താൾ:Malayalam New Testament complete Gundert 1868.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


I. CORINTHIANS XV.

പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തനും ഉണൎത്തപ്പെട്ടില്ല ക്രിസ്തൻ ഉണൎത്തപ്പെടാത്തവൻ എങ്കിൽ ഞങ്ങളുടെ ഘോഷണം വ്യൎത്ഥം നിങ്ങളുടെ വിശ്വാസവും വ്യൎത്ഥം അത്രെ. ഞങ്ങളും ദൈവം ഉണൎത്താത ക്രിസ്തനെ അവർ ഉണൎത്തി എന്നു ദൈവത്തിന്നു എതിരു സാക്ഷ്യം ചൊല്ലുകയാൽ, ദൈവത്തിന്നു കള്ളസ്സാക്ഷികളായി കാണപ്പെടുന്നു; മരിച്ചവർ എഴുനീല്ക്കുന്നില്ല എന്നു വരികിൽ തന്നെ. കാരണം മരിച്ചവർ ഉണരുന്നില്ല എങ്കിൽ ക്രിസ്തനും ഉണൎത്തപ്പെടാത്തവൻ; ക്രിസ്തൻ ഉണൎത്തപ്പെടാത്തവൻ എങ്കിൽ നിങ്ങളുടെ വിശ്വാസം പഴുതിൽ ആയി നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തനിൽ നിദ്രകൊണ്ടവരും നശിച്ചുപോയി. നാം ഈ ജീവങ്കൽ മാത്രമെ ക്രിസ്തനിൽ ആശ വെച്ചവരായി എങ്കിൽ, എല്ലാ മനുഷ്യരിലും അരിഷ്ടമുള്ളവരത്രെ. ഇപ്പോഴൊ ക്രിസ്തൻ മരിച്ചവരിൽനിന്ന് ഉണൎത്തപ്പെട്ടിട്ടുണ്ടു നിദ്രകൊണ്ടവരുടെ ആദ്യവിളവായിട്ടത്രെ. എന്തെന്നാൽ മനുഷ്യനാൽ മരണം ഉണ്ടായിരിക്കെ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യനാൽ തന്നെ. ആദാമിൽ എല്ലാവരും ചാകുന്നപ്രകാരം തന്നെ ക്രിസ്തനിൽ എല്ലാവരും ഉയൎപ്പിക്കപ്പെടും. എല്ലാവനും താന്താന്റെ നിരയിൽ താനും ആദ്യ വിളവു ക്രിസ്തൻ, അനന്തരം ക്രിസ്തനുള്ളവർ അവന്റെ പ്രത്യക്ഷതയിൽ, പിന്നെ അവസാനം അന്ന അവൻ എല്ലാ വാഴ്ചയേയും സകല അധികാരശക്തികളെയും നീക്കം വരുത്തിയശേഷം പിതാവായ ദൈവത്തിന്നു രാജ്യത്തെ ഏല്പിക്കും. അവനാകട്ടെ, സകല ശ്ത്രുക്കളെയും തന്റെ കാലുകളിൻ കീഴിൽ ആക്കുവോളത്തിന്നു വാഴേണ്ടതു ഒടുക്കത്തെ ശത്രുവായി മരണം തന്നെ നീക്കപ്പെടുന്നു; സകലത്തെയും അവന്റെ കാലുകളിൻ കീഴാക്കി എന്നുണ്ടല്ലൊ (സങ്കീ. ൮. ൭.) സകലവും അവന്ന് കീഴാക്കപ്പെട്ടു എന്നു ചൊല്ലുകയിൽ സകലവും കീഴാക്കി കൊടുത്തവൻ ഒഴികയത്രെ എന്നു സ്പഷ്ടം എങ്കിലും അവനു സകലവും കീഴെപട്ടുവന്നപ്പോഴേക്കു പുത്രൻ താനും സകലവും കീഴാക്കി കൊടുത്തവനു കീഴെപെട്ടിരിക്കും; ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു തന്നെ. അല്ലായ്കിൽ മരിച്ചവൎക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും മരിച്ചവർ കേവലം ഉണരുന്നില്ല എങ്കിൽ അവൎക്കു വേണ്ടി സ്നാനം ഏല്ക്കുന്നത് എന്തു? ഞങ്ങളും നാഴികതോറും കുടുക്കിൽ

൪൧൨


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/440&oldid=163904" എന്ന താളിൽനിന്ന് ശേഖരിച്ചത്