയും മുതിൎത്തും ഇരിക്കുന്നു. ഈ വിഷയത്തിൽ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രശംസിച്ചതു വ്യൎത്ഥമാകാതെ ഞാൻ ചൊന്നപ്രകാരം നിങ്ങൾ ഒരുങ്ങി നില്ക്കേണ്ടതിന്നു തന്നെ ഞാൻ സഹോദരന്മാരെ അയച്ചു. അല്ലായ്കിൽ മക്കെദോന്യർ എന്നോടു കൂടെ വന്നു നിങ്ങളെ ഒരുങ്ങാതെ കണ്ടാൽ നിങ്ങൾ എന്നു ചൊല്വാനില്ല ഞങ്ങൾ തന്നെ ഈ അതിനിശ്ചയത്തിൽ നാണിച്ചു പോകിലുമാം. ആകയാൽ, സഹോദരന്മാർ അങ്ങോട്ടു മുൻപോകയും മുൻചൊല്ലികൊടുത്ത നിങ്ങളുടെ അനുഗ്രഹത്തെ മുങ്കെട്ടിവെക്കുകയും ചെയ്യേണ്ടതിന്നു അവരെ പ്രബോധിപ്പിപ്പാൻ ആവശ്യം എന്നു തോന്നി; ആയതൊ പിശുക്കായിട്ടല്ല അനുഗ്രഹമായിട്ട് ഒരുങ്ങി വരിക. എങ്കിൽ ചെറുങ്ങനെ വിതക്കുന്നവൻ ചെറുങ്ങനെ കൊയ്യും അനുഗ്രഹങ്ങളായി വിതെക്കുന്നവൻ അനുഗ്രഹങ്ങളുമായി കൊയ്യും എന്നു ഞാൻ പറയുന്നു. അവനവൻ ഹൃദയം മുട്ടുമ്പോലെ അത്രെ ദുഃഖേന അല്ല നിൎബ്ബന്ധത്താലും അല്ല പിരിഞ്ഞു കൊടുക്കുന്നവനെ അല്ലൊ ദൈവം സ്നേഹിക്കുന്നു (സുഭ. ൨൨, ൮) നിങ്ങൾ സകലത്തിലും എപ്പോഴും എല്ലാ തൃപ്തിയും ഉള്ളവരായി സകല സൽക്രിയയിലും വഴിഞ്ഞു വരുമാറു നിങ്ങളിൽ എല്ലാ കരുണയെയും വഴിയിപ്പാൻ ദൈവം ശക്തനാകുന്നു. അവൻ തൂകി എളിയവൎക്കു കൊടുത്ത അവന്റെ നീതി എന്നേക്കും നില്ക്കുന്നു (സങ്കീ. ൧൧൨. ൯.) എന്നു എഴുതിയപ്രകാരം തന്നെ. എന്നാൽ വിതെക്കുന്നവന്നു വിത്തും

൪൩൦


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/458&oldid=163923" എന്ന താളിൽനിന്ന് ശേഖരിച്ചത്