താൾ:Malayalam New Testament complete Gundert 1868.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧. കൊരിന്തർ ൧൬. അ.

നിങ്ങൾ സിദ്ധന്മാർ എന്നു കണ്ടുള്ളവരെ നിങ്ങളുടെ കൃപാഫലത്തെ യരുശലേമിൽ കൊണ്ടുപോവാൻ ഞാൻ ലേഖങ്ങൾ മുഖാന്തരം അയച്ചു വിടും. ഞാനും പ്രയാണം അവാൻ മതിയായ്പന്നാൽ, അവർ എന്നോടു കൂടി പുറപ്പെടും. ഞാനൊ, മക്കെദോന്യയൂടെ കടന്ന ശേഷം നിങ്ങലരികിൽ വരും; മക്കെ ദോന്യയൂടെ കടക്കുന്നുണ്ടു പോൽ. നിങ്ങളോട് എത്തിയിട്ടു ഞാൻ പക്ഷെ പുറപ്പെടേണ്ടുന്ന ദിക്കിലേക്ക് നിങ്ങൾ എന്നെ യാത്ര അയപ്പാൻ അവിടെ വസിക്കിലുമാം; ഹിമകാലം കൂടെ കഴിക്കിലും ആം. കടന്നു വിടുന്ന പന്തിയിൽ അല്ലല്ലൊ നിങ്ങളെ ഈ കുറി കാണ്മാൻ ഇഛ്ശിക്കുന്നു. കൎത്താവ് അനുവദിച്ചാൽ, ചില കാലം നിങ്ങളോട് കൂട വസിപ്പാൻ ആശ ഉണ്ടു സത്യം. എഫേസിലൊ എനിക്ക് വലുതും. സ്ഥലവും ആയ വാതിൽ തുറന്നും എതിരികൾ പലർ ഉണ്ടായും ഇരിക്കയാൽ, ഞാൻ പെന്തെകൊസ്തയോളം പാൎക്കും. തിമോത്ഥ്യൻ വന്നാൽ അവൻ നിങ്ങളോടു നിൎഭയനായി ഭവിപ്പാൻ നോക്കുവിൻ! എന്നെ കണക്കനെ അവൻ കൎത്താവിൻ വേല ചെയ്യുന്നു സത്യം; ആകയാൽ ആരും അവനെ കുറയക്കോള്ളരുതു. അവനെ സമാധാനത്തിൽ എന്നോട് എത്തുവാൻ യാത്ര അയപ്പിൻ! സഹോദരരോടു കൂട അവനെ ഞാൻ കാത്തിരിക്കുന്നുണ്ടു. പിന്നെ സഹോദരനായ അപൊല്ലോൻ വിഷയം എങ്കിൽ, അവൻ സഹോദരരുമായി നിങ്ങളടുക്കെ ചെല്ലേണ്ടതിന്നു ഞാൻ പലവും ചൊല്ലി, അവനെ പ്രബോധിപ്പിച്ചു എങ്കിലും ഇപ്പോൾ വരുവാൻ കേവലം മനസ്സായില്ല. നല്ല അവസരം തോന്നിയാൽ അവൻ വരും താനും. ജാഗരിപ്പിൻ വിശ്വാസത്തിൽ നിലനില്പിൻ ആണ്മ കാട്ടുവിൻ വിൎയ്യം പ്രവൃത്തിപ്പിൻ. നിങ്ങളുടേത് എല്ലാ സ്നേഹത്തിൽ നടപ്പൂതാക. പിന്നെ സഹോദരന്മാരെ, ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: സ്തോഹനാവിന്റെ ഗൃഹം അഖായയുടെ ആദ്യഫലം എന്നും അവർ വിശുദ്ധരുടെ ശുശ്രൂഷെക്ക് തങ്ങളെ തന്നെ ആക്കിത്തന്നു എന്നും നിങ്ങൾ അറിയുന്നു. ഈ കൂട്ടൎക്കും കൂടെ പ്രവൃത്തിച്ചദ്ധ്വാനിക്കുന്നവനും എല്ലാവനും നിങ്ങളും കീഴ്പെടേണ്ടു. സ്തേഫനാവും ഫൊൎത്തുനാതനും അഖായികനും വന്നതിനാൽ, ഞാൻ സന്തോഷിക്കുന്നു. ഇവരല്ലൊ എൻ ആത്മാവിനേയും നിങ്ങളുടെതിനേയും തണുപ്പിച്ചു. നിങ്ങളുടെ അഭാവത്തിന്നു പകരം

൪൧൫


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/443&oldid=163907" എന്ന താളിൽനിന്ന് ശേഖരിച്ചത്