താൾ:Malayalam New Testament complete Gundert 1868.pdf/442

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. CORINTHIANS XV. XVI.

നിന്നു(കൎത്താവ)ത്രെ. മണ്മയൻ ഏതുപ്രകാരം മണ്മയരും അതുപ്രകാരം സ്വൎഗ്ഗീയൻ ഏതുപ്രകാരം ഉള്ളവൻ സ്വൎഗ്ഗീയരും അതുപ്രകാരം. നാം മണ്മയന്റെ പ്രതിമ പൂണു നടന്ന പോലെ സ്വൎഗ്ഗീയന്റെ പ്രതിമയും പൂണ്ടു നടക്കും. സഹോദരന്മാരെ! ഞാൻ മൊഴിയുന്നിതു; മാംസരക്തങ്ങൾക്ക് ദേവരാജ്യത്തെ അവകാശം ആക്കുവാൻ കഴികയില്ല കേടു കേടായ്മയെ അവകാശം ആക്കുകയും ഇല്ല എന്നത്രെ. ഇതാ മൎമ്മത്തെ ഞാൻ നിങ്ങളോടു പറയുന്നിതു: നാം എല്ലാവരും അല്ല നിദ്രകൊള്ളും ക്ഷണം കൊണ്ടു കൺ ഇമെക്കുന്നിടയിൽ ഒടുക്കത്തെ കാഹളനാദത്തിങ്കൽ എല്ലാവരും മാറ്റപ്പെടും താനും. കാഹളം നദിക്കും സത്യം ഉടനെ മരിച്ചവർ അക്ഷയരായി ഉണൎത്തപ്പെടുകയും നാം മാറ്റപ്പെടുകയും ചെയ്യും. എന്തിന്നെന്നാൽ: ഈ ക്ഷയമുള്ളതു അക്ഷയത്തെ ധരിക്കയും ഈ ചാകുന്നത് ചാകായ്മയെ ധരിക്കയും വേണ്ടതു. എന്നാൽ ഈ ക്ഷയമുള്ളത് അക്ഷയത്തെയും ഈ ചാകുന്നത് ചാകായ്മയെയും ധരിച്ചപ്പൊഴെക്കു തന്നെ മരണം ജയത്തിലേക്കു വിഴുങ്ങപ്പെട്ടു (യശ. ൨൫ ൮.) എന്ന് എഴുതിയ വചനം ഉണ്ടാകും. ഹേ മരണമെ! നിൻ വിഷമുള്ള എവിടെ? പാതാളമെ നിൻ ജയം എവിടെ? (ഹൊശ. ൧൩, ൧൪.) മരണത്തിൻ മുൾ പാപം തന്നെ; പാപത്തിൻ ശക്തിയൊ ധൎമ്മമത്രെ. എന്നാൽ നമ്മുടെ കൎത്താവായ യേശുക്രിസ്തനെ കൊണ്ടു നമുക്കു ജയത്തെ നല്ക്കുന്ന ദൈവത്തിന്നു സ്ത്രോത്രം. ആകയാൽ എൻ പ്രിയ സഹോദരന്മാരെ! ഉറപ്പുള്ള വരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കൎത്താവിൽ വ്യൎത്ഥമല്ല എന്നറികയാൽ, കൎത്താവിൻ വേലയിൽ എപ്പോഴും വഴിയുന്നവരും ആകുവിൻ!

൧൬. അദ്ധ്യായം.

യരുശലേമ്യൎക്കുള്ള ചേരുമാനം മുതലായി നാനാ കാൎയ്യാദികൾ. പിന്നെ വിശുദ്ധൎക്കായുള്ള ചേരുമാനത്തെ തൊട്ടു ഞാൻ ഗലാത്യ സഭകൾക്ക് ആദേശിച്ച പോലെ തന്നെ നിങ്ങളും ചെയ്പിൻ. ഞാൻ വന്നാൽ പിന്നെ മാത്രം ചേരുമാനങ്ങൾ ഭവിക്കാതിരിക്കേണ്ടതിന്നു, ആഴ്ചകളിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു തഴെച്ചു സാധിച്ചത് ചരതിച്ചു തന്റെ പക്കൽ വെക്കുക. ഞാൻ എത്തിയ ശേഷമൊ,

൪൧൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/442&oldid=163906" എന്ന താളിൽനിന്ന് ശേഖരിച്ചത്