താൾ:Malayalam New Testament complete Gundert 1868.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മത്തായി. ൧൪. അ.

പറകകൊണ്ട് അവനെ പിടിപ്പിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു. ൫ അവനെ കൊല്ലുവാൻ മനസ്സ് ഉണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു മാനിക്കയാൽ (പ്രജകളെ) ഭയപ്പെട്ടുനിന്നു. ൬ പിന്നെ ഹെരോദാവിന്റെ ജനനോത്സവം കൊണ്ടാടുമ്പോൾ ഹെരോദ്യയുടെ മകൾ (ശാലയുടെ) നടുവിൽ നൃത്തം ചെയ്തു, ൭ ഹെരോദാവെ പ്രസാദിപ്പിച്ചതുകൊണ്ട്, എന്തു ചോദിച്ചാലും അവൾക്ക് കൊടുക്കും എന്ന് ആണയിട്ടും വാഗ്ദത്തം ചെയ്തു. ൮ അവളും അമ്മയുടെ ചൊല്പടിക്കു സ്നാപകനായ യോഹനാന്റെ തലയെ ഒരു തളികയിൽ ഇങ്ങു തരിക എന്നു പറഞ്ഞു. ൯ എന്നാറെ, രാജാവ് ദുഃഖിച്ചിട്ടും, ആണകളെയും, പന്തിക്കാരെയും വിചാരിച്ചു കൊടുപ്പാൻ കല്പിച്ചു. ൧൦ ആളയച്ചു യോഹനാനെ തടവിൽ വെച്ച് തല അറുപ്പിച്ചു. ൧൧ അവന്റെ തല തളികയിൽ കൊണ്ടുവന്നു, കന്യെക്കു കൊടുക്കപ്പെട്ടു, അവളും തന്റെ അമ്മെക്കു കൊണ്ടുപോയി. ൧൨ അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൻ എറ്റുത്തുകഴിച്ചിട്ടു, പിന്നെ വന്നു യേശുവേ അറിയിക്കയും ചെയ്തു.

൧൩ എന്നതു കേട്ടിട്ടു യേശു അവിടെനിന്നു പടക ഏറി ഏകാന്തസ്ഥലത്തിലേക്കു വേറിട്ടു, വാങ്ങിപ്പോയി; പുരുഷാരങ്ങളും കേട്ടു, ഊരുകളിൽനിന്നും കരവഴിയായി അവന്റെ പിന്നാലെ ചെന്നു. യേശുവും പുറപ്പെട്ടുവന്നു വന്നു ൧൪ വലിയ സമൂഹത്തെ കണ്ട് അവരിൽ കരൾ അലിഞ്ഞു; അവരുടെ രോഗികളെ സൗഖ്യമാക്കി. ൧൫ വൈകുന്നേരമായപ്പോൾ അവന്റെ ശിഷ്യന്മാർ അണഞ്ഞു; ഈ സ്ഥലം ഏകാന്തമായി നേരവും വൈകിപ്പോയി, പുരുഷാരങ്ങൾ ഊരുകളിൽ പോയി, തങ്ങൾക്ക് കൊറ്റുകൾ കൊള്ളേണ്ടതിന്നു, പറഞ്ഞയക്കുക എന്നു പറഞ്ഞു. ൧൬ യേശു അവരോട് പറഞ്ഞു : അവൎക്ക് പോവാൻ ആവശ്യമില്ല; നിങ്ങൾ അവൎക്ക് തിന്മാൻ കൊടുപ്പിൻ. ൧൭ അവർ അവനോട്: അഞ്ചപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. ൧൮ അവ ഇങ്ങു കൊണ്ടു വരുവിൻ എന്നു പറഞ്ഞിട്ടു, പുരുഷാരങ്ങളെ പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു. ൧൮ ൧൯ അഞ്ചപ്പവും രണ്ടു മീനും എടുത്തു, സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പങ്ങളെ നുറുക്കി, ശിഷ്യന്മാൎക്ക് കൊടുത്തു; ശിഷ്യർ ജനക്കൂട്ടങ്ങൾക്ക് കൊടുത്തു. ൨൦ എല്ലാവരും തിന്നു തൃപ്തരായി, കഷണങ്ങൾ ശേഷിച്ചതു കൊണ്ടു പന്ത്രണ്ടുകൊട്ട നിറച്ചെടുക്കയും ചെയ്തു. ൨൧ തിന്നുന്നവരൊ സ്ത്രീകളും കുട്ടികളും ഒഴികെ ഏകദേശം അയ്യായിരം പുരുഷർ തന്നെ ആയതു.

൩൫


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/45&oldid=163914" എന്ന താളിൽനിന്ന് ശേഖരിച്ചത്