താൾ:Malayalam New Testament complete Gundert 1868.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨. കൊരിന്തർ ൧. ൨. അ.

പക്കൽ ഇരിക്കത്തക്കവണ്ണമൊ; അല്ല ദൈവം വിശ്വസ്തനാകുന്നാണ നിങ്ങളോടുള്ള ഞങ്ങടെ വചനം ഉവ്വ എന്നും ഇല്ല എന്നും ആയില്ല. നിങ്ങളിൽ ഞാൻ സില്വാൻ തിമോത്ഥ്യൻ ഈ ഞങ്ങളാൽ അല്ലൊ ഘോഷിക്കപ്പെട്ട ദേവപുത്രനായ യേശുക്രിസ്തൻ ഉവ്വ ഇല്ല എന്നു വരാതെ ഉവ്വ എന്നത് അത്രെ അവനിൽ ഉണ്ടായി. എങ്ങിനെ എന്നാൽ ദൈവത്തിൻ വാഗ്ദത്തങ്ങൾ എത്ര ആകിലും അവനിൽ ഉവ്വ എന്നത് ഉണ്ടായ്പന്നു. അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു തേജസ്സാമാറു ആമെൻ എന്നതും അവനാൽ ഉണ്ടായി. ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തങ്കലേക്ക് ഉറപ്പിച്ചു കൊള്ളുന്നതും ഞങ്ങളെ അഭിഷേചിച്ചതും ദൈവംത്രെ ആകുന്നു. അവൻ ഞങ്ങളെ മുദ്രയിട്ടും ആത്മാവാകുന്ന അച്ചാരത്തെ ഞങ്ങളുടെ ഹൃദയങ്ങളിൽ ആക്കി തന്നും ഉള്ളവൻ. ഞാനൊ ദൈവത്തെ എൻ ദേഹിക്കു സാക്ഷിയായി വിളിച്ചു (ചൊല്ലുന്നിതു): നിങ്ങളെ ആദരിച്ചിട്ടത്രെ ഞാൻ പിന്നെയും കൊരിന്തിൽ വരാഞ്ഞതു. നിങ്ങളെ ആദരിച്ചിട്ടത്രെ ഞാൻ പിന്നെയും കൊരിന്തിൽ വരാഞ്ഞതു. നിങ്ങളുടെ വിശ്വാസത്തിന്നു ഞങ്ങൾ കൎത്തൃത്വം ഉള്ളവർ എന്നല്ല താനും നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രെ; വിശ്വാസത്തിൽ അല്ലൊ നിങ്ങൾ നില്ക്കുന്നു.

൨. അദ്ധ്യായം.
താൻ പാതകനോടു ക്ഷമിക്കുന്നു, (൧൨) യാത്രയിലും കൊരിന്തുവൎത്തമാനത്തിലും അനുഭവിച്ചതു.

വിശേഷിച്ചു ഞാൻ പിന്നെയും ദുഃഖത്തോടെ നിങ്ങളിൽ വരരുത് എന്ന് എനിക്കായിട്ടും ഞാൻ വിധിച്ചു. എന്തിന്നെന്നാൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിതൻ അല്ലാതെ എന്നെ ആനന്ദിപ്പിക്കുന്നത് ആർ. എന്നാൽ ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നു വെച്ചും എന്റെ സന്തോഷം നിങ്ങൾ എല്ലാവൎക്കും സന്തോഷം എന്നു നിങ്ങളെ എല്ലാവരേയും നമ്പികൊണ്ടും ഞാൻ അതിനെ തന്നെ നിങ്ങൾക്ക് എഴുതിയത്. വളരെ സങ്കടത്തിലും ഹൃദയത്തിൻ അടെപ്പിലും ഏറിയ കണ്ണീരോടും ഞാൻ നിങ്ങൾക്ക് എഴുതി സത്യം; നിങ്ങൾ ദുഃഖപ്പെടേണം എന്നല്ല എനിക്കു, നിങ്ങളിൽ ഉള്ള അത്യന്ത സ്നേഹത്തെ അറിവാനായത്രെ. ഒരുവൻ എന്നെ ദുഃഖിപ്പിച്ചിട്ടുണ്ടെ

൪൧൯


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/447&oldid=163911" എന്ന താളിൽനിന്ന് ശേഖരിച്ചത്