താൾ:Malayalam New Testament complete Gundert 1868.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE SECOND EPISTLE OF PAUL THE APOSTLE TO THE
CORINTHIANS
കൊരിന്തൎക്ക്

എഴുതിയ രണ്ടാം ലേഖനം


൧. അദ്ധ്യായം.
പ്രാണഭയത്തിൽനിന്നു രക്ഷിച്ചതിന്നു സ്തോത്രം, (൧൨) താൻ മനസ്സാക്ഷിയുടെ
ശുദ്ധിനിമിത്തം കൊരിന്തൎക്കു സമ്മതനാകും എന്ന് ആശിക്കുന്നു.

ദേവേഷ്ടത്താൽ യേശുക്രിസ്തന്റെ അപോസ്തലനായ പൌലും സഹോദരനായ തിമോത്ഥ്യനും, കൊരിന്തിലുള്ള ദേവസഭെക്കും അഖായയിൽ എങ്ങുമുള്ള സകല വിശുദ്ധന്മാൎക്കും കൂടെ എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കൎത്താവായ യേശുക്രിസ്തനിൽനിന്നും നിങ്ങൾക്കു കരുണയും സമാധാനവും ഉണ്ടാവൂതാക.

മനസ്സലിവുകളിൻ പിതാവും സൎവ്വാശ്വസത്തിന്റെ ദൈവവുമായി നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ ആക. അവനാകട്ടെ, യാതൊരു സങ്കടത്തിലും ഉള്ളവരെ ഞങ്ങൾ ദൈവത്താൽ ഉണ്ടാകുന്ന ആശ്വാസം കൊണ്ട് ആശ്വാസിപ്പിക്കേണ്ടതിന്നു ഞങ്ങളെ എല്ലാ സങ്കടത്തിലും ആശ്വാസിപ്പിക്കുന്നു. എന്തെന്നാൽ ക്രിസ്തന്റെ കഷ്ടങ്ങൾ ഞങ്ങളിൽ വഴിയുന്നതു പോലെ ക്രിസ്തനാൽ ഞങ്ങളുടെ ആശ്വാസവും വഴിയുന്നു. ഞങ്ങൾ സങ്കടപ്പെട്ടാലും നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷക്കും ആയിട്ടത്രെ; ആശ്വാസപ്പെട്ടാലും ഞങ്ങളും അനുഭവിക്കുന്ന കഷ്ടങ്ങളെ നിങ്ങൾ സഹിപ്പതിനെ സാധിപ്പിക്കുന്ന നിങ്ങളുടെ ആശ്വാസത്തിന്നായിട്ടത്രെ. നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ

൪൧൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/445&oldid=163909" എന്ന താളിൽനിന്ന് ശേഖരിച്ചത്