താൾ:Malayalam New Testament complete Gundert 1868.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


II. CORINTHIANS III.IV.

തൻ മുഖത്തിന്മേൽ മൂടി വെച്ചതുപോലെ അല്ല (ഞങ്ങൾ ചെയ്യുന്നു); എന്നാൽ അവരുടെ നിനവുകൾക്കു തടിപ്പുവന്നു പോയി. ഇന്നേവരെ അല്ലൊ പഴയ നിയമത്തിൻ വായനയിൽ ആ മൂടി തന്നെ വസിക്കുന്നുണ്ടു. ആയതിന്നു ക്രിസ്തനിൽ(മാത്രം) നീക്കം വരികയാൽ മൂടി അകലാതെ ഇന്നേവരെ മോശ വായിക്കപ്പെടുന്തോറും അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. അതു കൎത്താവിലേക്ക് തിരിഞ്ഞപ്പോഴെക്കു മൂടി എടുത്തു പോകും എന്നാൽ കൎത്താവ് ആത്മാവു തന്നെ. കൎത്താവിന്റെ ആത്മാവ് എവിടെ അവിടെ സ്വാതന്ത്ൎ‌യ്യം. നാമൊ എല്ലാവരും മൂടൽ അകന്ന മുഖംകൊണ്ടു കൎത്താവിൻ തേജസ്സെ കൺനാടിയിൽ നോക്കികൊണ്ടു ആ പ്രതിമയായി തന്നെ മാറി ആത്മ കൎത്താവിൻ പോക്കൽനിന്ന് ആകുമ്പോലെ തേജസ്സിൽനിന്നു തേജസ്സിലേക്ക് തന്നെ രൂപാന്തരപ്പെടുന്നു.

൪. അദ്ധ്യായം.
അപോസ്തലൻ വിരോധികളോടും യേശുവെ സ്പഷ്ടമായി അറിയികുകയിൽ, (൭) പ്രത്യാശയാൽ ഉള്ളപ്രാഗത്ഭ്യം.

തുകൊണ്ടു ഞങ്ങൾക്ക് കനിവു ലഭിച്ചപ്രകാരം ഈ ശുശ്രൂഷ തന്നെ ഉണ്ടാകയാൽ ഞങ്ങൾ മന്ദിച്ചു പോകാതെ, അവലക്ഷണത്തിന്റെ രഹസ്യങ്ങളെ തീരെ വെറുത്തിട്ടു കൌശലത്തിൽ നടക്കാതെയും ദൈവവചനത്തെ മിശ്രമാക്കാതെയും സത്യത്തെ വിളങ്ങിക്കുന്നതിനാൽ ദേവമുമ്പാകെ മനുഷ്യരുടെ എല്ലാ മനസ്സാക്ഷിയോടും ഞങ്ങളെ തന്നെ രഞ്ജിപ്പിക്കുന്നു. പിന്നെ ഞങ്ങളുടെ സുവിശേഷം മൂടികിടക്കുന്നു എങ്കിലൊ നശിച്ചുപോകുന്നവരിലെ മൂടിക്കിടപ്പു. ദൈവപ്രതിമ ആകുന്നു ക്രിസ്തന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ വിളക്കം മിന്നാതെ ഇരിപ്പാൻ ഈ യുഗത്തിന്റെ ദേവനത്രെ ആ അവിശ്വാസികൾക്കു നിനവുകളെ കുരുടാക്കി. ഞങ്ങളെ തന്നെ അല്ലല്ലൊ ക്രിസ്തയേശുവെ കൎത്താവ് എന്നും ഞങ്ങളെ യേശു നിമിത്തം നിങ്ങൾക്കും ദാസർ എന്നും ഘോഷിക്കുന്നു. എന്തെന്നാൽ ഇരുട്ടിൽനിന്നു വെളിച്ചം ഉജ്ജ്വലിപ്പാൻ ചൊന്ന ദൈവം യേശു ക്രിസ്തന്റെ മുഖത്തിൽ ഉള്ള ദേവതേജസ്സിൻ അറിവിനെ പ്രകാശിപ്പിപ്പാൻ ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങിയവൻ തന്നെ.

൪൨൨


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/450&oldid=163915" എന്ന താളിൽനിന്ന് ശേഖരിച്ചത്