താൾ:Malayalam New Testament complete Gundert 1868.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATTHEW. XIII. XIV.

കളഞ്ഞു. ൪൯ യുഗസമാപ്തിയിൽ അപ്രകാരം ഉണ്ടാകും; ദൂതന്മാർ പുറപ്പെട്ടു, നീതിമന്മാരുടെ ഇടയിൽനിന്നു, ദുഷ്ടന്മാരെ നീക്കി, തീച്ചൂളയിൽ ഇട്ടുകളയും. ൫൦ അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും; ൫൧ ഇവ ഒക്കെയും ഗ്രഹിച്ചുവൊ എന്നു യേശു പറഞ്ഞതിന്ന്, അവർ അതെ കൎത്താവെ, എന്നു പറഞ്ഞു. ൫൨ അവനും അവരോടു ചൊല്ലിയതു: അതുകൊണ്ടു സ്വൎഗ്ഗരാജ്യത്തിനനായി, ശിഷ്യനാക്കപ്പെട്ട ശാസ്ത്രീ എല്ലാം തന്റെ നിക്ഷേപത്തിൽനിന്നു, പുതിയവയും പഴയവയും എടുത്തു കൊടുക്കുന്നോരു വീടുടയവനോടു തുല്യനാകുന്നു.

൫൩ യേശു ഈ ഉപമകളെ ചൊല്ലി തികെച്ചപ്പോൾ സംഭവിച്ചതു; അവനവിടെനിന്നു തന്റെ അപ്പന്റെ നഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവൎക്ക് ഉപദേശിച്ചു. ൫൪ എന്നതുകൊണ്ട് അവർ സ്തംഭിച്ചു: ഇവന് ഈ ജ്ഞാനവും ശക്തികളും എവിടെ നിന്നു? ൫൫ ഇവൻ തച്ചന്റെ മകനല്ലയോ!! അവന്റെ അമ്മെക്കു മറിയ എന്നും, സഹോദൎക്ക് യാക്കോബ് യോസെ ശീമോൻ യൂദാ എന്നും പേരുകൾ ഇല്ലയോ? ൫൬ അവന്റെ സഹോദരികളും എല്ലാം നമ്മോടല്ലൊ പാൎക്കുന്നു;പിന്നെ ഇവന് ഇത് ഒക്കെയും എവിടെ നിന്ന്? എന്നു ചൊല്ലി, അവങ്കൽ ഇടറി പോയി. ൫൭ എന്നാറെ യേശു പ്രവാചകനു തന്റെ അപ്പന്റെ നഗരത്തിലും ഭവത്തിലും ഒഴികെ മാനം ഇല്ലാതിരിക്കയില്ല എന്ന് അവരോട് പറഞ്ഞു. ൫൮ അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ ശക്തികളെ കാണിച്ചതും ഇല്ല.

൧൪.അദ്ധ്യായം.
സ്നാപകന്റെ മരണം [മാ. ൬, ൧൪. ലൂ. ൩, ൧൯. ൯, ൭.], (൧൩) ൫000 ആളുകൾക്ക് തൃപ്തി വരുത്തിയതും, (൨൨) പൊയ്കമേൽ നടന്നതും [മാ. ൬. ലൂ, ൯, യൊ. ൬.]

൧ ആ സമയത്തിൽ ഇടപ്രഭുവായ ഹെരോദാ യെശുവിന്റെ ശ്രുതിയെ കേട്ടു. ൨ ഇവൻ സ്നാപകനായ യോഹനാൻ തന്നെ; അവൻ മരിച്ചവരിൽനിന്ന് ഉണൎന്നത് കൊണ്ടത്രെ, ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു തന്റെ ഭൃത്യരോട് പറഞ്ഞു. ൩ ഹെരോദാ ആകട്ടെ, തന്റെ സഹോദരനായ ഫിലിപ്പന്റെ ഭാൎയ്യ ഹെരോദ നിമിത്തം, ൪ അവളെ വെക്കുന്നതു നിണക്കു വിഹിതമല്ല എന്നു (൩, മൊ, ൧൮, ൧൬.) യോഹനാൻ

൩൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/44&oldid=163903" എന്ന താളിൽനിന്ന് ശേഖരിച്ചത്