താൾ:Malayalam New Testament complete Gundert 1868.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൩. അദ്ധ്യായം.
(൩-൬, ൧൦) അപോസ്തലൻ തൻ ശുശ്രൂഷയെ പ്രശംസിച്ചു മോശെ ശുശ്രൂഷയോട് ഉപമിക്കുന്നു.

ങ്ങളെ തന്നെ പിന്നെയും രജ്ഞിപ്പിപ്പാൻ തുടങ്ങുന്നുവൊ? അല്ല നിങ്ങളോട് ആകട്ടെ, നിങ്ങളിൽനിന്ന് ആകട്ടെ, രജ്ഞിപ്പിക്കുന്ന പത്രികകൾ ചിലരെ പോലെ ഞങ്ങൾക്കും തന്നെ വേണ്ടതൊ? ഞങ്ങളുടെ പത്രിക നിങ്ങൾ തന്നെ; അതു ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതി കിടന്നു എല്ലാമനുഷ്യരാലും വായിച്ചറിയപ്പെടുന്നതു. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തന്റെ പത്രികയായല്ലൊ. നിങ്ങൾ വിളങ്ങി വരുന്നു; അതും മഷികൊണ്ടല്ല; ജീവനുള്ള ദൈവത്തിൻ ആത്മാവിനാലത്രെ കല്പലകകളിൽ അല്ല ഹൃദയത്തിൻ മാംസപ്പലകകളിൽ അത്രെ എഴുതപ്പെട്ടതു.

ആവക ഉറപ്പു ഞങ്ങൾക്ക് ദൈവത്തോടു ക്രിസ്തനാൽ ഉണ്ടു; ഞങ്ങളിൽനിന്ന് വരുമ്പോലെ സ്വീകീയമായി തന്നെ വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ ആകുന്നു എന്നല്ല ഞങ്ങളുടെ പ്രാപ്തി ദൈവത്തിൽ നിന്നത്രെ. അവൻ ഞങ്ങളെ പുതു നിയമത്തിന്റെ ശുശ്രൂഷക്കാർ ആകുവാൻ പ്രാപ്തരാക്കി, അക്ഷരത്തിന്റെ അല്ല ആത്മാവിന്നത്രെ. അക്ഷരമല്ലൊ കൊല്ലുന്നു ആത്മാവത്രെ ജീവിപ്പിക്കുന്നു. എന്നാൽ കല്ലുകളിന്മേൽ വരെക്കപ്പെട്ട അക്ഷരത്തിലെ മരണ ശുശ്രൂഷ ആയതു നീകം വരുന്നൊരു മുഖതേജസ്സിൻ നിമിത്തം ഇസ്രയേൽ പുത്രന്മാർ മോശയുടെ മുഖത്തു നോക്കു കൂടാതവണ്ണം തേജസ്സിലായി എങ്കിൽ, ആത്മാവിൻ ശുശ്രൂഷ ഏറ്റം തേജസ്സിൽ ആകയില്ലയൊ? ദണ്ഡവിധിയുടെ ശുശ്രൂഷ തേജസ്സാകിൽ നീതിയുടെ ശുശ്രൂഷെക്ക് തേജസ്സ് എത്ര അധികം വഴിയുന്നു. അതെ ഈ അതിമഹത്തായ തേജസ്സിൻ നിമിത്തം ആ ഒർ അംശത്തിൽ തേജസ്സായത് ഒട്ടും തേജസ്സുള്ളതല്ല. പിന്നെ നീക്കം വരുന്നതു തേജസ്സോടെ ആയെങ്കിൽ വസിക്കുന്നത് എത്ര അധികം തേജസ്സിൽ ഇരിപ്പു. ആകയാൽ, ഇങ്ങിനത്തെ പ്രത്യാശ ഉള്ളവരായി ഞങ്ങൾ വളരെ പ്രാഗത്ഭ്യം പ്രയോഗിക്കുന്നു. ആ നീങ്ങുന്നതിന്റെ ലാക്കിനോളം ഇസ്രയേൽ പുത്രന്മാർ നോകാതവണ്ണം മോശ

൪൨൧


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/449&oldid=163913" എന്ന താളിൽനിന്ന് ശേഖരിച്ചത്